കൂടുതൽ ടെറൈൻ മോഡുകളുമായി എത്താൻ പോകുന്നത് ടാറ്റയുടെ ഈ കൊമ്പൻ, പേറ്റൻ്റ് ചിത്രങ്ങൾ പുറത്ത്

ടാറ്റ മോട്ടോർസിൽ നിന്നുള്ള പുതിയ ടെറൈൻ മോഡ് സെലക്ടർ ഡയലിൻ്റെ പേറ്റൻ്റ് ചിത്രം ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്. 2019-ൽ ടാറ്റ ഹാരിയറിനൊപ്പം ട്രാക്ഷൻ മോഡുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഓപ്ഷൻ ടാറ്റ സഫാരിയിലും ഉണ്ടാകും. നിലവിലെ ട്രാക്ഷൻ മോഡുകളിൽ നോർമൽ, റഫ്, വെറ്റ എന്നിവയൊക്കെയാണ് ഉൾപ്പെടുന്നത്, അതേസമയം പുറത്ത് വന്ന ചിത്രം പരിശോധിക്കുമ്പോൾ ചരൽ, മണൽ, മഞ്ഞ്, പരുക്കൻ റോഡുകൾ എന്നിവയുടെ കൂട്ടിച്ചേർക്കലുകളാണ് കാണാൻ സാധിക്കുന്നത്. ഇതൊരു ഓൾ വീൽ ഡ്രൈവ് ഓപ്ഷൻ പുതിയ മോഡലുകൾക്ക് ലഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്. നിലവിൽ, ടാറ്റ പാസഞ്ചർ ശ്രേണിയായ ഇവിയും ഐസിഇയും ഫ്രണ്ട് വീൽ ഡ്രൈവുകളിലാണ് ലഭിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതും 2025-ൽ വരാനിരിക്കുന്നതുമായ ഹാരിയർ ഇവി കൺസെപ്റ്റിന് AWD ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കർവി ഇവിക്ക് ശേഷം വിപണിയിലെത്തിക്കാൻ ഒരുങ്ങുന്ന ഹാരിയറിലാവും ഈ ഓൾ-വീൽ ഡ്രൈവ് സെറ്റപ്പുണ്ടാവുക. AWD, 4WD എന്നിവ രണ്ടാണെങ്കിലും വരാനിരിക്കുന്ന ഹാരിയർ ഇവിയിലൂടെ വണ്ടിഭ്രാന്തൻമാർക്ക് അൽപം ആശ്വസിക്കാൻ വകയുണ്ടാവും.

എന്നാൽ ഓൾ-വീൽ ഡ്രൈവുമായി വരുന്നതിനാൽ ഹാരിയർ ഇവിക്ക് ഓഫ്-റോഡ് ശേഷിയുണ്ടാവുമെന്ന് കരുതരുതേ ഗയ്‌സ്. പല ആധുനിക വൈദ്യുത വാഹനങ്ങളെയും പോലെ, വേഗത്തിലുള്ള ആക്‌സിലറേഷനും മികച്ച ഹാൻഡിലിംഗിനും വേണ്ടിയാണ് കമ്പനി ഈ സജ്ജീകരണം തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് സമ്മാനിക്കുക. ടോർക്ക് വെക്‌ടറിംഗ് പോലുള്ള സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ AWD സജ്ജീകരണത്തിന് മോശം റോഡുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാനും കഴിയുന്നതാണ്.

ഹാരിയർ ഇവിയിൽ ടാറ്റ ഒരു ഡ്യുവൽ-മോട്ടോർ സജ്ജീകരണം നൽകുമെന്ന കാര്യത്തിലും സ്ഥിരീകരണമുണ്ട്. ആയതിനാൽ ടോപ്പ്-സ്പെക്ക് വേരിയൻ്റുകളിലെങ്കിലും AWD സംവിധാനം നൽകാൻ കമ്പനിക്കാവുമെന്നാണ് വിശ്വാസം. ടാറ്റയുടെ ഏറ്റവും പുതിയ ആക്ടി ഡോട്ട് ഇവി സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിലാവും വരാനിരിക്കുന്ന ഹാരിയർ ഇവിയും പണികഴിപ്പിക്കുക. പുതുതായി എത്തിയ കർവ് ഇവിക്കും അടിസ്ഥാനമായിരിക്കുന്നതും ഇതേ പ്ലാറ്റ്ഫോമാണ്.

ഈ വാസ്തുവിദ്യ രണ്ട് മോട്ടോറുകൾ വരെ ഉപയോഗിക്കുന്നതിന് പിന്തുണ നൽകും. ഇലക്‌ട്രിക് പവർട്രെയിനിനെ ഫലപ്രദമായി ഉൾക്കൊള്ളിക്കുന്നതിന് വാഹനത്തിന്റെ സസ്പെൻഷനിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ ഉണ്ടായിരിക്കും. പിൻഭാഗത്ത് ഒരു പുതിയ മൾട്ടി-ലിങ്ക് സജ്ജീകരണത്തിൻ്റെ ഉപയോഗവും ഹാരിയർ ഇവിക്കുണ്ടാവുമെന്ന് മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ICE പതിപ്പിൽ ഇതിന് പകരം ഒരു ടോർഷൻ ബീം സജ്ജീകരണമാണ് ടാറ്റ മോട്ടോർസ് ഉപയോഗിക്കുന്നത്.

പുതിയ സസ്‌പെൻഷൻ നിലവിൽ വന്നതോടെ ഹാരിയർ ഇവിക്ക് മികച്ച റൈഡ് നിലവാരവും മെച്ചപ്പെട്ട ഹാൻഡ്‌ലിങ്ങും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ സസ്പെൻഷൻ ട്രാവൽ സുഗമവും കൂടുതൽ റെസ്പോൺസുള്ളതുമാവും. ടാറ്റ ഹാരിയർ ഇവിയിൽ ഉപയോഗിക്കുന്ന ബാറ്ററി പായ്ക്കിൻ്റെ വിശദാംശങ്ങൾ ഇനിയും അറിവായിട്ടില്ല.

ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കുകയും രാഷ്ട്ര നിർമാണത്തിൽ നിരവധി പങ്കുവഹിച്ച രത്തൻ ടാറ്റ വിടവാങ്ങിയെന്ന വാർത്ത് രാഷ്ട്രവും വാഹന ലോകവും വളരെ സങ്കടത്തോടെയാണ് കേട്ടത്. 1991 മുതൽ 2012 വരെ 21 വർഷക്കാലം ടാറ്റ ഗ്രൂപ്പിനെ നയിക്കുകയും ബ്രാൻഡിനെ ലോകോത്തരമാക്കുകയും ചെയ്തു. ആധുനിക ഇന്ത്യയുടെ ഓരോ മാറ്റങ്ങൾക്കും സമാന്തരമായി തന്നെയായിരുന്നു ഇത് വരെയുളള ടാറ്റ ഗ്രൂപ്പിൻ്റെ യാത്ര.

രാഷ്ട്രനിർമ്മാണ സംരംഭങ്ങൾ, വ്യാവസായികവൽക്കരണം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നതിൽ ടാറ്റ ഗ്രൂപ്പ് അതിൻ്റെ തുടക്കം മുതൽ മുൻപന്തിയിൽ തന്നെയുണ്ട്. വൈദ്യുതി ഉൽപ്പാദനം, ടെലികമ്മ്യൂണിക്കേഷൻ, പുനരുപയോഗ ഊർജം എന്നിവയിൽ മികച്ച നിക്ഷേപങ്ങളോടെ, രാഷ്ട്രനിർമ്മാണത്തിനുള്ള ടാറ്റ ഗ്രൂപ്പിൻ്റെ പ്രതിബദ്ധത അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് വ്യാപിക്കുകയായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 12, 2024, 14:00 [IST]
English summary
Terrain mode selector dial from tata images got leaked details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X