ടെസ്‌ലയ്ക്ക് തലചായ്ക്കാൻ ഇന്ത്യയിൽ സ്ഥലം തേടുന്നു, ഇവി എത്താൻ ഇനി വൈകില്ലെന്ന് റിപ്പോർട്ടുകൾ
കാലാകാലങ്ങളായി കേൾക്കുന്നതാണ് അമേരിക്കൻ ഇവി ഭീമനായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നു എന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചർച്ചകൾ നീണ്ടു പോകുകയാണ്. പക്ഷേ റോയിട്ടേഴ്സ് പുറത്ത് വിട്ട പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇലോൺ മസ്കിൻ്റെ ഉടമസ്ഥതതയിലുളള ടെസ്‌ല ഇന്ത്യയിൽ തങ്ങളുടെ ഷോറൂമിനായി സ്ഥലം അന്വേഷിക്കുന്നു എന്നാണ്. രാജ്യത്ത് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് സെന്റര്‍, ഡെലിവറി ആന്‍ഡ് സര്‍വീസ് സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരുക്കുന്നതിന് വേണ്ടി 3000 മുതല്‍ 5000 സ്‌ക്വയര്‍ ഫീറ്റ് വരെ വലിപ്പമുള്ള സ്ഥലമാണ് ടെസ്‌ല അന്വേഷിക്കുന്നത്. 2024 അവസാനത്തോടെ നിർമാണ പ്ലാൻ്റ് നിർമിക്കുമെന്നായിരുന്നു കമ്പനി ഉദ്ദേശിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് ടെസ്ല. ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയടക്കം സജ്ജീകരിച്ച ടെസ്ല കാറുകള്‍ മാതൃരാജ്യമായ അമേരിക്കയില്‍ മാത്രമല്ല ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ചൂടപ്പം പോലെയാണ് വിറ്റ് തീരുന്നത്. എന്നാല്‍ നിലവില്‍ ടെസ്ല കാറുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല. വിദേശത്ത് നിന്ന് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ടെസ്ല ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി നിരക്കുകള്‍ മൂലം ടെസ്ല മാറിനിനില്‍ക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ടെസ്‌ല അടുത്ത വര്‍ഷം ഇന്ത്യയിലെത്താന്‍ പോകുന്നുവെന്നാണ് വിവരങ്ങള്‍. ഇലക്ട്രിക് വാഹന നിര്‍മാണത്തിന് അനുയോജ്യമായ പരിതസ്ഥിതിയുള്ള സംസ്ഥാനങ്ങളെ ടെസ്ല വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പരിഗണിക്കുന്നുണ്ട്.
തുടക്കത്തില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും ഘട്ടംഘട്ടമായി ഇവിടെ ഉത്പാദനം തുടങ്ങി കയറ്റുമതി ചെയ്യാനുമാണ് കമ്പനിയുടെ പ്ലാന്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ഉല്‍പാദനം തുടങ്ങണമെന്ന വ്യവസ്ഥയോടെ അടുത്ത വര്‍ഷം ടെസ്ലക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കുമെന്നാണ് തോന്നുന്നത്. ഇവികള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്ന് ഏറെ നാളായി ടെസ്ല കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുകയാണ്. എന്നാല്‍ രാജ്യത്ത് ഉല്‍പാദനം തുടങ്ങുകയാണെങ്കില്‍ ഇറക്കുമതി തീരുവ കുറക്കാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്.

നിലവില്‍ ടെസ്ലയുടെ വാഹനങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ഇരട്ടിയിലധികം വില നല്‍കേണ്ട സാഹചര്യമാണുള്ളത്. അതേസമയം ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചാല്‍ അത് ഗണ്യമായി കുറയും. ഏകദേശം 20,000 ഡോളറിന് ടെസ്ല കാറുകള്‍ ലഭ്യമാക്കാനായേക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 16.6 ലക്ഷം രൂപ മാത്രമാകും വരിക.
അമേരിക്കയെ കൂടാത നിലവില്‍ ചൈന, ജര്‍മനി എന്നിവിടങ്ങളിലാണ് ടെസ്ലയ്ക്ക് ഫാക്ടറിയുള്ളത്. അഞ്ച് ലക്ഷം കാര്‍ വാര്‍ഷിക ഉത്പാദന ശേഷിയുള്ള ഫാക്ടറിയാണ് ടെസ്ല ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. മേഖലയിലെ പ്രധാന കയറ്റുമതി ഹബ് ആക്കി ഇന്ത്യയെ മാറ്റാനും കമ്പനിക്ക് ഉദ്ദേശ്യമുണ്ട്. 200 കോടി ഡോളറാണ് (ഏകദേശം 17,000 കോടി) ഫാക്ടറിക്കായി പ്രാരംഭഘട്ടത്തില്‍ ടെസ്ല ഇന്ത്യയില്‍ നിക്ഷേപിക്കുക.

ഇതുകൂടാതെ രാജ്യത്ത് നിന്ന് വാഹന അനുബന്ധസാമഗ്രികള്‍ വാങ്ങുന്നതിനായി 1,500 കോടി ഡോളറും (ഏകദേശം 1.25 ലക്ഷം കോടി) മുടക്കും. ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ തന്നെ ബാറ്ററി നിര്‍മാണം ആരംഭിക്കാനും ടെസ്ലയ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചനകള്‍. കേന്ദ്രം കനിഞ്ഞാൽ രാജ്യത്ത് ടെസ്‌ല ഇന്ത്യൻ റോഡുകളിലൂടെ ചീറിപായുമെന്ന കാര്യത്തിൽ ഉറപ്പാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








