ടെസ്‌ല തനി ബുദ്ധിരാക്ഷസൻ തന്നെ, ഇന്ത്യൻ വിപണിക്ക് വേണ്ടി ഇവി ജർമനിയിൽ നിന്ന് കടൽ കടന്നെത്തും
ലോകത്തെ ഇലക്ട്രിക് ഭീമൻമാരായ ടെസ്‌ല ജർമ്മനിയിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് കാറുകളുടെ നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ചില റിപ്പോർട്ടുകൾ പ്രകാരം ഈ റൈറ്റ് ഹാൻഡ് ഡ്രൈവ് കാറുകൾ ഇന്ത്യൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വേണ്ടിയാണ് നിർമ്മിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിൽ തങ്ങളുടെ കാറുകൾ അവതരിപ്പിക്കാൻ ടെസ്‌ല പദ്ധതിയിട്ടു കഴിഞ്ഞു എന്ന് വേണം മനസിലാക്കാൻ.
ഏകദേശം 2 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമായ ഒരു പ്രാദേശിക നിർമ്മാണ പ്ലാൻ്റിനുള്ള സൈറ്റുകൾ പരിശോധിക്കുന്നതിന് വേണ്ടി ടെസ്‌ല കമ്പനിയിൽ നിന്നുളള ഒരു സംഘം ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാതാക്കൾ കുറഞ്ഞത് 500 മില്യൺ ഡോളറെങ്കിലും രാജ്യത്ത് നിക്ഷേപിക്കുകയും മൂന്ന് വർഷത്തിനുള്ളിൽ പ്രാദേശിക ഉൽപ്പാദനം ആരംഭിക്കുകയും ചെയ്യണമെന്ന വ്യവസ്ഥയിൽ പരിമിതമായ എണ്ണത്തിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി നിരക്ക് കുറയ്ക്കാനുമായിരുന്നു ഇന്ത്യ ഗവൺമെൻ്റിൻ്റെ സമീപകാല തീരുമാനം.

അതേസമയം ഏത് മോഡലാണ് ഇന്ത്യൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുക എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ, കമ്പനി അതിൻ്റെ ബെർലിൻ ഫാക്ടറിയിൽ മോഡൽ Y നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് കാറുകൾ കയറ്റുമതി ചെയ്യാനുള്ള ടെസ്‌ലയുടെ നീക്കം ബെർലിനിൽ നിർമ്മിക്കുന്ന റൈറ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങളുടെ ആദ്യ ഉദാഹരണമാണ്.
സാധാരണയായി ടെസ്‌ലയുടെ ഷാങ്ഹായ് പ്ലാൻ്റ് ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ വിപണികളിലെ റൈറ്റ്-ഹാൻഡ് ഡ്രൈവ് കാറുകളുടെ എല്ലാ നിർമ്മാണവും കൈകാര്യം ചെയ്യുന്നു. ബെർലിൻ ഫാക്ടറിയിലെ RHD കാറുകളുടെ ഉത്പാദനം തികച്ചും പുതിയ കാര്യമാണ്. നിലവിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ ഫാക്ടറി ലൊക്കേഷനുകൾ ടെസ്‌ല പര്യവേക്ഷണം ചെയ്യുകയാണ്. രണ്ട് വർഷത്തിനുള്ളിൽ കമ്പനി നിർമാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഒരു വര്‍ഷത്തിലേറെയായി ടെസ്ല കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണമാണ് അത് നടക്കാത്തത്. ഇത്തരമൊരു നയം സ്വീകരിക്കുകയാണെങ്കില്‍, അത് ഇറക്കുമതി ചെയ്ത ഇവികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കും. ഇവികളുടെ 100% ഇറക്കുമതി നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് 2021-ലാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല ഇന്ത്യന്‍ പ്രവേശനത്തിന് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്.
എന്നാല്‍ കമ്പനി ആദ്യം പ്രാദേശിക ഉല്‍പ്പാദനത്തില്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. ഒരു പ്രാദേശിക ഫാക്ടറി സ്ഥാപിക്കാനും നിലവിലെ എന്‍ട്രി മോഡലിനേക്കാള്‍ 25% വിലക്കുറവില്‍ 24,000 ഡോളര്‍ വിലയുള്ള ഒരു പുതിയ ഇവി നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ടെസ്‌ല കേന്ദ്ര സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.
പുതിയ എന്‍ട്രി ലെവല്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നതോടൊപ്പം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. അമേരിക്കക്ക് പുറത്ത് ടെസ്ലയ്ക്ക് നിലവില്‍ ചൈനയിലെ ഷാങ്ഹായില്‍ ഒരു വമ്പന്‍ ഇവി പ്ലാന്റുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയാണിത്. ഒരു പുതിയ മാസ്-മാര്‍ക്കറ്റ് ഇവി പ്ലാറ്റ്ഫോമില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെസ്‌ല മക്‌സിക്കോയില്‍ ഒരു പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫാക്ടറി 2030-ഓടെ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് ടെസ്ല കേന്ദ്രത്തോട് പറഞ്ഞിരിക്കുന്നത്.
ടെസ്‌ല പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് മൂന്ന് വേരിയന്റുകളിലാണ് സൈബർട്രക്ക് ഇലക്ട്രിക് എസ്‌യുവി വരുന്നത്. സിംഗിൾ മോട്ടോർ, ഡ്യൂവൽ മോട്ടോർ (AWD), ബർബീസ്റ്റ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. ഇതിൽ സൈബർ ബീസ്റ്റ് എന്ന വേരിയന്റാണ് ഏറ്റവും വില കൂടിയതും കൂടുതൽ സവിശേഷതകൾ ഉള്ളതുമായ മോഡൽ. സിംഗിൾ മോട്ടോർ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കും.
ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോറാണ് ഈ വാഹനത്തിന്റെ ബേസ് വേരിയന്റ്. ഈ മോഡലിന് വെറും 6.5 സെക്കൻഡിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയിൽ നിന്നും മണിക്കൂറിൽ 96.5 കിലോമീറ്റർ അഥവാ 60 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കും.ഈ മോഡലിന്റെ ഏകദേശ റേഞ്ച് 402 കിലോമീറ്ററാണ്. ടെസ്‌ല സൈബർട്രക്ക് സിംഗിൾ മോട്ടോർ വേരിയന്റിന്റെ വില 60,990 ഡോളർ മുതൽ ആരംഭിക്കുന്നു ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 50.83 ലക്ഷം രൂപ മുതലാണ്.


Click it and Unblock the Notifications








