ടെസ്‌ല രണ്ടും കൽപ്പിച്ച് തന്നെ; ഇന്ത്യയിൽ കാലുകുത്താൻ കമ്പനി മുടക്കുന്നത് ഇത്രയും കോടി രൂപ

കോട്ടയം കുഞ്ഞച്ചൻ സിനിമയിൽ ജഗതി ചോദിക്കുന്നത് പോലെയാണ് ഇന്ത്യയിലേക്കുളള ടെസ്‌ലയുടെ വരവ്. ടെസ്‌‌ല വരുമോ ഇല്ലയോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. എന്നാൽ ബ്രാൻഡ് ഇന്ത്യൻ വാഹന വിപണിയിലേക്ക് എത്തുമെന്ന സൂചന ലഭിച്ചിരിക്കുകയാണ്. മുപ്പത് ബില്യൺ ഡോളറാണ് കമ്പനി രാജ്യത്ത് നിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഇവി നയം രൂപികരിക്കുന്നത് പുരോഗമിക്കുമ്പോൾ നിർമ്മാണ പ്ലാന്റുകൾ, ബാറ്ററി, അനുബന്ധ വ്യവസായങ്ങൾ എന്നിവയെ കുറിച്ചുളള ചർച്ചകൾ നടക്കുകയാണ്.

ആഗോളതലത്തിൽ വികസ്വര രാജ്യങ്ങൾക്ക് അനുയോജ്യമായ ഒരു ഇന്ത്യൻ പ്ലാന്റിൽ നിന്ന് ഒരു പുതിയ ചെറുകാർ നിർമ്മിക്കുന്നതിന് 3 ബില്യൺ ഡോളർ ഉടനടി നിക്ഷേപിക്കുന്നതിനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, ഈ നിർമ്മാണ സംരംഭത്തെ പിന്തുണയ്ക്കുന്നതിന് പങ്കാളികളിൽ നിന്ന് $10 ബില്ല്യൺ ഡോളർ നിക്ഷേപം, കൂടാതെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബാറ്ററി വ്യവസായത്തിനായി 15 ബില്യൺ ഡോളറിന്റെ മൊത്തം നിക്ഷേപവും ഉണ്ട്.

ടെസ്‌ല രണ്ടും കൽപ്പിച്ച് തന്നെ; ഇന്ത്യയിൽ കാലുകുത്താൻ കമ്പനി മുടക്കുന്നത് ഇത്രയും കോടി രൂപ

ടെസ്‌ലയുടെ ഈ പദ്ധതി പ്രാവർത്തികമായാൽ, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ടെസ്‌ല പ്ലാന്റിൽ 3 ബില്യൺ ഡോളർ നിക്ഷേപിച്ചതിന് ശേഷം, അതിന്റെ നിർമ്മാണ ഇക്കോസിസ്റ്റത്തിലെ മറ്റ് പങ്കാളികൾ 10 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കും. സമാന്തരമായി, ബാറ്ററികളിൽ മറ്റൊരു 5 ബില്യൺ ഡോളർ നിക്ഷേപം ഉണ്ടാകും, അത് 15 ബില്യൺ ഡോളറായി വളരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൊത്തം 30 ബില്യൺ ഡോളറാണ് കമ്പനി ലക്ഷ്യമിടുന്നത്.

രണ്ട് വർഷത്തിനുള്ളിൽ ആദ്യത്തെ ചെറുകാർ പുറത്തിറക്കുന്നതിന് ഇന്ത്യയിലെ ഒരു ഫാക്ടറിയിൽ നിക്ഷേപം നടത്തുന്നത്, മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിലനിർണ്ണയ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, എന്നാൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന മോഡൽ കൂടുതൽ താങ്ങാനാവുന്നതായിരിക്കുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ.

ടെസ്‌ല രണ്ടും കൽപ്പിച്ച് തന്നെ; ഇന്ത്യയിൽ കാലുകുത്താൻ കമ്പനി മുടക്കുന്നത് ഇത്രയും കോടി രൂപ

2030-ഓടെ ഓരോ വർഷവും 20 ദശലക്ഷം കാറുകൾ നിർമ്മിക്കുക എന്ന വൻ അഭിലാഷ പദ്ധതികളോടെ, കമ്പനി അതിന്റെ ഏറ്റവും അടുത്ത എതിരാളികളേക്കാൾ ഇരട്ടി ഉൽപ്പാദന ശേഷി കൈവരിക്കാൻ ശ്രമിക്കുകയാണ്. ചൈനയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും അതിന്റെ ഏറ്റവും വലിയ വിപണികളാണ്. മൂന്നാം സ്ഥാനത്തുളള ഇന്ത്യൻ വിപണിയിൽ പക്ഷേ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നില്ല.

ഇറക്കുമതി തീരുവ ലോകത്തെവിടെയും ഏറ്റവും ഉയർന്ന നിരക്കാണ് ഇവിടെയുള്ളത്. രാജ്യത്തേക്ക് ഇവി ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഇളവുകളും പ്രാദേശിക മൂല്യവർദ്ധനവിൽ നിന്ന് ഒഴിവാക്കലും സംബന്ധിച്ച നിർദ്ദേശങ്ങളൊന്നും പരിഗണിക്കുന്നില്ലെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിരുന്നു.ഇന്ത്യൻ വാഹന വിപണി വളരെ മികച്ചതാണ്, എന്നാൽ മൊത്തത്തിലുള്ള പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ EV-കളുടെ കടന്നുകയറ്റം വെറും രണ്ട് ശതമാനം മാത്രമാണ്.

ടെസ്‌ല രണ്ടും കൽപ്പിച്ച് തന്നെ; ഇന്ത്യയിൽ കാലുകുത്താൻ കമ്പനി മുടക്കുന്നത് ഇത്രയും കോടി രൂപ

മൊത്തത്തിലുള്ള കാർ വിൽപ്പനയിൽ EV-കളുടെ പങ്ക് വരും വർഷങ്ങളിൽ ഗണ്യമായി വളരുമെന്നാണ് നിർമാതാക്കളും സർക്കാരും പ്രതീക്ഷിക്കുന്നത്. നിലവിൽ ടാറ്റ മോട്ടോഴ്‌സാണ് വിപണിയിൽ ലീഡർ, എന്നാൽ ഹ്യുണ്ടായ്, കിയ, മഹീന്ദ്ര, സിട്രോൺ, എംജി മോട്ടോർ ഇന്ത്യ, ഔഡി, മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ജാഗ്വാർ തുടങ്ങിയ കമ്പനികൾക്ക് കുറഞ്ഞത് ഒരു പൂർണ-ഇലക്‌ട്രിക് മോഡലെങ്കിലും ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി പോലും 2024-ലെ ലോഞ്ചിനായി പൂർണ്ണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ മോഡലുമായി തയ്യാറായി നിൽക്കുകയാണ്.

ഇന്ത്യയിലെ ഇറക്കുമതി തീരുവ കണക്കിലെടുത്താൽ ഒരു ബെൻസിൻ്റെ കാശ് ആകും ടെസ്‌ലയുടെ മോഡലുകൾ ഇന്ത്യയിൽ എത്തണമെങ്കിൽ. ടെസ്‌ല മെക്‌സിക്കോയിലെ ന്യൂവോ ലിയോണിൽ അടുത്ത മെഗാ ഫാക്ടറി നിർമ്മിക്കുകയും ഇവിടെ 10 ബില്യൺ ഡോളർ പമ്പ് ചെയ്യാൻ പദ്ധതിയിടുകയും ചെയ്യുന്നുണ്ട്. 40,000 ഡോളറിന് മുകളിലുള്ള കാറുകള്‍ക്ക് 100 ശതമാനവും ബാക്കിയുള്ളവയ്ക്ക് 70 ശതമാനവുമാണ് നിലവില്‍ നികുതി.

ടെസ്‌ല രണ്ടും കൽപ്പിച്ച് തന്നെ; ഇന്ത്യയിൽ കാലുകുത്താൻ കമ്പനി മുടക്കുന്നത് ഇത്രയും കോടി രൂപ

കുറഞ്ഞത് 40 ശതമാനം വാഹനങ്ങളെങ്കിലും പ്രാദേശികമായി നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധരാകുന്ന വാഹന നിര്‍മാതാക്കളുടെ ഇവി ഇറക്കുമതി തീരുവ 100 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ടെസ്‌ലയെയും മറ്റ് ആഗോള വാഹന നിര്‍മ്മാതാക്കളെയും ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ആകര്‍ഷിക്കുന്നതിനുള്ള ശ്രമമായാണ് ഈ നീക്കം കാണുന്നത്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഒരു വര്‍ഷത്തിലേറെയായി ടെസ്ല കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണമാണ് അത് നടക്കാത്തത്.

More from DriveSpark

Article Published On: Tuesday, January 16, 2024, 15:04 [IST]
English summary
Tesla planning to invest 30 billion dollor in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X