ചുമ്മാ കയറി അങ്ങ് ഇരുന്നാ മതിയന്നേ!ബാക്കി എല്ലാം റോബോ ടാക്സി നോക്കിക്കോളും, ടെസ്‌ല വേറെ ലെവൽ

ടാക്സി നോക്കി നിൽക്കുമ്പോൾ സ്റ്റീയറിങ്ങും പെഡലും ഗിയറുമൊന്നുമില്ലാത്ത ഒരു വണ്ടി വന്നാൽ നിങ്ങളുടെ കണ്ണുത്തളളി പോയേക്കാം. എങ്കിൽ വരും വർഷങ്ങളിൽ ഞെട്ടാൻ തയ്യാറായി നിന്നോളും. ടെസ്‌ല തങ്ങളുടെ റോബോ ടാക്സി അവതരിപ്പിച്ചിരിക്കുകയാണ്. സൈബർ ക്യാബ് എന്ന പേരിലായിരിക്കും വാഹനം പുറത്തിറക്കുക എന്ന റിപ്പോർട്ടുകൾ മുൻപ് ലഭിച്ചിരുന്നു. ടെസ്‌ല ഏറെ നാളായി കാത്തിരുന്ന ഡ്രൈവറില്ലാ റോബോടാക്‌സി പ്രോട്ടോടൈപ്പ് ഇന്ന് വെളിപ്പെടുത്തിയതോടെ മനുഷ്യ ഡ്രൈവർമാരില്ലാത്ത ഗതാഗത മേഖലയെ ശക്തിപ്പെടുത്തുമെന്ന് ആണ് ഇലോൺ മസ്ക് വിശ്വസിക്കുന്നത്.

കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലെ ബർബാങ്കിലെ വാർണർ ബ്രോസ് സ്റ്റുഡിയോയിൽ വച്ചാണ് ടെസ്‌ല സൈബർക്യാബ് അനാച്ഛാദനം ചെയ്തത്. 2026ൽ ഇതിൻ്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനി സിഇഒ ഇലോൺ മസ്‌ക് ഡ്രൈവർ ഇല്ലാത്ത കാറുകൾക്ക് മറ്റൊരു ഐഡൻ്റിറ്റി നൽകാനാണ് ലക്ഷ്യമിടുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങളിലേക്ക് നോക്കിയാൽ കൂപ്പെ പോലുള്ള സ്‌റ്റൈലിംഗ് ഉള്ള രണ്ട് ഡോർ ഹാച്ച്ബാക്ക് പോലെയാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.

സൈബർട്രക്ക് സ്റ്റൈൽ ഷീറ്റിൽ നിന്ന് റോബോടാക്‌സി ധാരാളം ഡിസൈൻ സൂചനകൾ കടം എടുത്തിട്ടുണ്ട്. ഇതിൽ ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് യൂണിറ്റുകൾക്ക് പകരം തിരശ്ചീന ലൈറ്റ് ബാറുകൾ നൽകിയിട്ടുണ്ട്. സൈബർകാബിൻ്റെ വില 30,000 ഡോളറിൽ താഴെയായിരിക്കും (ഏകദേശം 25.19 ലക്ഷം രൂപ). സൈബർക്യാബ് ഓടാൻ ഒരു മൈലിന് 20 സെൻറ് ചെലവ് വരുമെന്നും സാധാരണ പ്ലഗുകൾക്ക് പകരം ഇൻഡക്റ്റീവ് ചാർജിംഗ് ഉപയോഗിക്കുമെന്നും മസ്‌ക് പറഞ്ഞു.

ഇതിനർത്ഥം വൈദ്യുതകാന്തിക ഇൻഡക്ഷൻ വഴി റോബോടാക്‌സിയെ 'വയർലെസ് ആയി' ചാർജ് ചെയ്യാൻ കഴിയും എന്നാണ്. ടെസ്‌ല EV-കളുടെ സവിശേഷത പോലെ, ക്യാബ് ക്യാമറകളെയും ഫുൾ സെൽഫ് ഡ്രൈവിംഗിനായി (FSD) ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെയും ആശ്രയിക്കുമെന്ന് മസ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ചിലവ് ലാഭിക്കാനാണ് കമ്പനി ഇത് ചെയ്തിരിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കും.

ടെസ്‌ല റോബോവൻ എന്ന വാഹനവും അവതരിപ്പിച്ചിരുന്നു ഒരു ഇലക്ട്രിക്, ഓട്ടോമാറ്റിക് വാഹനമാണ് ഇത്, ഇതിന് ഏകദേശം ഒരു ബസിൻ്റെ വലുപ്പം വരും. ഒരേസമയം 20 പേർക്ക് യാത്ര ചെയ്യാനും ലഗേജുകൾ സൂക്ഷിക്കാൻ ആവശ്യമായ സ്ഥലവും ഇതിലുണ്ടാകുമെന്ന് മസ്‌ക് പറയുന്നു. എന്നാൽ റോബോവൻ്റെ വില എത്രയാണെന്ന് എലോൺ മസ്‌ക് വ്യക്തമാക്കിയിട്ടില്ല.

റോബോവാന് റെട്രോ-ഫ്യൂച്ചറിസ്റ്റിക് രൂപമുണ്ട്. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, കറുത്ത വിശദാംശങ്ങളുള്ള വെള്ളി മെറ്റാലിക് വശങ്ങളുണ്ട്. അകത്തളത്തിൽ ഇരിപ്പിടങ്ങളുള്ള വിശാലമായ സ്റ്റാൻഡിംഗ് റൂമും ഉണ്ട്. ഇതിന് ടിൻ്റ് ചെയ്ത ജനാലകളും നൽകിയിട്ടുണ്ട്. ഓട്ടോണമസ് ബസ് ആയതിനാൽ സ്റ്റിയറിംഗ് വീൽ ഇല്ല. യുഎസിലെ ഫെഡറല്‍ മോട്ടോര്‍ സേഫ്റ്റി നിയമങ്ങള്‍ക്ക് എതിരാണ് ഈ രൂപകല്പന. അതുകൊണ്ടു തന്നെ സൈബര്‍ കാബ് നിരത്തിലിറങ്ങാന്‍ ഔദ്യോഗികമായ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടി വരും.

സൈബര്‍ കാബ് അവതരിപ്പിക്കുന്നതിനൊപ്പം കമ്പനിയുടെ റൈഡ് ഹെയ്‌ലിങ് ആപ്പും അവതരിപ്പിച്ചേക്കും. 2030-ഓടെ ഓരോ വർഷവും 20 ദശലക്ഷം കാറുകൾ നിർമ്മിക്കുക എന്ന വൻ അഭിലാഷ പദ്ധതികളോടെ, കമ്പനി അതിന്റെ ഏറ്റവും അടുത്ത എതിരാളികളേക്കാൾ ഇരട്ടി ഉൽപ്പാദന ശേഷി കൈവരിക്കാൻ ശ്രമിക്കുകയാണ്. ചൈനയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും അതിന്റെ ഏറ്റവും വലിയ വിപണികളാണ്.

ഇന്ത്യൻ ഗവൺമെൻ്റിന് പകുതി മനസുണ്ടെങ്കിലും പൂർണമായി ചർച്ചകളൊന്നും നടക്കുന്നില്ല. ടെസ്‌ലയും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരും 2024-ൽ രാജ്യത്തേക്ക് ഇവി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണെന്ന് പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ടെസ്‌ല മോഡലുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ഇന്ത്യയോട് കമ്പനി ആവശ്യപ്പെട്ടിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 11, 2024, 13:29 [IST]
English summary
Tesla revealed its long awaited driverless robotaxi prototype all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X