എലിവേറ്റിനെ പേര് മാറ്റി ജപ്പാൻ മാർക്കറ്റിലേക്ക് കയറ്റി അയച്ച് ഹോണ്ട, പുത്തൻ പേര് എന്താണെന്ന് അറിയണ്ടേ

ഹോണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് എലിവേറ്റ് എന്ന മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. WR-V എന്ന ബ്രാൻഡ് നാമത്തിൽ ജാപ്പനീസ് വിപണിയിൽ ഇന്ത്യൻ നിർമിത എലിവേറ്റ് ഹോണ്ട പുറത്തിറക്കിയിരിക്കുകയാണ്. ജപ്പാനിലെ ഹോണ്ട WR-V യുടെ വില 2,098,800 യെൻ മുതൽ 2,489,300 യെൻ വരെയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മോഡൽ അവതരിപ്പിക്കുന്നതിനുള്ള ഉദ്ഘാടന വിപണിയായി ഇന്ത്യയുമായി എലിവേറ്റ് അതിൻ്റെ ആഗോള അരങ്ങേറ്റം നടത്തിയിരുന്നു, കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മാത്രം ഇതുവരെ 30,000 യൂണിറ്റുകളുടെ വിൽപ്പനയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പണ്ടുകാലത്ത് CR-V പോലുള്ള വമ്പൻ എസ്‌യുവികൾ അരങ്ങുവാണിരുന്ന സമയത്ത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ഇത്ര ജനപ്രിയരല്ലായിരുന്നു. ആവശ്യക്കാരില്ലാതെ വന്നതോടെ കുറേക്കാലത്തിന് ശേഷം ഈ പ്രീമിയം വാഹനത്തെ ഇന്ത്യയിൽ നിന്നും പടിയിറക്കുകയും ചെയ്‌തു. പിന്നെ സിറ്റി, അമേസ് പോലുള്ള സെഡാൻ വാഹനങ്ങളിലേക്കായി കമ്പനിയുടെ ശ്രദ്ധ. അതിനിടയിൽ എസ്‌യുവികൾ ട്രെൻഡായി മാറുകയും ചെയ്‌തു.

11.58 ലക്ഷം മുതൽ 16.48 ലക്ഷം രൂപ വരെയാണ് ഹോണ്ട എലിവേറ്റിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. എസ്‌യുവി ഇതിനകം 20,000 വിൽപ്പന നാഴികക്കല്ലും ഇന്ത്യയിൽ പിന്നിട്ടിട്ടുണ്ട്. 119 bhp കരുത്തിൽ 145 Nm torque ഉത്പാദിപ്പിക്കുന്നതിനായി ട്യൂൺ ചെയ്ത 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് എലിവേറ്റിൽ ഇപ്പോൾ ലഭ്യമായുള്ളത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), മൾട്ടി ആംഗിൾ റിയർവ്യൂ ക്യാമറകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളാലും എലിവേറ്റ് സമ്പന്നമാണ്. എലിവേറ്റ് ഇപ്പോൾ ഇന്ത്യയിലെ ഹോണ്ടയുടെ എസ്‌യുവി തന്ത്രത്തിൻ്റെ പ്രധാന ഭാഗമാണ്. അൽപ്പം വൈകിയാണെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇതിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനും ഹോണ്ട ഇപ്പോൾ പദ്ധതിയിട്ടിട്ടുണ്ട്.

വീൽ കവറുകൾ, ഫോഗ് ലൈറ്റുകൾ, റിയർ ഡീഫോഗർ, റിയർ വാഷർ, വൈപ്പർ എന്നിവ എലിവേറ്റ് SV വേരിയന്റിന് നഷ്ടമായിരിക്കുന്നതായി നമുക്ക് ആദ്യം തന്നെ മനസിലാക്കാം. ടോപ്പ് വേരിയന്റുകളിൽ കാണുന്ന ബ്ലാക്ക് ഷെയ്ഡിന് പകരം ബോഡി കളറുള്ള പില്ലറുകളാണ് എലിവേറ്റിൻ്റെ ബേസ് മോഡലിന് ലഭിക്കുന്നത്.

നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ ലോവർ-സെഗ്മെന്റ് മോഡലുൾ അടിസ്ഥാന മോഡലിൽ നിന്ന് തന്നെ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി റിയർ വാഷറും വൈപ്പറും വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, അടിസ്ഥാന SV ട്രിമ്മിൽ എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ടെയിൽ ലൈറ്റുകളും സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി നൽകുന്നതിന് ഹോണ്ടയെ അഭിനന്ദിക്കേണ്ടതുണ്ട്. കീലെസ് എൻട്രിയും പുഷ്-ബട്ടൺ സ്റ്റാർട്ടും അടിസ്ഥാന SV വേരിയന്റ് മുതലുള്ള സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാണ്.

ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, റിയർ എസി വെന്റുകൾ, ഫോർ ഡോർ പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് വീലിലെ ഓഡിയോ കൺട്രോളുകൾ എന്നിവ മറ്റ് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റുകളിൽ ഉൾപ്പെടുന്നു. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ ഉണ്ടെങ്കിലും, SV വേരിയന്റുകളിൽ ഒരു ഇൻഫോടെയിൻമെന്റ് സിസ്റ്റം ഹോണ്ട വാഗ്ദാനം ചെയ്യുന്നില്ല. ORVM -കൾ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നവയാണ്, പക്ഷേ അവ ഇലക്ട്രിക്കലി ഫോൾഡബിൾ അല്ല, ഇത് ബേസ് വേരിയന്റിന്റെ കാര്യത്തിൽ സ്വീകാര്യമാണ്.

വളരെ മികവുറ്റ ക്രമീകരണം കാരണം ഇന്റീരിയർ സ്‌പെയ്‌സിന്റെ കാര്യത്തിൽ ഒരു നോ നോൺസെൻസ് എസ്‌യുവികളിലൊന്നാക്കി എലിവേറ്റ് മാറുന്നു. ബോക്‌സി, സ്‌ക്വയർ-ഓഫ് ശൈലി നന്നായി കാണപ്പെടുന്നു. ബേസ് എസ്‌വിക്ക് 16 ഇഞ്ച് സ്റ്റീൽ വീലുകളാണ് വരുന്നത്. സെഗ്മെന്റിൽ ഏറ്റവും ഉയർന്ന 220 mm ഗ്രൗണ്ട് ക്ലിയറൻസ് ആണ് വാഹനത്തിൽ വരുന്നത്. 458 ലിറ്റർ ബൂട്ട് സ്പേസും ഹോണ്ട ഇതിൽ നൽകുന്നുണ്ട്.

More from DriveSpark

Article Published On: Friday, March 22, 2024, 19:17 [IST]
English summary
The indian made elevate marketed as the wr v was introduced by honda in the japanese market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X