ലോഞ്ചിന് മുൻപ് വീണ്ടും ടാറ്റ കർവ്വ് ക്യാമറക്കണ്ണിൽ കുടുങ്ങി, ചുവപ്പിൽ സുന്ദരനായി കർവ്വ്

ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ടാറ്റ കർവ്വിൻ്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. കൂപ്പെ-എസ്‌യുവി ആദ്യമായി ചുവപ്പ് കളറിൽ അതിൻ്റെ ഐസിഇ എഞ്ചിൻ വേരിയൻ്റ് കണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 7-ന് വിൽപ്പനയ്‌ക്കെത്തുന്നകർവ്വ് ഇവിക്ക് ശേഷം ഐസിഇ എഞ്ചിൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അടുത്തിടെ കൂപ്പെ-എസ്‌യുവിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളുളള എസ്‌യുവിയുടെ വിശദാംശങ്ങൾ ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ടാറ്റ മോട്ടോഴ്‌സിൻ്റെ ലൈനപ്പിൽ നെക്‌സോണിനും ഹാരിയറിനുമിടയിൽ ആയിരിക്കും കർവ്വ് സ്ഥാനം പിടിക്കുക. കാഴ്ചയിൽ കർവ്വിൻ്റെയും, കർവ്വ് ഇവിയുടേയും സമാന ഡിസൈൻ തന്നെയാണ്.

ഫീച്ചറുകളുടെ കാര്യത്തിൽ കർവ്വിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്‌പ്ലേ 9-സ്പീക്കർ JBL മ്യൂസിക് സിസ്റ്റം, വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ആംബിയൻ്റ് ലൈറ്റിംഗ്, സ്റ്റിയറിംഗില്‍ ഇല്യുമിനേറ്റഡ് ടാറ്റ ലോഗോ, ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, ജെസ്റ്റർ കൺട്രോൾ ഉള്ള പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ. വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 6-വേ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 360-ഡിഗ്രി സറൗണ്ട്-വ്യൂ സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകൾ.

ടാറ്റ കര്‍വ് ഇവിക്ക് 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിവേഴ്‌സ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ലെവല്‍ 2 ADAS എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ഉണ്ടാകും. മിഡ്‌സൈ് എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി ക്രെറ്റയും കിയ സെല്‍റ്റോസും ഈ ADAS ഓഫര്‍ ചെയ്യുന്നുണ്ട്. ടാറ്റയുടെ പഞ്ച് ഇവിയും നെക്‌സോണ്‍ ഇവിയും ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു.

നിരവധി അത്യാധുനിക ഫീച്ചറുകള്‍ പായ്ക്ക് ചെയ്ത് വരുന്ന കര്‍വ് ഇവിക്കും സമാനമായ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും ഫീച്ചറുകള്‍ തന്നെ ലീക്കായ വിവരങ്ങളാണ്. ഔദ്യോഗികമായ അവതരണ വേളയില്‍ ടാറ്റ കര്‍വ് ഇവിയുടെ ഫീച്ചര്‍ ലിസ്റ്റ് ഇനിയും വിപുലമാകുമെന്ന് പ്രതീക്ഷിക്കാം. അതിനാല്‍ അതിന്റെ വിലയും അല്‍പ്പം കൂടുതലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

18 ലക്ഷം മുതല്‍ 24 ലക്ഷം രൂപ വരെയാണ് കര്‍വ് ഇവിയുടെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഏതായാലും ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക വില വിവരങ്ങള്‍ ഓഗസ്റ്റ് ഏഴിന് ടാറ്റ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയില്‍ എത്തുമ്പോള്‍ ടാറ്റ കര്‍വ് ഇവി എംജി ZS ഇവി, BYD അറ്റോ 3, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ എന്നിവയുമായി പോരാടും. ഏതായാലും ഇന്ത്യയിലെ വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ടാറ്റ കര്‍വ്.

പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പമാണ് കർവ് വരുന്നത് എന്നതിനാൽ തന്നെ എല്ലാത്തരം ആളുകളേയും കൈയിലെടുക്കാൻ എസ്‌യുവിക്ക് സാധിക്കും. ഇവിയിൽ അവതരിപ്പിക്കുന്ന ബാറ്ററി വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 55-56 kWh ബാറ്ററി പായ്ക്കായിരിക്കും കർവ് ഇലക്ട്രിക്കിൽ ഉപയോഗിക്കുകയെന്നാണ് വിവരം. ഇത് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കാം.

ടാറ്റ നെക്‌സോണിൽ നമ്മൾ ഇപ്പോൾ കാണുന്ന അതേ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ തന്നെയാവും കർവ്വിലും ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ ആറ് -സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്യും. ഈ മോട്ടോർ പരമാവധി 115 PS കരുത്തും 260 Nm ടോർക്കും സൃഷ്ടിക്കും.

ടാറ്റ കർവ്വ് കൂപ്പെ ടൈപ്പ് എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്, ഡയറക്ട് ഇഞ്ചക്ഷനോടു കൂടിയ പുതിയ 1.2 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ആയിരിക്കും. ഈ എൻജിൻ 125 PS മാക്സ് പവറും 225 Nm ടോർക്കും സൃഷ്ടിക്കും. ഈ പുതുതായി വികസിപ്പിച്ച TGDI എഞ്ചിനിനൊപ്പം വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് ട്രാൻസ്മിഷൻ ഓപ്ഷൻ എന്നത് ആറ് -സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 1, 2024, 11:56 [IST]
English summary
The tata curvv ice has been spotted ahead of its launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X