ടെസ്‌ലയെ ഈ കാര്യങ്ങളിൽ വെല്ലാൻ പറ്റൂല്ല മക്കളേ, ഇലോൺ മസ്കിൻ്റെ കാറുകളെ വ്യത്യസ്തമാക്കുന്നത് ഇതൊക്കെ
ലോകത്തിലെ ഏറ്റവും സമ്പന്നനായ വാഹന നിർമാതാവ് ആരാണ് എന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുളു. അത് ഇലോൺ മസ്കാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ എന്തായിരിക്കും ടെസ്‌ലയെ തങ്ങളുടെ എതിരാളികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. അതാണ് ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.പൂർണമായും ഇലക്ട്രിക് വാഹനങ്ങളും പ്ലഗ്-ഇൻ ഹൈബ്രിഡുകളും ഉൾപ്പെടെയുള്ള ആഗോള ഇലക്ട്രിക് വാഹന വിപണി നവംബർ വരെ വർഷം തോറും 25 ശതമാനമാണ് വളർച്ച കൈവരിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വാഹനത്തിൻ്റെ വിൽപ്പനയിൽ ഏറ്റവും കൂടുതൽ സംഭാവന നടത്തിയിരിക്കുന്നത് മെക്സിക്കോ ആണ്. അതിന് ശേഷം ചൈനീസ് വിപണിയാണ് മുന്നിട്ട് നിൽക്കുന്നത്. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ ആഗോളതലത്തിലും യുഎസിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങൾ ടെസ്‌ല മോഡൽ വൈ ആയിരുന്നു, തുടർന്ന് ടെസ്‌ല മോഡൽ 3 യും മികച്ച വിൽപ്പന കാഴ്ച്ചവയ്ക്കുന്നുണ്ട്.

യുഎസിൽ, ഒക്ടോബർ വരെ ടെസ്‌ലയുടെ വിപണി വിഹിതം 49 ശതമാനം ആയിരുന്നു.ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് കമ്പനിക്ക് ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണി വിഹിതമുണ്ട് എന്ന് തന്നെയാണ്. എതിരാളികളെ പോലും മലർത്തിയടിക്കാൻ ടെസ്‌ലയ്ക്ക് സാധിക്കുന്നുണ്ട്. ടെസ്‌ലയുടെ ഇന്ത്യയിലേക്കുളള വരവിൻ്റെ വിശദാംശങ്ങളിലേക്ക് കടക്കുകയാണ് എങ്കിൽ രാജ്യത്ത് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് സെന്റര്‍, ഡെലിവറി ആന്‍ഡ് സര്‍വീസ് സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരുക്കുന്നതിന് വേണ്ടി 3000 മുതല്‍ 5000 സ്‌ക്വയര്‍ ഫീറ്റ് വരെ വലിപ്പമുള്ള സ്ഥലമാണ് ടെസ്‌ല അന്വേഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് ടെസ്ല. ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയടക്കം സജ്ജീകരിച്ച ടെസ്ല കാറുകള്‍ മാതൃരാജ്യമായ അമേരിക്കയില്‍ മാത്രമല്ല ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ചൂടപ്പം പോലെയാണ് വിറ്റ് തീരുന്നത്. എന്നാല്‍ നിലവില്‍ ടെസ്ല കാറുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല. വിദേശത്ത് നിന്ന് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ടെസ്ല ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി നിരക്കുകള്‍ മൂലം ടെസ്ല മാറിനിനില്‍ക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ടെസ്‌ല അടുത്ത വര്‍ഷം ഇന്ത്യയിലെത്താന്‍ പോകുന്നുവെന്നാണ് വിവരങ്ങള്‍. ഇലക്ട്രിക് വാഹന നിര്‍മാണത്തിന് അനുയോജ്യമായ പരിതസ്ഥിതിയുള്ള സംസ്ഥാനങ്ങളെ ടെസ്ല വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പരിഗണിക്കുന്നുണ്ട്.
തുടക്കത്തില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും ഘട്ടംഘട്ടമായി ഇവിടെ ഉത്പാദനം തുടങ്ങി കയറ്റുമതി ചെയ്യാനുമാണ് കമ്പനിയുടെ പ്ലാന്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ഉല്‍പാദനം തുടങ്ങണമെന്ന വ്യവസ്ഥയോടെ അടുത്ത വര്‍ഷം ടെസ്ലക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കുമെന്നാണ് തോന്നുന്നത്. ഇവികള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്ന് ഏറെ നാളായി ടെസ്ല കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുകയാണ്. എന്നാല്‍ രാജ്യത്ത് ഉല്‍പാദനം തുടങ്ങുകയാണെങ്കില്‍ ഇറക്കുമതി തീരുവ കുറക്കാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്.

നിലവില്‍ ടെസ്ലയുടെ വാഹനങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ഇരട്ടിയിലധികം വില നല്‍കേണ്ട സാഹചര്യമാണുള്ളത്. അതേസമയം ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചാല്‍ അത് ഗണ്യമായി കുറയും. ഏകദേശം 20,000 ഡോളറിന് ടെസ്ല കാറുകള്‍ ലഭ്യമാക്കാനായേക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 16.6 ലക്ഷം രൂപ മാത്രമാകും വരിക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








