ഇന്ത്യയിൽ വിൽപ്പനയില്ലെങ്കിലും ഇവന് ഫാൻസ് ഉണ്ട്, റെനോ ഡസ്റ്ററിൻ്റെ യൂറോ ക്രാഷ് ടെസ്റ്റ് റിസൾട്ട് കണ്ടോ

ഇന്ത്യയിൽ റെനോയുടെ ഇഷ്ടമോഡൽ ഏതാണെന്ന് ചോദിച്ചാൽ ലിസ്റ്റിൽ ഡസ്റ്റർ എന്ന ഫൈവ് സീറ്റർ ഇല്ലാതിരിക്കില്ല. രാജ്യത്ത് നിന്ന് പിൻവലിച്ചുവെങ്കിലും ഇപ്പോഴും സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ വൻ ഡിമാൻ്റുളള മോഡലാണ് റെനോ ഡസ്റ്റർ. ഡസ്റ്ററിൻ്റെ പുതിയ വാർത്തകൾ പുറത്ത് വരുന്നത് എന്താണെന്ന് വച്ചാൽ യൂറോ എൻസിഎപിയുടെ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റിൽ ത്രീ സ്റ്റാർ സ്വന്തമാക്കിയിരിക്കുകയാണ് മോഡൽ. അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ, 84 ശതമാനം ചൈൽഡ് ഒക്യുപെൻസി, 57 ശതമാനം സുരക്ഷാ സഹായ സംവിധാനങ്ങൾ, 60 ശതമാനം റോഡ് ഉപയോക്താക്കൾക്ക് എന്നിങ്ങനെയാണ് എസ്‌യുവിയുടെ റിസൾട്ടുകൾ.

മൂന്നാം തലമുറ ഡസ്റ്റർ 2025-ൽ ഇന്ത്യയിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ യൂറോ-സ്പെക്ക് ഡസ്റ്ററിനുള്ള യൂറോ എൻസിഎപി സുരക്ഷാ റേറ്റിംഗ്, ഇവിടെ നിർമ്മിക്കുന്ന ഇന്ത്യ-സ്പെക്ക് മോഡലിന് ബാധകമാകില്ല. പരീക്ഷിച്ച മോഡൽ 1.6-ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് പതിപ്പായിരുന്നു, കൂടാതെ ആറ് എയർബാഗുകൾ, സീറ്റ്ബെൽറ്റ് റിമൈൻഡർ, പ്രെറ്റെൻഷനറുകൾ, ADAS സവിശേഷതകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നവയാണ്.

ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിൽ ഡസ്റ്ററിൻ്റെ പാസഞ്ചർ കംപാർട്ട്‌മെൻ്റ് സ്ഥിരത പുലർത്തിയിട്ടുണ്ട്. ഡ്രൈവറുടെയും യാത്രക്കാരൻ്റെയും കാൽമുട്ടുകൾക്കും തുടയെല്ലുകൾക്കും നല്ല സംരക്ഷണം ലഭിക്കുകയും ചെയ്തിട്ടുണ്ട്, എന്നാൽ ഡ്രൈവറുടെ നെഞ്ച് സംരക്ഷണം ദുർബലമാണ് എന്നാണ് ഫലം സൂചിപ്പിക്കുന്നത്. ഫുൾ-വീഡ്ത്ത് റിജിഡ് ബാരിയർ ടെസ്റ്റിൽ, ഡ്രൈവറുടെയും പിന്നിലെ യാത്രക്കാരൻ്റെയും നെഞ്ചിന് സംരക്ഷണം ലഭിക്കുന്നുണ്ട്. സൈഡ് ബാരിയർ ടെസ്റ്റിലും കൂടുതൽ തീവ്രമായ സൈഡ് പോൾ ഇംപാക്റ്റിലും, എല്ലാ നിർണായക ബോഡി ഏരിയകളുടെയും സംരക്ഷണം മികച്ചതായിരുന്നു.

ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് നല്ല കാലമാണെന്ന തിരിച്ചറിവിന്റെ ബലത്തിലാണ് എസ്‌യുവി തിരികെകൊണ്ടുവരാന്‍ റെനോ ഒരുങ്ങുന്നത്. റെനോ ഡസ്റ്റര്‍ ഒരു 5 സീറ്റര്‍ കാറാണ്. ഇതിനൊപ്പം തന്നെ എസ്‌യുവിയുടെ ഒരു 7 സീറ്റര്‍ കാറും അണിയറയില്‍ ഒരുങ്ങുന്നതായി ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ ഡസ്റ്ററിന് 4.34 മീറ്റര്‍ നീളമുള്ളപ്പോള്‍ മൂന്നു വരി മോഡലിന് മൊത്തത്തില്‍ ഏകദേശം 4.6 മീറ്റര്‍ നീളമുണ്ടാകും. കൂടാതെ റിയര്‍ ഓവര്‍ഹാംഗും വലിയ വാതിലുകളും ഉള്‍ക്കൊള്ളാന്‍ വീല്‍ബേസ് അളവുകളും വര്‍ധിക്കും.

സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിയര്‍ ഡിസൈന്‍ അല്‍പം വ്യത്യാസപ്പെട്ടിരിക്കും. ബോഡി പാനലുകള്‍, മെക്കാനിക്കല്‍ ബിറ്റുകള്‍, പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവ പങ്കിടുന്നതിനാല്‍ വരാനിരിക്കുന്ന 7 സീറ്റര്‍ എസ്‌യുവിക്ക് ന്യൂജെന്‍ ഡസ്റ്ററുമായി നിരവധി സാമ്യതകള്‍ ഉണ്ടാകും. കൂടുതല്‍ പ്രീമിയം കസ്റ്റമേഴ്‌സിനെ ലക്ഷ്യം വെക്കുന്നതിനാല്‍ പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തും.

ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ പ്ലേ, പ്രീമിയം സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്നോളജി, ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷ ഫീച്ചറുകള്‍ കാറില്‍ ഉള്‍ക്കൊള്ളിച്ചേക്കും. വ്യത്യസ്ത വിപണികള്‍ക്കും ഡ്രൈവിംഗ് മുന്‍ഗണനകള്‍ക്കും അനുസൃതമായി നിരവധി എഞ്ചിന്‍ ഓപ്ഷനുകളുടെ ഒരു ശ്രേണി ഗ്ലോബല്‍-സ്‌പെക്ക് ഡസ്റ്റര്‍ അവതരിപ്പിക്കുന്നു.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, ഹൈബ്രിഡ് കോണ്‍ഫിഗറേഷനില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV700, ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കാസര്‍, എംജി ഹെക്ടര്‍ പ്ലസ്, സിട്രണ്‍ C3 എയര്‍ക്രോസിന്റെ 7 സീറ്റര്‍ പതിപ്പ് എന്നിവയുമായി റെനോ ബിഗ്‌സ്റ്റര്‍ എസ്‌യുവി മത്സരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 15, 2024, 15:15 [IST]
English summary
Third gen dacia duster euro crash test three star details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X