സേഫ്റ്റിയേക്കാള്‍ വലുതാണോ വില? സുരക്ഷ കുറവായിട്ടും ആളുകള്‍ ചോദിച്ച് വാങ്ങുന്ന 3 കാറുകള്‍

നമ്മുടെ രാജ്യത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഉപഭോക്തൃ പരിഗണനയില്‍ പെടാത്ത ഒന്നായിരുന്നു സേഫ്റ്റി. നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസൃതമായി അപകടങ്ങളും ജീവഹാനിയും കൂടി വരുന്ന സാഹചര്യത്തില്‍ ആളുകള്‍ വില നോക്കാതെ സുരക്ഷക്ക് കൂടി പ്രാധാന്യം നല്‍കി വരുന്നുണ്ട്. അതുകൊണ്ട് കാറുകളുടെ സുരക്ഷ റേറ്റിംഗ് നിര്‍ണിയിക്കുന്ന ഏജന്‍സികള്‍ നടത്തുന്ന ക്രാഷ് ടെസ്റ്റിംഗില്‍ ഉയര്‍ന്ന സ്റ്റാറുകള്‍ നേടാന്‍ വണ്ടിക്കമ്പനികള്‍ മത്സരിക്കുന്നു.

ഇന്ത്യയില്‍ സേഫ്റ്റിക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് ടാറ്റ. ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ പുതിയ കാറുകള്‍ എല്ലാം തന്നെ ക്രാഷ് ടെസ്റ്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നു. ടാറ്റയുടെ സബ് കോംപാക്ട് എസ്‌യുവികളായ നെക്‌സോണും പഞ്ചും വില്‍പ്പന ചാര്‍ട്ടുകള്‍ വിറപ്പിക്കാനുള്ള കാരണങ്ങളില്‍ ഒന്ന് അവയുടെ ബില്‍ഡ് ക്വാളിറ്റിയാണ്. അതേസമയം തന്നെ ക്രാഷ് ടെസ്റ്റുകളില്‍ തോല്‍വി ആയിട്ടും ബമ്പര്‍ വില്‍പ്പന നേടുന്ന ചില മോഡലുകളുണ്ട്.

maruti wagonr swift alto

അധികം ചിന്തിച്ച് തലപുണ്ണാക്കണ്ട ആ മോഡലുകള്‍ മാരുതി സുസുക്കിയുടേതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ആറെണ്ണം മാരുതിയുടേതാണ്. ഇവയില്‍ ഭൂരിഭാഗവും ബജറ്റ് വിലയില്‍ വരുന്ന കാറുകളാണ്. അതുകൊണ്ട് തന്നെയാണ് ഇവയുടെ വില്‍പ്പന റോക്കറ്റ് പോലെ കുതിക്കുന്നത്. മോശം സുരക്ഷ റേറ്റിംഗുണ്ടെങ്കിലും വമ്പന്‍ വില്‍പ്പന നേടുന്ന മൂന്ന് കാറുകളെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

വാഗണ്‍ആര്‍: 2023-2024 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ കാറാണ് ഈ ടോള്‍ബോയ് ഹാച്ച്ബാക്ക്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 2,00,177 വാഗണ്‍ആര്‍ കാറുകളാണ് മാരുതി സുസുക്കി വിതരണം ചെയ്തത്. വില്‍പ്പനയുടെ കാര്യത്തില്‍ നമ്പര്‍ വണ്‍ ആണെങ്കിലും സേഫ്റ്റിയുടെ കാര്യത്തില്‍ വാഗണ്‍ആര്‍ ഏറെ പിന്നിലാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സംരക്ഷണയില്‍ 1 സ്റ്റാറും കുട്ടികളുടെ സംരക്ഷണയില്‍ 0 സ്റ്റാറുമാണ് ജനപ്രിയന്‍ നേടിയത്.

maruti wagonr

മൊത്തത്തിലുള്ള റേറ്റിംഗ് 1 സ്റ്റാര്‍ മാത്രമാണ്. താങ്ങാവുന്ന വിലയും മൈലേജുമാണ് ഈ കാറിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. വാഗണ്‍ആര്‍ പെട്രോള്‍ ലിറ്ററിന് 25.19 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 33.47 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. 5.54 ലക്ഷം മുതല്‍ 8.50 ലക്ഷം രൂപ വരെയാണ് വാഗണ്‍ആറിന്റെ വില പോകുന്നത്.

മാരുതി സ്വിഫ്റ്റ്: ആദ്യമായി കാര്‍ വാങ്ങുന്നവര്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന ഒരു മോഡലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. വാഗണ്‍ആറിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ മോഡലാണ് സ്വിഫ്റ്റ്. 2023-24 സാമ്പത്തിക വര്‍ഷം 1,95,312 സ്വിഫ്റ്റ് കാറുകളാണ് ഷോറൂമില്‍ നിന്ന് ഇറങ്ങിയത്. ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട ഈ മോഡലിന് പക്ഷേ ക്രാഷ് ടെസ്റ്റില്‍ ശോഭിക്കാനായിട്ടില്ല.

maruti swift

ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെ സംരക്ഷണയില്‍ മാരുതി സ്വിഫ്റ്റിന് ഒരു സ്റ്റാര്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. വാഗണ്‍ആറിനെ പോലെ മൈലേജ് ചാമ്പ്യനാണ് സ്വിഫ്റ്റും. 22.56 കിലോമീറ്റര്‍ മുതല്‍ 30.90 കിലോമീറ്റര്‍ വരെയാണ് സ്വിഫ്റ്റിന്റെ വിവിധ പതിപ്പുകള്‍ നല്‍കുന്ന മൈലേജ്. 5.99 ലക്ഷം മുതലാണ് സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 9.03 രൂപ വരെ പോകുന്നു.

ആള്‍ട്ടോ K10: ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ കാറായ ആള്‍ട്ടോ K10 കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,11,095 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഈ കാറും ക്രാഷ് ടെസ്റ്റില്‍ കുറഞ്ഞ സ്റ്റാര്‍ റേറ്റിംഗാണ് നേടിയത്. ഹാച്ച്ബാക്കിന് GNCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 2 സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ 0 സ്റ്റാറുമാണ് ലഭിച്ചത്.

maruti alto

ഇന്ത്യയിലെ സാധാരണക്കാരുടെ സ്വന്തം കാറായ ആള്‍ട്ടോ സേഫ്റ്റി പരിഗണിക്കാതെ ആയിരങ്ങളാണ് വാങ്ങുന്നത്. വില തന്നെയാണ് അതിന്റെ കാരണം. 3.90 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ആള്‍ട്ടോ K10 പെട്രോള്‍ ലിറ്ററിന് 24.90 കിലോമീറ്റര്‍ മൈലേജും വാഗ്ദാനം ചെയ്യുന്നു. അതേസമയം ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പിന് കിലോഗ്രാമിന് 33.85 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ടെന്നാണ് പറയപ്പെടുന്നത്.

നമ്മുടെ രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങളും സുരക്ഷയ്ക്ക് മുകളില്‍ വിലയ്ക്കാണ് പ്രാധാന്യം കല്‍പ്പിക്കുന്നത്. അതുകൊണ്ടാണ് സേഫ്റ്റി റേറ്റിംഗ് കുറവായിട്ടും മാരുതിയുടെ ഈ ബജറ്റ് കാറുകള്‍ ചൂടപ്പം പോലെ വിറ്റു തീരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കാറുകളുടെ സേഫ്റ്റി നിര്‍ണയിക്കാന്‍ പുതിയ ഭാരത് NCAP-ന് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനോട് മാരുതിയടക്കമുള്ള കമ്പനികള്‍ പോസിറ്റീവായാണ് പ്രതികരിച്ചിരിക്കുന്നത്. അതുകൊണ്ട് ഭാവിയില്‍ വരാന്‍ പോകുന്ന മോഡലുകളുടെ സുരക്ഷ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, April 16, 2024, 18:01 [IST]
English summary
Three maruti cars having low safety ratings achieving high sales in 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X