കാര്‍ പുതിയതോ പഴയതോ ആകട്ടെ! അറിഞ്ഞിരിക്കാം മികച്ച 10 ലോണുകള്‍

ഒരു താള്‍ കൂടി മറിച്ചാല്‍ പുതിയ കലണ്ടര്‍ വര്‍ഷം പിറക്കാന്‍ പോകുകയാണ്. വണ്ടിക്കമ്പനികളും ഡീലര്‍ഷിപ്പുകളും ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ കാര്‍ വാങ്ങാന്‍ ഏറ്റവും മികച്ച സമയമായി ഡിസംബര്‍ കണക്കാക്കപ്പെടുന്നു. ഇന്നത്തെ കാലത്ത് അധികം പേരും കാര്‍ ലോണിട്ടാണ് വാങ്ങുന്നത്. ശരിയായ കാര്‍ ലോണ്‍ തെരഞ്ഞെടുത്തില്ലെങ്കില്‍ ഈ ഇയർ എൻഡ് ഓഫറുകള്‍ (Year End Offer) കൊണ്ട് യാതൊരു ഗുണവും ഇല്ലാത്ത സ്ഥിതി വരും. അതുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ മികച്ച 10 കാര്‍ ലോണുകള്‍ (Car Loan) പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

എസ്ബിഐ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതിയ കാര്‍ ലോണ്‍ സ്‌കീം, ലോയല്‍റ്റി കാര്‍ ലോണ്‍ സ്‌കീം, അഷ്വേര്‍ഡ് കാര്‍ ലോണ്‍ സ്‌കീം, ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഗ്രീന്‍ ലോണ്‍ എന്നിവയുള്‍പ്പെടെ നിരവധി കാര്‍ ലോണ്‍ സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ലോണുകള്‍ ഓണ്‍-റോഡ് വിലയില്‍ 90% വരെ ഫിനാന്‍സിംഗ് സൗകര്യം വാഗ്ദാനം ചെയ്യുന്നു.

car loan

രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകള്‍ ഇതില്‍ ഉള്‍ക്കൊള്ളുമെന്ന് ശ്രദ്ധിക്കുക. മാത്രമല്ല വായ്പക്കാര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. വരുമാനവും തൊഴിലും അടിസ്ഥാനമാക്കിയാണ് എസ്ബിഐ കാര്‍ വായ്പകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍. 8 വര്‍ഷം വരെ നീണ്ടുനിൽക്കുന്ന വായ്പ തിരിച്ചടവ് കാലാവധി കിട്ടും.

എച്ച്ഡിഎഫ്‌സി: സൗകര്യപ്രദമായ തിരിച്ചടവ് പ്രക്രിയയാണ് എച്ച്ഡിഎഫ്‌സി ലോണുകളുടെ പ്രത്യേകതകളില്‍ ഒന്ന്. സ്റ്റെപ്പ്-അപ്പ് ഇഎംഐ, ബലൂണ്‍ ഇഎംഐ എന്നിവയാണ് ഇതിന് സൗകര്യം ഒരുക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അധിക രേഖകള്‍ ഇല്ലാതെ തന്നെ ടോപ്പ്-അപ്പ് ലോണുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. കുറഞ്ഞത് 3 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള 21-65 വയസ് പ്രായമുള്ള വ്യക്തികള്‍ക്ക് ഈ സ്‌കീം ലഭ്യമാണ്. പരമാവധി 7 വര്‍ഷത്തേക്ക് 10 കോടി രൂപ വരെ വായ്പ നല്‍കുന്നു.

car loan

ഫെഡറല്‍ ബാങ്ക്: വാഹനത്തിന്റെ എക്സ്-ഷോറൂം വിലയുടെ 100% വരെ ഫെഡറല്‍ ബാങ്ക് ലോണ്‍ നല്‍കുന്നു. 10 ലക്ഷം രൂപ വരെയുള്ള സൗജന്യ വ്യക്തിഗത അപകട ഇന്‍ഷുറന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. യോഗ്യതാ വിശദാംശങ്ങളും ലോണ്‍ തുകകളും ബാങ്കില്‍ നേരിട്ട് സ്ഥിരീകരിക്കാം. 7 വര്‍ഷം വരെ തിരിച്ചടവ് കാലയളവുള്ള ലോണുകള്‍ ഉണ്ട്.

യൂണിയന്‍ ബാങ്ക്: പുതിയ കാറുകള്‍ക്ക് മാത്രമല്ല യൂസ്ഡ് കാറുകള്‍ക്കും യൂണിയന്‍ ബാങ്ക് വായ്പ നല്‍കും. എന്നാല്‍ 3 വര്‍ഷം വരെ പഴക്കമുള്ള യൂസ്ഡ് കാറുകള്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ. ജീവനക്കാരുടെ ഉപയോഗത്തിനായി കമ്പനികള്‍ക്ക് ഓണ്‍-റോഡ് വിലയില്‍ 10% മാര്‍ജിനില്‍ ലോണ്‍ വാഗ്ദാനം ചെയ്യുന്നു. മുന്‍കൂര്‍ പേയ്മെന്റ് പിഴകളൊന്നുമില്ല 18-77 വയസ് പ്രായമുള്ള റസിഡന്റ്സ്, നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) ലോണ്‍ ലഭിക്കും. 7 വര്‍ഷം കൊണ്ട് തിരിച്ചടക്കാവുന്ന സ്‌കീമുകള്‍ ലഭ്യമാണ്.

ആക്‌സിസ് ബാങ്ക്: 1 ലക്ഷം രൂപ മുതല്‍ റോഡ് വിലയുടെ 100% വരെ ആക്‌സിസ് ബാങ്ക് വായ്പ നല്‍കും. 8 വര്‍ഷം വരെ കാലാവധിയുള്ള ലോണുകള്‍ ലഭ്യമാണ്. പ്രയോറിറ്റി കസ്റ്റമേഴ്‌സിന് ആക്‌സിസ് ബാങ്ക് പ്രത്യേക ഓഫറുകള്‍ നല്‍കുന്നു. ഇന്‍കം ഡോക്യുമെന്റേഷന്‍ ഹാജരാക്കുന്നവര്‍ക്ക് പ്രത്യേക ആളുകള്‍ക്ക് ഇളവുകളും ലഭിക്കും.

കാനറ ബാങ്ക്: പുതിയ കാറുകള്‍ക്കൊപ്പം യൂസ്ഡ് കാറുകള്‍ക്കും 'കാനറ വെഹിക്കിള്‍' ലോണ്‍ ലഭ്യമാണ്. വിവിധ അനുബന്ധ ചെലവുകള്‍ ഉള്‍പ്പെടെ 90% വരെ ധനസഹായം വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 3 ലക്ഷം രൂപ വാര്‍ഷിക വരുമാനമാണ് വായ്പ ലഭിക്കുന്നതിനുള്ള യോഗ്യത. 7 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണ്.

ബാങ്ക് ഓഫ് ബറോഡ: കാര്‍ ലോണ്‍ ഫീച്ചറിന് കീഴില്‍ സ്വകാര്യ ഉപയോഗത്തിനായി പാസഞ്ചര്‍ കാറുകള്‍, എസ്‌യുവികൾ, എംയുവികള്‍ എന്നിവയ്ക്ക് ബാങ്ക് ഓഫ് ബറോഡ ധനസഹായം നല്‍കുന്നു. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറുകള്‍ ഉള്ളവര്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകള്‍ ലഭിക്കും. പ്രീ-ക്ലോഷറിന് പിഴയില്ലെന്നതാണ് ശ്രദ്ധേയം. 21-70 വയസ്സ് പ്രായപരിധിയിലുള്ള കുറഞ്ഞത് 725 ക്രെഡിറ്റ് സ്‌കോറുള്ളവര്‍ വായ്പക്ക് യോഗ്യരാണ്. 7 വര്‍ഷം വരെ കാലാവധിയില്‍ 5 കോടി രൂപ വരെ വായ്പ ലഭിക്കും.

പഞ്ചാബ് നാഷണല്‍ ബാങ്ക്: മുന്‍നിര ബ്രാന്‍ഡുകളുമായി സഹകരിച്ച് ആകര്‍ഷകമായ ഓഫറുകളുള്ള ലോണുകള്‍ പിഎന്‍ബി വാഗ്ദാനം ചെയ്യാറുണ്ട്. സ്വകാര്യ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ഫിക്‌സഡ് അല്ലെങ്കില്‍ ഫ്‌ലോട്ടിംഗ് പലിശ നിരക്കുകളില്‍ വായ്പ വാങ്ങാം. പരമാവധി ഒരു കോടി രൂപ വായ്പാ പരിധിയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 'പിഎന്‍ബി പ്രൈഡ് കാര്‍ ലോണ്‍' പദ്ധതി പ്രകാരം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കൊളാറ്ററല്‍ സെക്യൂരിറ്റിയോ തേര്‍ഡ് പാര്‍ട്ടി ഗ്യാരണ്ടിയോ ഒഴിവാക്കാം.

കര്‍ണാടക ബാങ്ക്: സ്വകാര്യ വ്യക്തികള്‍ക്കും കാര്‍ഷിക സ്വത്തുക്കള്‍ കൈവശമുള്ള കര്‍ഷകര്‍ക്കും എന്‍ആര്‍ഐകള്‍ക്കും ആക്സസ് ചെയ്യാവുന്നതാണ് കര്‍ണാടക ബാങ്കിന്റെ എക്സ്പ്രസ് കാര്‍ ലോണ്‍. പുതിയ കാറുകള്‍ക്കൊപ്പം യൂസ്ഡ് കാറുകളുടെയും ഓണ്‍-റോഡ് വിലയുടെ 85% വരെ ബാങ്ക് ധനസഹായം നല്‍കും. പരമാവധി വായ്പ തുക 75 ലക്ഷം രൂപയാണ്. പരമാവധി 7 വര്‍ഷം കൊണ്ട് തിരിച്ചടക്കണം. 18 വയസാണ് ലോണ്‍ ലഭിക്കാനുള്ള കുറഞ്ഞ പ്രായം.

ഐഡിബിഐ ബാങ്ക്: വിവിധ കമ്പനികളുടെ ഡീലര്‍ഷിപ്പുകളുമായി കൈകോര്‍ത്ത് ഐഡിബിഐ ബാങ്ക് ഓഫറുകളും സൗകര്യപ്രദമായ ഇഎംഐ ഓപ്ഷനുകളുമുള്ള ലോണുകള്‍ നല്‍കുന്നു. 18-70 വയസ്സിനിടയില്‍ പ്രായമുള്ള 2.4 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ ലോണിന് യോഗ്യരാണ്. 7 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള ലോണുകള്‍ ഐഡിബിഐ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Sunday, December 1, 2024, 16:00 [IST]
English summary
Top 10 car loans in india for your unique requirement from sbi to idbi bank
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X