മാരുതിക്ക് വീണ്ടും ടാറ്റയുടെ 'പഞ്ച്'; സ്വിഫ്റ്റിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത് ഈ എസ്‌യുവി

കഴിഞ്ഞ മാസത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തു വന്ന് കൊണ്ടിരിക്കുകയാണ്. 2024 ജൂണ്‍ മാസത്തില്‍ മൊത്തത്തില്‍ വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ച ഇല്ലെങ്കിലും മാരുതി സുസുക്കി മോഡലുകളെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്‍ എന്ന സ്ഥാനം ടാറ്റ പഞ്ച് തിരിച്ച് പിടിച്ചു. മെയ് മാസത്തില്‍ വിപണിയില്‍ എത്തിയ ആദ്യ മാസം തന്നെ 2024 മാരുതി സുസുക്കി സ്വിഫ്റ്റ് ആയിരുന്നു പഞ്ചിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 2024 ജൂണ്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റ കാറുകള്‍ ഏതാണെന്ന് നമുക്ക് വിശദമായി നോക്കാം.

ഒന്നാം സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയില്‍ ആറെണ്ണവും മാരുതി കാറുകളാണ്. ടാറ്റയുടെ രണ്ട് കാറുകളും ഹ്യുണ്ടായിയുടെയും മഹീന്ദ്രയുടെയും ഓരോ കാറുകള്‍ വിതവും പട്ടികയില്‍ ഇടംനേടി. 2024 ജൂണില്‍ 18,238 യൂണിറ്റ് വില്‍പ്പനയുമായാണ് ടാറ്റ പഞ്ച് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചത്. 2023 ജൂണ്‍ മാസത്തില്‍ വില്‍പ്പന 10,990 യൂണിറ്റ് മാത്രമായിരുന്നു. 66 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

tata punch

എക്സ്റ്റീരിയര്‍ അപ്ഡേറ്റുകള്‍ക്കൊപ്പം പ്രീമിയം ഇന്റീരിയറും പുതിയ 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ Z-സീരീസ് പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടെ അടിമുടി മാറ്റങ്ങളുമായാണ് എത്തിയത്. ഇന്ധനക്ഷമത കൂടിയ ഈ എഞ്ചിന്‍ മാനുവല്‍ അല്ലെങ്കില്‍ AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ലഭ്യമാണ്. 2024 ജൂണില്‍ സ്വിഫറ്റിന്റെ് 16,422 യൂണിറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 15,955 യൂണിറ്റുകളെ അപേക്ഷിച്ച് മൂന്ന് ശതമാനം വില്‍പ്പന വളര്‍ച്ച നേടി.

ഹ്യുണ്ടായി ക്രെറ്റ 16,293 യൂണിറ്റുകള്‍ വിറ്റഴിച്ച് മൂന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 14,447 യൂണിറ്റുകളായിരുന്നു വിറ്റത്. 13 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയാണ് ക്രെറ്റ രേഖപ്പെടുത്തിയത്. ജനുവരിയില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ലഭിച്ച ശേഷം ക്രെറ്റയുടെ വില്‍പ്പന കുത്തനെ കൂടിയിരുന്നു. സെഗ്‌മെന്റില്‍ എതിരാളികളുടെ എണ്ണം കൂടിയെങ്കിലും ഒന്നാം സ്ഥാനം ക്രെറ്റ തന്നെയാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്.

2024 maruti swift

കഴിഞ്ഞ വര്‍ഷം വിറ്റ 8422 യൂണിറ്റുകളുടെ സ്ഥാനത്ത് 2024 ജൂണില്‍ 15902 യൂണിറ്റ് വില്‍പ്പനയുമായി മാരുതി സുസുക്കി എര്‍ട്ടിഗ എംപിവി പട്ടികയില്‍ നാലാം സ്ഥാനം കരസ്ഥമാക്കി. 89 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. അതേസമയം രാജ്യത്തെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ മാരുതി ബലേനോ അഞ്ചാം സ്ഥാനത്തെത്തിയെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ ഇടിവുണ്ട്.

2024 ജൂണില്‍ ബലേനോ 14,895 യൂണിറ്റ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. 2023 ജൂണിലെ 15,829 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന ആറ് ശതമാനം കുറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കാറായിരുന്നു മാരുതി സുസുക്കി വാഗണ്‍ആര്‍. ടോള്‍ബോയ് ഹാച്ച്ബാക്ക് കഴിഞ്ഞ മാസം വില്‍പ്പന ചാര്‍ട്ടില്‍ ആറാം സ്ഥാനത്തായി. 12 മാസങ്ങള്‍ക്ക് മുമ്പ 17481 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്നു വാഗണ്‍ആറിന്.

maruti wagonr

എന്നാല്‍ കഴിഞ്ഞ മാസം 21 ശതമാനം ഇടിവോടെ 13790 കസ്റ്റമേഴ്‌സിനെ മാത്രമാണ് നേടാനായത്. ഈ വര്‍ഷാവസാനം അപ്ഡേറ്റിന് ഒരുങ്ങുന്ന മാരുതി സുസുക്കി ജൂണ്‍ മാസത്തില്‍ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം 9,322 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഇക്കുറി 44 ശതമാനം വളര്‍ച്ചയോടെ 13421 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷം വിറ്റ 10,538 യൂണിറ്റുകളില്‍ നിന്ന് വില്‍പ്പന 13,172 യൂണിറ്റാക്കി ഉയര്‍ത്തി മാരുതി സുസുക്കി ബ്രെസ കോംപാക്റ്റ് എസ്‌യുവി പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

25 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. കഴിഞ്ഞ വര്‍ഷത്തെ 8,648 യൂണിറ്റുകളെ അപേക്ഷിച്ച് 12,307 യൂണിറ്റുകള്‍ വിറ്റഴിച്ച മഹീന്ദ്ര സ്‌കോര്‍പിയോ ഒമ്പതാം സ്ഥാനത്തെത്തി. ടാറ്റ നെക്സോണ്‍ കോംപാക്റ്റ് എസ്‌യുവി 12,066 യൂണിറ്റുകള്‍ വിറ്റഴിച്ച് ആദ്യ പത്തില്‍ ഇടം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13,827 യൂണിറ്റുകള്‍ വിറ്റഴിച്ച നെക്‌സോണിന്റെ വില്‍പ്പനയില്‍ 13 ശതമാനം ഇടിവ് നേരിട്ടു.

More from DriveSpark

Article Published On: Tuesday, July 9, 2024, 10:28 [IST]
English summary
Top 10 cars in june 2024 tata punch retains crown by beating maruti swift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X