പൊരിവെയിലത്ത് എസിയിട്ട് കൂളായി പോകാം! ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 10 കാറുകള്‍!

ഒരു കാര്‍ എന്നത് സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് ഇന്നും ഒരു സ്വപ്നമാണ്. എന്നാല്‍ ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും അനുയോജ്യമായ ബജറ്റ് വിലയിലുള്ള ഒത്തിരി കാറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. 2024-ല്‍ ഇന്ത്യയില്‍ വാങ്ങാനാകുന്ന ഏറ്റവും വില കുറഞ്ഞ 10 കാറുകളെ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ മുടക്കില്‍ നിങ്ങളെ കാര്‍ മുതലാളിയാക്കുന്ന ആ മോഡലുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

10. ടാറ്റ പഞ്ച്: മൈക്രോ എസ്‌യുവി സെഗ്മെന്റിലെ രാജാവാണ് ഈ ടാറ്റ മോഡല്‍. 6.13 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് കാര്‍ വില്‍പ്പനക്കെത്തുന്നത്. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ കാര്‍ വാങ്ങാനാകും. 18.8 മുതല്‍ 20 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയും ഈ കാര്‍ അവകാശപ്പെടുന്നു. അതേസമയം പഞ്ച് സിഎന്‍ജിക്ക് 26.99 കിലോമീറ്റര്‍ ആണ് മൈലേജ് പറയുന്നത്.

maruti ignis

9. മാരുതി സുസുക്കി ഇഗ്‌നിസ്: നെക്സ ഡീലര്‍ഷിപ്പ് വഴി വില്‍പ്പനക്കെത്തുന്ന ഒരു മാരുതി കാറാണിത്. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ഈ കാര്‍ ലഭ്യമാകൂ. ലിറ്ററിന് 20.89 കിലോമീറ്ററാണ് മാരുതി സുസുക്കി ഇഗ്നിസിന് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. 5.84 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് മാരുതി സുസുക്കി ഇഗ്നിസ് വില്‍ക്കുന്നത്.

8. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ കാറാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ ഹാച്ച്ബാക്ക് കാര്‍ ഓഫര്‍ ചെയ്യുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 16 മുതല്‍ 18 കിലോമീറ്റര്‍ വരെയാണ് ഈ മോഡലിന്റെ മൈലേജ. 5.92 ലക്ഷം രൂപ എക്സ്ഷോറും വിലയിലാണ് ഈ ഹ്യുണ്ടായി ഈ കാര്‍ വില്‍ക്കുന്നത്.

tata tiago

7. ടാറ്റ ടിയാഗോ: ടാറ്റയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കാണ് ടിയാഗോ. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാന്‍ സാധിക്കും. ടിയാഗോ ലിറ്ററിന് 19.43 മുതല്‍ 20 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 5.65 ലക്ഷം രൂപയാണ് ടിയാഗോ ഹാച്ച്ബാക്കിന്റെ എക്സ്ഷോറും വില. ഇതിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിലുണ്ട്.

6. മാരുതി വാഗണ്‍ആര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ് ഈ ടോള്‍ബോയ് ഹാച്ച്ബാക്ക്. സിഎന്‍ജി, പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ കാറും ലഭ്യമാണ്. വാഗണ്‍ആര്‍ പെട്രോള്‍ പതിപ്പ് ലിറ്ററിന് 23.56 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. സിഎന്‍ജി പതിപ്പിന് കിലോഗ്രാമിന് 34 കിലോമീറ്ററാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. 5.54 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് വാഗണ്‍ആര്‍ വില്‍ക്കുന്നത്.

maruti celerio

5. മാരുതി സെലേറിയോ: ഇന്തോ-ജാപ്പനീസ് ബ്രാന്‍ഡ് പുറത്തിറക്കുന്ന മറ്റൊരു കുറഞ്ഞ വിലയിലുള്ള കാറാണ് സെലേറിയോ. 5.37 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. മികച്ച ഇന്ധനക്ഷമതയാണ് ഇതിന്റെ മറ്റൊരു പ്ലസ്. സെലേറിയോ പെട്രോള്‍ ലിറ്ററിന് 26 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സിഎന്‍ജി പതിപ്പിന് കിലോക്ക് 34.43 കിലോമീറ്ററാണ് ഇന്ധനക്ഷമത പറയുന്നത്.

4. റെനോ ക്വിഡ്: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കാറാണ് ക്വിഡ്. ഇത് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. മികച്ച മൈലേജാണ് ഇതിന്റെയും പ്രത്യേകതകളില്‍ ഒന്ന്. ലിറ്ററിന് 22 കിലോമീറ്റര്‍ വരെയാണ് റെനോ ക്വിഡിന്റെ ഇന്ധനക്ഷമത. 4.69 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ഈ ബജറ്റ് ഹാച്ച്ബാക്ക് സ്വന്തമാക്കാം.

maruti s-presso

3. മാരുതി എസ്-പ്രെസ്സോ: മിനി എസ്‌യുവി എന്ന വിശേഷണവുമായി മാരുതി സുസുക്കി പുറത്തിറക്കിയ മോഡലാണ് എസ്‌പ്രെസ്സോ. 4.26 ലക്ഷം രൂപയാണ് ഈ കാര്‍ വാങ്ങാന്‍ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. പെട്രോള്‍ കൂടാതെ സിഎന്‍ജി ഓപ്ഷനിലും ഈ കാര്‍ ഓഫര്‍ ചെയ്യുന്നു. എസ്പ്രെസ്സോയുടെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 25 കിലോമീറ്റര്‍ വരെയും സിഎന്‍ജി പതിപ്പ് 32.73 കിലോമീറ്ററും മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

2. മാരുതി ആള്‍ട്ടോ K10: ഇന്ത്യയിലെ ജനപ്രിയ നെയിംപ്ലേറ്റുകളിലൊന്നാണ് ആള്‍ട്ടോ. 1.0 ലിറ്റര്‍ എഞ്ചിനുമായി വരുന്ന ആള്‍ട്ടോ K10 പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. ലിറ്ററിന് 25 കിലോമീറ്റര്‍ വരെയാണ് ആള്‍ട്ടോ K10 പെട്രോള്‍ പതിപ്പിന്റെ മൈലേജ്. കിലോഗ്രാമിന് 33.85 ആണ് ആള്‍ട്ടോ K10 സിഎന്‍ജിയുടെ ARAI ക്ലെയിംഡ് മൈലേജ്. 3.99 ലക്ഷം രൂപ മുതലാണ് ഈ ഹാച്ച്ബാക്ക് കാറിന്റെ വില ആരംഭിക്കുന്നത്.

maruti alto

1. മാരുതി ആള്‍ട്ടോ 800: ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറാണ് മാരുതി ആള്‍ട്ടോ 800. ഇന്ത്യയില്‍ ഈ എന്‍ട്രി ലെവല്‍ കാറിന് 3.54 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാണ്. ഈ കാറില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 22 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. മാരുതി 800 സിസി എഞ്ചിന്‍ നിര്‍ത്തലാക്കിയെങ്കിലും സ്റ്റോക്കിന്റെ ലഭ്യതയനുസരിച്ച് ഈ കാര്‍ വാങ്ങാനാകും.

ഈ പട്ടികയില്‍ ഏറ്റവും കൂടുതലുള്ള മാരുതി സുസുക്കിയുടെ മോഡലുകളാണ്. താങ്ങാവുന്ന വിലയും മികച്ച മൈലേജുമാണ് ഈ കാറുകളുടെ പ്രത്യേകത. ഇവ വാങ്ങാന്‍ മുഴുവന്‍ തുകയും നിങ്ങളുടെ കൈയ്യില്‍ ഇല്ലെങ്കിലും കുറഞ്ഞ ഡൗണ്‍പെയ്മെന്റില്‍ കാര്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന ഒത്തിരി ഫൈനാന്‍സിംഗ് സൗകര്യങ്ങളും ഇന്ന് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് കുറഞ്ഞ വിലയില്‍ ഒരു കാര്‍ സ്വന്തമാക്കാന്‍ സ്വപ്നം കാണുന്ന ആളാണ് നിങ്ങളെങ്കില്‍ ഈ പട്ടികയിലെ ഒരു മോഡല്‍ തെരഞ്ഞെടുക്കാം.

More from DriveSpark

Article Published On: Friday, March 15, 2024, 14:03 [IST]
English summary
Top 10 cheapest cars in india you can purchase in 2024 maruti alto 800 to tata punch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X