26.68 കി.മീ വരെ മൈലേജ്! പെട്രോള്‍ മണപ്പിച്ചാല്‍ പായുന്ന 10 മാരുതി കാറുകള്‍

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഒരു വാഹനം വാഹ്നം വാങ്ങുന്ന സമയം ഉത്സവകാലമാണ്. ഫോര്‍വീലറുകള്‍ ആയാലും ടൂവീലറുകള്‍ ആയാലും ആഘോഷവേളകള്‍ക്ക് ഇരട്ടി മധുരം പകരാനാണ് ഉത്സവകാലം തെരഞ്ഞെടുക്കുന്നത്. ഉത്സവകാലത്തെ പര്‍ച്ചേസുകള്‍ മധുരകരമാക്കാന്‍ വണ്ടിക്കമ്പനികള്‍ ഓഫറുകളുമായി സജീവമാണ്. എന്നിരുന്നാലും ഇതില്‍ മര്‍മപ്രധാനമായ സംഗതി ഏത് മോഡല്‍ തെരഞ്ഞെടുക്കണമെന്നതാണ്. ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയും ഉത്സവകാലത്ത് വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്. നിങ്ങള്‍ ഈ ഉത്സവകാലത്ത് ഒരു മാരുതി കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്.

ഇന്ത്യയില്‍ മികച്ച സേഫ്റ്റിയും ഫീച്ചറുകളും സജ്ജീകരിച്ചെത്തുന്ന ഒത്തിരി കാറുകള്‍ ലഭ്യമാണെങ്കിലും മൈലേജ് കൂടുതലുള്ള കാറുകളുടെ തട്ട് താണ് തന്നെ ഇരിക്കും. അതുകൊണ്ട് തന്നെയാണ് മാരുതി കാറുകളോട് ഇന്നും ജനങ്ങള്‍ക്ക് പ്രിയവും. മികച്ച മൈലേജ് തരുന്ന മാരുതിയുടെ സിഎന്‍ജി കാറുകള്‍ വിപണിയിലുണ്ടെങ്കിലും പെട്രോള്‍ കാറുകളുടെ പട്ടികയാണ് ഞങ്ങള്‍ തയാറാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള മാരുതിയുടെ 10 പെട്രോള്‍ കാറുകള്‍ നോക്കാം.

XL6

10. XL6: പട്ടികയില്‍ പത്താം സ്ഥാനത്ത് ഒരു മാരുതി എംപിവിയാണ്. ലിറ്ററിന് 20.97 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്ന മാരുതി സുസുക്കി XL6 പട്ടികയില്‍ 10-ാം സ്ഥാനത്തെത്തി. എര്‍ട്ടിഗ എംപിവിയുടെ പ്രീമിയം പതിപ്പാണെങ്കിലും അതിനേക്കാള്‍ മൈലേജ് കൂടുതലാണ് XL6-ന്. 11.61 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ വില ആരംഭിക്കുന്നത്.

09. ഗ്രാന്‍ഡ് വിറ്റാര: ഏറ്റവും കൂടുതല്‍ മൈലേജുള്ള മാരുതി കാറുകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് കമ്പനിയുടെ ജനപ്രിയ എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരയാണ്. ലിറ്ററിന് 21.11 കിലോമീറ്റര്‍ വരെയാണ് ഗ്രാന്‍ഡ് വിറ്റാരയുടെ ക്ലെയിംഡ് മൈലേജ്. സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റിന് ഏകദേശം 27 കിലോമീറ്ററിന് അടുത്താണ് ഇന്ധനക്ഷമത. ഗ്രാന്‍ഡ് വിറ്റാരയുടെ വില 10.99 ലക്ഷം രൂപയില്‍ തുടങ്ങുന്നു.

Top 10 Maruti Suzuki Petrol Cars With Highest Mileage XL6 To Celerio

08. ഫ്രോങ്ക്‌സ്: ലിറ്ററിന് 21.8 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്ന മാരുതി സുസുക്കി ഫ്രോങ്ക്‌സ് ആണ് പട്ടികയില്‍ എട്ടാമത്. ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ് ഓവര്‍ എസ്‌യുവിയാണിത്. ഏറ്റവും വേഗത്തില്‍ 2 ലക്ഷം യൂണിറ്റ് വില്‍പ്പന നേട്ടത്തിലെത്തിയ കാറുകളില്‍ ഒന്ന് കൂടിയാണ് ഫ്രോങ്ക്‌സ്. ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിന്റെ സാന്നിധ്യമാണ് കാറിനെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം. 7.51 ലക്ഷം രൂപ മുതല്‍ ഫ്രോങ്ക്‌സിന്റെ വില തുടങ്ങുന്നു.

07. ഡിസയര്‍: തലമുറമാറ്റത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ഒരു കാറാണ് ഏഴാമതുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാനായ മാരുതി ഡിസയറാണ് നവംബര്‍ 11-ന് പുത്തന്‍ രൂപത്തിലും ഭാവത്തിലും പുറത്തിറങ്ങാന്‍ പോകുന്നത്. മൂന്നാം തലമുറ ഡിസയര്‍ ഇപ്പോഴും ലിറ്ററിന് 22.61 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഡിസയറിന്റെ പ്രാരംഭ വില 6.56 ലക്ഷം രൂപയാണ്.

Top 10 Maruti Suzuki Petrol Cars With Highest Mileage XL6 To Celerio

06. ബലേനോ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി ബലേനോ. പട്ടികയില്‍ ആറാമതാണ് ബലേനോ. ഇതേ കാര്‍ ടൊയോട്ട ഗ്ലാന്‍സ എന്ന പേരില്‍ റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നുണ്ട്. ലിറ്ററിന് 22.94 കിലോമീറ്റര്‍ വരെയാണ് ബലേനോയുടെ ഇന്ധനക്ഷമത മാരുതി അവകാശപ്പെടുന്നത്. 6.66 ലക്ഷം രൂപ മുതല്‍ ബലേനോ വാങ്ങാന്‍ കഴിയും.

05. ആള്‍ട്ടോ K10: ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള കാറുകളിലൊന്നായ ആള്‍ട്ടോ K10. ആണ് പട്ടികയില്‍ അഞ്ചാമത്. നിരവധി ഇന്ത്യക്കാരുടെ കാര്‍ എന്ന സ്വപ്‌നം പൂവണിയിച്ച മോഡല്‍ ആണിത്. താങ്ങാവുന്ന വിലയില്‍ മികച്ച മൈലേജുള്ള ചെറുകാര്‍ നോക്കുന്നവര്‍ക്ക് അനുയോജ്യമായ മോഡല്‍ ആണ് ആള്‍ട്ടോ K10. ലിറ്ററിന് 24.9 കിലോമീറ്റര്‍ വരെയാണ് ആള്‍ട്ടോയുടെ ഇന്ധനക്ഷമത. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന്റെ വില തുടങ്ങുന്നത് 3.99 ലക്ഷം രൂപ മുതലാണ്.

04. വാഗണ്‍ആര്‍: ഇന്ത്യയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള കാറുകളില്‍ ഒന്നാണ് മാരുതി വാഗണ്‍ ആര്‍. ടോള്‍ബോയ് ഹാച്ച്ബാക്ക് ഡിസൈനില്‍ വരുന്ന വാഗണ്‍ആറിന്റെ ലക്ഷക്കണക്കിന് യൂണിറ്റുകളാണ് ഇതിനകം വിറ്റുപോയത്. അതിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന് മൈലേജ് തന്നെയാണ്. ലിറ്ററിന് 24.19 കിലോമീറ്റര്‍ മൈലേജാണ് വാഗണ്‍ആറിനെ ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്. 5.55 ലക്ഷം രൂപ മുതലാണ് വാഗണ്‍ആറിന്റെ വില തുടങ്ങുന്നത്.

03. എസ്‌പ്രെസ്സോ: കാഴ്ചയില്‍ പലര്‍ക്കും അത്ര പിടിക്കില്ലെങ്കിലും മൈലേജിന്റെയും സൗകര്യത്തിന്റെയും കാര്യത്തില്‍ കിടുവാണ് മാരുതി എസ്‌പ്രെസോ. ലിറ്ററിന് 25.30 കിലോമീറ്റര്‍ മൈലേജാണ് എസ്-പ്രെസ്സോ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ വിലയും മികച്ച മൈലേജുമുള്ള എ-സെഗ്‌മെന്റ് കാര്‍ നോക്കുന്നവര്‍ക്ക് ഇത് പരിഗണിക്കാം. 4.27 ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ വില ആരംഭിക്കുന്നത്.

02. സ്വിഫ്റ്റ്: പട്ടികയില്‍ രണ്ടാമത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ്. നാലാം തലമുറ മോഡല്‍ പുറത്തിറങ്ങിയപ്പോള്‍ സ്വിഫ്റ്റിന്റെ മൈലേജും കൂടിയിരുന്നു. പുതിയ 1.2 ലിറ്റര്‍ Z-സീരീസ് 3-സിലിണ്ടര്‍ എഞ്ചിന്‍ ലിറ്ററിന് 25.75 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. മുന്‍ഗാമിയേക്കാള്‍ പവര്‍ അല്‍പ്പം കുറഞ്ഞെങ്കിലും മൈലേജ് കൂടിയിട്ടുണ്ട്. 2024 സ്വിഫ്റ്റിന്റെ ബേസ് വേരിയന്റിന്റെ വില 6.49 ലക്ഷം രൂപയാണ്.

01. സെലേറിയോ: ഏറ്റവും കൂടുതല്‍ മൈലേജ് തരുന്ന മാരുതിയുടെ പെട്രോള്‍ കാര്‍ സെലേറിയോ ആണ്. ഈ ചെറുകാര്‍ ലിറ്ററിന് 26.68 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. മാരുതി സെലേറിയോയുടെ സിഎന്‍ജി പതിപ്പിന്റെ മൈലേജ് കിലോഗ്രാമിന് 30 കിലോമീറ്ററിന് മുകളിലാണ്. 5.36 ലക്ഷം രൂപ മുതലാണ് സെലേറിയോയുടെ വില ആരംഭിക്കുന്നത്. മുകളില്‍ പറഞ്ഞ വിലകളെല്ലാം എക്‌സ്‌ഷോറൂം ആണെന്ന് ശ്രദ്ധിക്കുക.

More from DriveSpark

Article Published On: Tuesday, October 29, 2024, 18:05 [IST]
English summary
Top 10 maruti suzuki petrol cars with highest mileage xl6 to celerio
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X