ഫാമിലികള്‍ക്ക് ഇഷ്ടം ഈ 10 കാറുകള്‍; ഒന്നാം സ്ഥാനം ഇന്നോവക്കല്ല കേട്ടോ...

കുടുംബത്തോടൊന്നിച്ച് പോകാന്‍ ഒരു 7 സീറ്റര്‍ കാര്‍ വാങ്ങണമെന്ന് വിചാരിച്ചാല്‍ ഇന്ന് ഒത്തിരി ഓപ്ഷനുകള്‍ മാര്‍ക്കറ്റില്‍ കിട്ടും. എസ്‌യുവികള്‍ മുതല്‍ എംപിവികള്‍ വരെ 7 സീറ്റര്‍ സീറ്റിംഗ് ലേ-ഔട്ടില്‍ വരുന്നുണ്ട്. വലിയ കുടുംബങ്ങള്‍ക്ക് പറ്റിയ 7 സീറ്റര്‍ കാറുകള്‍ക്ക് അടുത്ത കാലത്തായി ഡിമാന്‍ഡും കൂടിയിട്ടുണ്ട്. 2024 ഫെബ്രുവരി മാസം ഇന്ത്യയിലെ ടോപ് 10 സെവന്‍ സീറ്റര്‍ കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഏറെ കാലമായി 7 സീറ്റര്‍ കാറുകളില്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ വിലസുകയാണ് മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവിയായ എര്‍ട്ടിഗ. 2024 ഫ്രെബ്രുവരിയിലും വില്‍പ്പന ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കുമല്ല എര്‍ട്ടിഗയ്ക്ക് തന്നെയാണ്. പോയ മാസം മൊത്തം 15,519 യൂണിറ്റാണ് എര്‍ട്ടിഗയുടെ വില്‍പ്പന. 2023 ഫെബ്രുവരിയുമായി തട്ടിച്ച് നോക്കുമ്പോള്‍ 140 ശതമാനമാണ് വളര്‍ച്ച. മുന്‍വര്‍ഷം ഇതേമാസം 6,472 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന.

maruti ertiga

മഹീന്ദ്ര സ്‌കോര്‍പിയോ റേഞ്ചാണ് ഇന്ത്യയയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 7 സീറ്റര്‍ കാറുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ മാസം സ്‌കോര്‍പിയോ ക്ലാസിക്കും സ്‌കോര്‍പിയോ N സംയുക്തമായി 15,051 യൂണിറ്റിന്റെ വില്‍പ്പനയാണ് മഹീന്ദ്രക്ക് നേടിക്കൊടുത്തത്. 2023 ഫെബ്രുവരി മാസം ഇവയ്്ക്ക് വെറും 6,950 യൂണിറ്റുകള്‍ മാത്രമായിരുന്നു വില്‍പ്പന. 117 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് എസ്‌യുവി രേഖപ്പെടുത്തിയത്.

മഹീന്ദ്രയുടെ ജനപ്രിയ എംയുവിയായ ബൊലേറോയാണ് പട്ടികയില്‍ മൂന്നാത്. പോയമാസം 10,113 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബെലേറോ നേടിയത്. 2023 ഫെബ്രുവരിയില്‍ വിറ്റ 9,782 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്ന് ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ ഈ ജനപ്രിയ പീപ്പിള്‍ കാരിയറിനായി.പ്രീമിയം എംപിവി വിഭാഗത്തിലെ രാജാക്കന്‍മാരായ ഇന്നോവയാണ് പട്ടികയില്‍ നാലാമതെത്തിയത്.

റാങ്ക് മോഡൽ Feb-24 Feb-23 വളർച്ച (%) YoY
1 Maruti Ertiga 15,519 6,472 140
2 Mahindra Scorpio 15,051 6,950 117
3 Mahindra Bolero 10,113 9,782 3
4 Toyota Innova 8,481 4,169 103
5 Mahindra XUV700 6,546 4,505 45
6 Kia Carens 4,832 6,248 -23
7 Maruti XL6 4,093 2,108 94
8 Toyota Fortuner 3,395 3,426 -1
9 Tata Safari 2,648 1,252 112
10 Renault Triber 2,205 3,056 -28

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഇന്നോവയുടെ രണ്ട് മോഡലുകള്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്. ഇന്നോവ ക്രിസ്റ്റയും ഹൈക്രോസും. ഈ രണ്ട് എംപിവകളും ചേര്‍ന്ന് ഇന്ത്യയില്‍ നിന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് 8,481 യൂണിറ്റ് വില്‍പ്പനയാണ് നേടിക്കൊടുത്തത്. 12 മാസം മുമ്പ് വിറ്റ 4,169 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 103 ശതമാനമാണ് വാര്‍ഷിക വളര്‍ച്ചയെന്നത് ടൊയോട്ടക്ക് അത്യന്തം സന്തോഷം പകരുന്നു.

കഴിഞ്ഞ മാസം 6,546 യൂണിറ്റുകള്‍ വിറ്റഴിച്ച് മഹീന്ദ്രയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700 അഞ്ചാം സ്ഥാനം കരസ്ഥമാക്കി. 2023 ഫെബ്രുവരിയില്‍ 4,505 യൂണിറ്റുകളായിരുന്നു ജനപ്രിയ മോഡലിന്റെ വില്‍പ്പന. വാര്‍ഷിക വളര്‍ച്ച 45 ശതമാനം. പോയമാസം വില്‍പ്പനയില്‍ ഇടിവ് നേരിട്ട മോഡലാണ് കിയ കാരെന്‍സ്. 2023 ഫെബ്രുവരിയില്‍ 6248 യൂണിറ്റുകള്‍ വിറ്റിടത്ത് കഴിഞ്ഞ മാസം കിയക്ക് കാരെന്‍സിന്റെ 4832 യൂണിറ്റ് മാത്രമാണ് വിതരണം ചെയ്യാന്‍ സാധിച്ചത്.

kia carens

23 ശതമാനമാണ് വില്‍പ്പനയില്‍ ഇടിവ് നേരിട്ടത്. അതേസമയം പട്ടികയില്‍ ഇടംപിടിച്ച രണ്ടാമത്തെ മാരുതി മോഡലായ XL6 എംപിവി ഇരട്ടിയോടടുത്ത് വില്‍പ്പന വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം വിറ്റ 2108 യൂണിറ്റില്‍ നിന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ മാരുതി മോഡലിന്റെ വില്‍പ്പന 4093 യൂണിറ്റായി ഉയര്‍ന്നു. 94 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.

ഫുള്‍ സൈസ് എസ്‌യുവി വിഭാഗത്തിലെ ജേതാവായ ടൊയോട്ട ഫോര്‍ച്യൂണര്‍ പട്ടികയില്‍ എട്ടാമതെത്തി. കഴിഞ്ഞ മാസം ടൊയോട്ട ഫോര്‍ച്യൂണറിന്റെ 3,395 യൂണിറ്റുകളാണ് ഷോറൂമില്‍ നിന്ന് ഇറക്കിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ വിറ്റ 3,426 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പനയില്‍ 1 ശതമാനം ഇടിവുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ടാറ്റ സഫാരി എസ്‌യുവി മുഖംമിനുക്കി വിപണിയില്‍ എത്തിയത്.

2023 tata safari

അകത്തും പുറത്തും കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി എസ്‌യുവി വിപണിയില്‍ എത്തിച്ചത് വില്‍പ്പനയിലും പ്രതിഫലിച്ചിട്ടുണ്ട്. 2023 ഫെബ്രുവരിയില്‍ സഫാരിയുടെ 1252 യൂണിറ്റുകള്‍ മാത്രമായിരുന്നു ടാറ്റക്ക് വില്‍ക്കാനായതെങ്കില്‍ കഴിഞ്ഞ മാസം വില്‍പ്പന 2648 യൂണിറ്റായിരുന്നു. വാര്‍ഷിക വളര്‍ച്ച 112 ശതമാനമാണ്. ഇന്ത്യയില്‍ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്ന 7 സീറ്റര്‍ കാറാണ് റെനോ ട്രൈബര്‍.

എങ്കിലും പട്ടികയില്‍ 10-ാം സ്ഥാനം മാത്രമാണ് ഈ ബജറ്റ് എംപിവിക്ക് നേടാനായത്. 2023 ഫെബ്രുവരിയില്‍ 3,056 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് കഴിഞ്ഞ മാസം വില്‍പ്പന 2,205 യൂണിറ്റില്‍ ഒതുങ്ങി. 28 ശതമാനമാണ് വില്‍പ്പനയില്‍ ഇടിവ് നേരിട്ടത്. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ വാഹന നിര്‍മാതാക്കള്‍ പല മോഡലുകള്‍ക്കും ഓഫറുകള്‍ ഇട്ടിട്ടുണ്ട്. അത് മാര്‍ച്ച് മാസത്തിലെ വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Sunday, March 10, 2024, 11:00 [IST]
English summary
Top 10 seven seater cars in february 2024 maruti ertiga to renault triber
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X