ടോപ്പായി ടാറ്റ പഞ്ച്! ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ എസ്‌യുവികൾ ഇവയൊക്കെ

വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ 2024 ഫെബ്രുവരി മാസത്തെ തങ്ങളുടെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. ബ്രാൻഡുകളുടെ മോഡൽ തിരിച്ചുള്ള വിൽപ്പന സംഖ്യകളും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ ലിസ്റ്റിൽ മാരുതി വാഗൺആർ ഒന്നാം സ്ഥാനം നിലനിർത്തി. ഈ ലേഖനത്തിൽ, 2024 ഫെബ്രുവരി മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്‌യുവികളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.

എസ്‌യുവികൾ നിലവിൽ ഇന്ത്യൻ വിപണിയിലെ ഹോട്ട് ഫേവറെറ്റുകളാണ്, ടാറ്റ മോട്ടോർസിൻ്റെ പഞ്ച്, നെക്‌സോൺ എന്നീ രണ്ട് എൻട്രി ലെവൽ എസ്‌യുവികൾ, കഴിഞ്ഞ ഒരു വർഷമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയിൽ തുടരുന്നവയാണ്. എന്നാൽ ഇത്തവണ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയിൽ ടാറ്റ നെക്‌സോൺ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എന്നിരുന്നാലും, ഫെബ്രുവരി മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന നേട്ടം ടാറ്റ പഞ്ച് കൈവരിച്ചു. യഥാക്രമം മാരുതി ബ്രെസ, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോർപിയോ/ N എന്നിവയാണ് രണ്ടും, മൂന്നും, നാലും സ്ഥാനങ്ങളിൽ. കഴിഞ്ഞ മാസം 14,168 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി സുസുക്കി ഫ്രോങ്ക്സ് ക്രോസ്ഓവർ ആറാം സ്ഥാനത്തേക്ക് ഉയർന്നു എന്നതും ശ്രദ്ധേയമാണ്.

ടാറ്റ മോട്ടോർസ് 2024 ഫെബ്രുവരിയിൽ 18,438 യൂണിറ്റ് പഞ്ച് മൈക്രോ എസ്‌യുവികളാണ് വിറ്റഴിച്ചത്, കഴിഞ്ഞ വർഷം ഇതേ മാസത്തെ 11,169 യൂണിറ്റുകളിൽ നിന്ന് 65.08 ശതമാനം വാർഷിക വിൽപ്പന വളർച്ച വാഹനം രേഖപ്പെടുത്തി. ഇന്ത്യയിൽ പഞ്ച് നെയിംപ്ലേറ്റിൻ്റെ വിൽപ്പനയിൽ ഗണ്യമായ വർധനവിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് പഞ്ച് ഇവിയുടെ വരവാണ്.

2023 ഫെബ്രുവരിയിലെ 15,787 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 15,765 യൂണിറ്റുകൾ വിറ്റഴിച്ച് രണ്ടാം സ്ഥാനത്താണ് മാരുതി ബ്രെസ ഇപ്പോൾ ഉള്ളത്, വെറും 0.14 ശതമാനം ഇടിവ് എസ്‌യുവി രേഖപ്പെടുത്തി. SHVS മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ബ്രെസയുടെ ഹൃദയം. മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ വാഹനം വാഗ്ദാനം ചെയ്യുന്നു.

Rank Top SUVs Feb-24 Feb-23 Growth (%) YoY
1 Tata Punch 18,438 11,169 65.08
2 Maruti Brezza 15,765 15,787 -0.14
3 Hyundai Creta 15,276 10,421 46.59
4 Mahindra Scoprio / N 15,051 6,950 116.59
5 Tata Nexon 14,395 13,914 3.46

2024 ഫെബ്രുവരിയിൽ 15,276 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായി ക്രെറ്റ നലവിൽ മൂന്നാം സ്ഥാനത്താണ്, 46.59 ശതമാനം വിൽപ്പന വളർച്ചയാണ് ദക്ഷിണ കോറിയൻ ബ്രാൻഡ് രേഖപ്പെടുത്തിയത്. 2023 ഫെബ്രുവരിയിൽ ഇത് 10,421 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നുള്ളൂ. ക്രെറ്റയുടെ പുതുക്കിയ മോഡലിന്റെ വരവ് ചെറിയ ബൂസ്റ്റ് നൽകിയിരുന്നു. ഈ മാസം കൂടുതൽ സ്പോർട്ടി പതിപ്പായ N -ലൈനും കൂടെ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന വീണ്ടും ഉയരും എന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായി.

കഴിഞ്ഞ മാസം 15,051 യൂണിറ്റുകൾ വിറ്റഴിച്ച സ്കോർപിയോ നെയിംപ്ലേറ്റ് ലിസ്റ്റിൽ നാലാം സ്ഥാനത്താണ്, വാഹനം 116.56 ശതമാനം എന്ന വൻതോതിലുള്ള വിൽപന വളർച്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 6,950 യൂണിറ്റ് സ്കോർപിയോ മാത്രമാണ് മഹീന്ദ്ര വിറ്റഴിച്ചത് എന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ, നിലവിലെ നേട്ടം ചില്ലറയല്ല.

2024 ഫെബ്രുവരിയിൽ 3.46 ശതമാനം വിൽപ്പന ഉയർന്നെങ്കിലും, ടാറ്റ നെക്‌സോൺ 2024 ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് വാസ്തം. കമ്പനി കഴിഞ്ഞ മാസം 14,395 നെക്സോൺ ICE, ഇവി എന്നിവ വിറ്റഴിച്ചു, 2023 ഫെബ്രുവരിയിൽ വിൽപ്പന 13,914 യൂണിറ്റായിരുന്നു.

More from DriveSpark

Article Published On: Friday, March 8, 2024, 16:30 [IST]
English summary
Top 5 best selling suvs in india in 2024 february
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X