5 സ്റ്റാര്‍ സേഫ്റ്റിയുള്ള കാര്‍ 6.13 ലക്ഷത്തിന്! ക്രെറ്റയെ താഴെയിറക്കി നമ്പര്‍ വണായി ടാറ്റ എസ്‌യുവി

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ക്കിടയില്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് (എസ്‌യുവി) വമ്പന്‍ ഡിമാന്‍ഡാണ്. ഹാച്ച്ബാക്കുകളുടെ വിലയ്ക്ക് നിരവധി വാഹന നിര്‍മാതാക്കള്‍ നിലവില്‍ എസ്‌യുവികള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഈ വിഭാഗത്തിന്റെ വില്‍പ്പനയും കുത്തനെ ഉയര്‍ന്നു. അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം കാര്‍ വില്‍പ്പനയുടെ 50 ശതമാനത്തിലധികം എസ്‌യുവി വിഭാഗത്തില്‍ നിന്നാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മിഡ്‌സൈ്, കോംപാക്ട് എസ്‌യുവികളെ പിന്തള്ളി ഒരു കുഞ്ഞന്‍ എസ്‌യുവിയാണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. 2024 മെയ് മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റ 5 എസ്‌യുവികളാണ് നമ്മള്‍ ഇനി നോക്കാന്‍ പോകുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 5 എസ്‌യുവികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് മാരുതി സുസുക്കി ഫ്രോങ്ക്‌സ് ആണ്. മാരുതി സുസുക്കിയുടെ ഈ കൂപ്പെ എസ്‌യുവി 2024 മെയ്മാസത്തില്‍ 29 ശതമാനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 12,681 യൂണിറ്റ് വിറ്റു. 2023 മെയ് മാസം വില്‍പ്പന 9863 യൂണിറ്റ് മാത്രമായിരുന്നു.

mahindra scorpio n

അതേസമയം, ഈ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മഹീന്ദ്ര സ്‌കോര്‍പിയോ ആണ്. ഈ കാലയളവില്‍ 47 ശതമാനം വാര്‍ഷിക വര്‍ധനയോടെ മഹീന്ദ്ര സ്‌കോര്‍പിയോ മൊത്തം 13717 യൂണിറ്റ് എസ്‌യുവികള്‍ വിറ്റു. സ്‌കോര്‍പിയോ N, ക്ലാസിക് എന്നീ മോഡലുകള്‍ ചേര്‍ത്തുള്ള വില്‍പ്പന കണക്കുകള്‍ ആണിത്. 12 മാസങ്ങള്‍ക്ക് മുമ്പ് ഈ മഹീന്ദ്ര എസ്‌യുവിയുടെ വില്‍പ്പന 9318 യൂണിറ്റായിരുന്നു.

ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മാരുതി സുസുക്കി ബ്രെസ. എസ്‌യുവി വില്‍പ്പന പട്ടികയില്‍ ഏറെ കാലം ഒന്നാം സ്ഥാനത്തുണ്ടയിരുന്ന ഒരു മാരുതി കാര്‍ ആയിരുന്നു ബ്രെസ. 2024 മെയില്‍ മാരുതി സുസുക്കി ബ്രെസ 6 ശതമാനം വാര്‍ഷിക വര്‍ധനയോടെ മൊത്തം 14,186 യൂണിറ്റ് വില്‍പ്പന നേടി. മുന്‍ വര്‍ഷം ഇതേമാസം 13398 യൂണിറ്റായിരുന്നു വില്‍പ്പന.

2024 hyundai creta

മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലെ സെഗ്‌മെന്റ് ലീഡറായ ഹ്യുണ്ടായി ക്രെറ്റയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ എസ്‌യുവി. 2023 മെയ് മാസത്തില്‍ 14,449 യൂണിറ്റ് ആയിരുന്നു ക്രെറ്റയുടെ വില്‍പ്പന. ഈ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയതോടെ വില്‍പ്പന മെച്ചപ്പെട്ടിരുന്നു. 2024 മെയില്‍ ഹ്യുണ്ടായി വാര്‍ഷികാടിസ്ഥാനത്തില്‍ 1 ശതമാനം വര്‍ധനയോടെ മൊത്തം 14,662 യൂണിറ്റ് ക്രെറ്റ എസ്‌യുവികള്‍ വിറ്റു.

2024 മെയ് മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാങ്ങിയ എസ്‌യുവി ടാറ്റ പഞ്ച് ആണ്. ഈ കാലയളവില്‍ ടാറ്റ പഞ്ച് മൊത്തം 18,949 യൂണിറ്റുകള്‍ വിറ്റഴിച്ചു. 70 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. കൃത്യം ഒരു വര്‍ഷം മുമ്പ്, അതായത് 2023 മെയ് മാസത്തില്‍ 11,124 യൂണിറ്റ് ആയിരുന്നു പഞ്ചിന്റെ വില്‍പ്പന.

tata punch

ഇതിനുപുറമെ മാരുതി സുസുക്കി സ്വിഫ്റ്റിന് ശേഷം കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാറും ടാറ്റ പഞ്ച് ആയിരുന്നു. ടാറ്റ പഞ്ചിനെ കുറിച്ച് പറയുമ്പോള്‍ പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ കുഞ്ഞന്‍ കാര്‍ വാങ്ങാന്‍ സാധിക്കും.

86 bhp മാക്‌സ് പവറും 113 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ടാറ്റ പഞ്ചിന്റെ ഹൃദയം. സിഎന്‍ജി മോഡിലേക്ക് വരുമ്പോള്‍ പവര്‍ 77 bhp ആയും ടോര്‍ക്ക് 97 Nm ആയും കുറയും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ഈ മൈക്രോ എസ്‌യുവി വാങ്ങാന്‍ സാധിക്കും.

7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍, സുരക്ഷയ്ക്കായി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയും ടാറ്റ പഞ്ചിന്റെ സവിശേഷതകളാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയ കാര്‍ ആണിത്. 6.13 ലക്ഷം മുതല്‍ 10.20 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ചിന്റെ എക്സ്‌ഷോറൂം വില പോകുന്നത്. പഞ്ചിന്റെ മുഖംമിനുക്കിയ പതിപ്പും വൈകാതെ വിപണിയിലെത്തും.

More from DriveSpark

Article Published On: Monday, June 10, 2024, 16:31 [IST]
English summary
Top 5 suvs in may 2024 tata punch continues in top position
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X