ഇപ്പോൾ സേഫ്റ്റിയാണ് മുഖ്യം, മികച്ച മോഡലുകൾ ഏതൊക്കെ, ടാറ്റ മുതൽ മാരുതി വരെ
ഇന്ത്യൻ വിപണിയിൽ ഒരു കാലം വരെ, ഉയർന്ന മൈലേജ് കാറുകൾ വാങ്ങുന്നതിലായിരുന്നു ആളുകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, അടുത്ത കാലത്തായി ഈ ട്രെൻഡിൽ ഒരു മാറ്റം വന്നിരിക്കുകയാണ്. ഇപ്പോൾ ആളുകൾ 6-7 ലക്ഷം രൂപ പരിധിയിൽ ഒരു കാർ വാങ്ങുന്നതിന് മുമ്പ് സേഫ്റ്റിയിലും ബിൽഡ് ക്വാളിറ്റിയിലും വളരെയധികം ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുകയാണ്.
ഇതുവരെ മാരുതി കാറുകളാണ് ഈ ഒരു സെഗ്മെൻ്റിൽ രാജാക്കൻമാരായി നിന്നിരുന്നത്. പക്ഷേ, ഇതിന് പകരമൊരു വാഹനം നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ മറ്റൊരു ഓപ്ഷൻ നിങ്ങളുമായി പങ്കുവയ്ക്കാം. കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബജറ്റ് ഹാച്ച്ബാക്ക് കാർ മാരുതി വാഗൺആർ ആണ്. എന്നാൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഇതിന് 1-സ്റ്റാർ മാത്രമാണ് ലഭിച്ചിരുന്നത്.

ഇന്ത്യൻ വിപണിയിൽ മാരുതി വാഗൺആറിൻ്റെ എക്‌സ് ഷോറൂം വില 5.54 ലക്ഷം മുതൽ 7.42 ലക്ഷം രൂപ വരെയാണ്. അതേസമയം, 5.60 ലക്ഷം മുതൽ 8.20 ലക്ഷം വരെയാണ് ടാറ്റ ടിയാഗോയുടെ എക്‌സ് ഷോറൂം വില. ഇതേ സെഗ്‌മെൻ്റിലുള്ള ഈ കാർ വാഗൺആറിനേക്കാൾ മികച്ച ബിൽഡും ക്വാളിറ്റിയും വാഗ്ദാനം ചെയ്യുന്നു എന്നതാണ് പ്രത്യേകത. ടിയാഗോ ഹാച്ച്ബാക്ക് കാർ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗുമായിട്ടാണ് വരുന്നത്. അതേസമയം, നിരവധി സുരക്ഷാ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.
ടാറ്റയുടെ മറ്റ് കാറുകളെ പോലെ തന്നെ GNCAP ക്രാഷ് ടെസ്റ്റില്‍ മിന്നിത്തിളങ്ങിയ താരകമാണ് ടാറ്റ ടിയാഗോ. ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് ടാറ്റ ടിയാഗോ സ്വന്തമാക്കിയത്. പെട്രോള്‍, പെട്രോള്‍-സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ ഒന്നിലധികം ഫ്യുവല്‍ ഓപ്ഷനില്‍ ടാറ്റ ടിയോഗോ സ്വന്തമാക്കാന്‍ സാധിക്കും. 5.6 ലക്ഷം രൂപ മുതലാണ് ടാറ്റയുടെ എന്‍ട്രി ലെവല്‍ മോഡലിന്റെ വില ആരംഭിക്കുന്നത്.

1.2 ലിറ്റര്‍-3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ടാറ്റ ടിയാഗോയുടെ പെട്രോള്‍, പെട്രോള്‍-സിഎന്‍ജി മോഡലുകള്‍ക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 84 bhp പവറും 115 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സിഎന്‍ജി മോഡിലാണെങ്കില്‍ 72 bhp പവറും 95 Nm ടോര്‍ക്കുമായിരിക്കും പവര്‍ഔട്ട്പുട്ട്. മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, കമ്പനിയുടെ കണക്കനുസരിച്ച് പെട്രോളിൽ അതിൻ്റെ മൈലേജ് 19.01kmpl ആണ്. അതേസമയം, ഒരു കിലോ സിഎൻജിയിൽ 26.49 കിലോമീറ്റർ വരെ ഓടാനാകും.
സുരക്ഷാ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, എബിഎസ് വിത്ത് ഇബിഡി, റിയർ പാർക്കിംഗ് സെൻസർ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അധിഷ്ഠിത ഓട്ടോ ഡോർ ലോക്ക്, റിവേഴ്സ് ക്യാമറ, ഓവർസ്പീഡ് മുന്നറിയിപ്പ് എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. ഇതിനുപുറമെ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം പോലുള്ള സവിശേഷതകളും ഇതിലുണ്ട്.

വാഗൺആർ LXi, VXi, ZXi, ZXi+ എന്നീ വേരിയന്റുകളിലായിരിക്കും വിപണിയിൽ എത്തുക. അതേസമയം സിഎൻജി പതിപ്പ് 1.0 ലിറ്റർ യൂണിറ്റിനൊപ്പം LXi, VXi വേരിയന്റുകളിലേക്ക് പരിമിതപ്പെടുത്തും. വേരിയന്റ് ലൈനപ്പിലുടനീളം ഒരു ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് (ISS) സിസ്റ്റം ഒരു സ്റ്റാൻഡേർഡ് ഫീച്ചറായിരിക്കും ഇനി മുതൽ എന്നതാണ് ഹൈലൈറ്റാവുന്ന പ്രധാന വിഷയം. ഇത് ട്രാഫിക്കിൽ കാറിന്റെ മൈലേജ് വർധിപ്പിക്കാൻ സാഹായിക്കുന്ന പ്രധാന ഘടകമാണ്.
2023 മാരുതി സുസുക്കി വാഗൺആർ അതേ 1.0 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകളിൽ തന്നെ വിപണിയിലേക്ക് എത്തും. പവർ കണക്കുകളിൽ യാതൊരു വിധ മാറ്റവും ഉണ്ടാവില്ലെന്നതാണ് ശ്രദ്ധേയം. അങ്ങനെ ഇതിൽ ആദ്യത്തെ യൂണിറ്റ് 66 bhp കരുത്തിൽ 89 Nm torque വരെ ഉത്പാദിപ്പിക്കാൻ തന്നെ ശേഷിയുള്ളതാക്കി നിലനിർത്തുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ പ്രധാന ലക്ഷ്യം.

മാരുതിയും ടാറ്റയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ബിൽഡ് ക്വാളിറ്റിയും, സുരക്ഷയുമുളള നിർമാതാക്കളാണ് ടാറ്റ. മാരുതി സുസുക്കി എപ്പോഴും കേൾക്കുന്ന പഴിയാണ് ബിൽഡ് ക്വാളിറ്റിയിൽ. നിങ്ങൾക്ക് എന്താണ് ഇതിനെ കുറിച്ചുളള അഭിപ്രായം. നിങ്ങൾഒരു വാഹനം വാങ്ങാൻ പോക്കുകയാണെങ്കിൽ നിങ്ങൾ ഏത് മോഡലായിരിക്കും വാങ്ങുക എന്നത് കമൻ്റ് ബോക്സിൽ തീർച്ചയായും കമൻ്റ് രേഖപ്പെടുത്താന മറക്കരുതേ.


Click it and Unblock the Notifications








