വില 10 ലക്ഷം മുതല്‍, റേഞ്ച് 500 കി.മീ വരെ; ഇലക്ട്രിക് കുപ്പായമണിയാന്‍ പോകുന്ന ജനപ്രിയ കാറുകള്‍

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രചാരമേറുന്ന കാലമാണ്. പുതിയ കാറുകള്‍ക്കൊപ്പം തന്നെ ഐസി എഞ്ചിന്‍ വാഹനങ്ങളും ഇലക്ട്രിക് കുപ്പായമണിഞ്ഞ് എത്തുന്നുണ്ട്. ഇത്തരത്തില്‍ ഉടന്‍ തന്നെ ഇലക്ട്രിക് കാറുകളായി ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്ന ഐസി എഞ്ചിന്‍ കാറുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ഹ്യുണ്ടായി ക്രെറ്റ ഇവി: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ക്രെറ്റ ഇവിയുടെ പരീക്ഷണയോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഇലക്ട്രിക് കാറിന്റെ ബാറ്ററി, മോട്ടോര്‍ എന്നിവയടക്കം പവര്‍ട്രെയിന്‍ വശങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. 150 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും 400 മുതല്‍ 450 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ പ്രാപ്തിയുള്ള ബാറ്ററി പായ്ക്കും ക്രെറ്റ ഇവിയില്‍ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും 20 ലക്ഷത്തിന് മുകളില്‍ വില പ്രതീക്ഷിക്കാം.

honda elevate

ഹോണ്ട എലിവേറ്റ് ഇവി: സമീപകാലത്ത് ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടക്ക് ജീവശ്വാസമേകിയ മോഡലാണ് എലിവേറ്റ്. മിഡ്സൈസ് എസ്‌യുവിയുടെ ലോഞ്ച് വേളയില്‍ ഇലക്ട്രിക് പതിപ്പ് ഉടന്‍ വരാന്‍ പോകുമെന്ന് ജാപ്പനീസ് കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന്റെയും പവര്‍ട്രെയിന്‍ വശങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാര്‍ജില്‍ 350 മുതല്‍ 400 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 20 ലക്ഷം രൂപ മുതലാണ് എലിവേറ്റ് ഇവിയുടെയും വില പ്രതീക്ഷിക്കുന്നത്.

ടാറ്റ ഹാരിയര്‍ ഇവി: ടാറ്റയുടെ ജനപ്രിയ എസ്‌യുവിയായ ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പ് കമ്പനി കണ്‍സെപ്റ്റ് രൂപത്തില്‍ 2023 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നെക്സോണ്‍ ഇവി ഫെയ്സ്ലിഫ്റ്റില്‍ നിന്നായിരിക്കും ഹാരിയര്‍ ഇവി പവര്‍ട്രെയിന്‍ കടംകൊള്ളുക. 500 കിലോമീറ്റര്‍ റേഞ്ചുമായിട്ടാകും ഇലക്ട്രിക് എസ്‌യുവി വരിക. 25 ലക്ഷം രൂപയാണ് കാറിന്റെ വില പ്രതീക്ഷിക്കുന്നത്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ലോഞ്ച് പ്രതീക്ഷിക്കുന്നു.

tata safari ev spied

ടാറ്റ സഫാരി ഇവി: ഹാരിയര്‍ ഇവിക്ക് പിന്നാലെ ഇതിന്റെ 7 സീറ്റര്‍ പതിപ്പായ സഫാരി ഇവിയും വരും. ഐസിഇ മോഡലുകള്‍ക്ക് സമാനമായ രീതിയില്‍ ഇലക്ട്രിക് പതിപ്പുകള്‍ക്കും വേര്‍തിരിച്ചറിയാനായി ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരും. ഇതിന്റെ ബാറ്ററി പായ്ക്ക് നെക്‌സോണ്‍ ഇവിയേക്കാള്‍ വലുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുള്ള ഇവിക്ക് 30 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

റെനോ ക്വിഡ് ഇവി: ഫ്രഞ്ച് കമ്പനിയായ റെനോ ക്വിഡ് ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട് വരാന്‍ തുടങ്ങിയിട്ട് നാള്‍ ഒത്തിരിയായി. കഴിഞ്ഞ ദിവസം റെനോയുടെ ഉപകമ്പനിയായ ഡാസിയ സ്പ്രിംഗ് ഇവിയുടെ അപ്ഡേറ്റഡ് പതിപ്പ് അവതരിപ്പിച്ചിരുന്നു. 26.8 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച കാര്‍ 200 കിലോമീറ്ററിന് മുകളില്‍ റേഞ്ച് നല്‍കും. 10 ലക്ഷം രൂപ ബജറ്റില്‍ ക്വിഡ് ഇവി ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

hyundai exter

ഹ്യുണ്ടായി എക്സ്റ്റര്‍ ഇവി: മൈക്രോ എസ്‌യുവി സെഗ്മെന്റില്‍ എക്സ്റ്ററിന്റെ എതിരാളിയായ ടാറ്റ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് അടുത്തിടെ വിപണിയില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൊറിയന്‍ കമ്പന എക്സ്റ്റര്‍ ഇവി അണിയറയില്‍ ഒരുക്കുന്നുണ്ട്. ഏകദേശം 300 മുതല്‍ 350 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന കുഞ്ഞന്‍ ഇലക്ട്രിക് എസ്‌യുവിഏകദേശം 10 ലക്ഷം രൂപ പ്രൈസ് റേഞ്ചില്‍ ലോഞ്ച് ചെയ്തേക്കാം.

ടാറ്റ ആള്‍ട്രാസ് ഇവി: ടാറ്റയില്‍ നിന്ന് ഉടന്‍ ഇലക്ട്രിക് അവതാരമെടുക്കാന്‍ പോകുന്ന മോഡലാണ് ആള്‍ട്രോസ്. നെക്സോണ്‍ ഇവിക്ക് സമാനമായി 30 kWh, 40.5 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ആള്‍ട്രോസ് ഇവി വാഗ്ദാനം ചെയ്തേക്കാം. മീഡിയം റേഞ്ചിന് 325 കിലോമീറ്ററും ലോംഗ് റേഞ്ച് പതിപ്പിന് 465 കിലോമീറ്ററുമാണ് റേഞ്ച് പ്രതീക്ഷിക്കുന്നത്. ഏകദേശം 15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്ന കാര്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തിയേക്കും.

mahindra xuv300

മഹീന്ദ്ര XUV 300 ഇവി: ഇന്ത്യന്‍ പാസഞ്ചര്‍ ഇവി വിപണിയില്‍ ടാറ്റ നെക്സോണിന്റെ പടയോട്ടത്തിന് അന്ത്യം കുറിക്കാനായി മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന മോഡലാണ് XUV 300-യുടെ ഇലക്ട്രിക് പതിപ്പ്. 34.5 kWh, 39.5 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ള ഇവി 375 കിലോമീറ്റര്‍ മുതല്‍ 456 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് തോന്നുന്നു. 17 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ കാര്‍ വിപണിയിലെത്തുമെന്നാണ് സൂചന.

More from DriveSpark

Article Published On: Sunday, February 25, 2024, 11:00 [IST]
English summary
Top ice cars electrifying soon from hyundai creta to mahindra xuv300
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X