25000 കോടി രൂപ ലക്ഷ്യമിട്ട് ഹ്യുണ്ടായി, മാരുതിക്ക് ഒരു തിരിച്ചടി ആകുമെന്ന് ഉറപ്പ് തന്നെ
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി മോട്ടോർസിൻ്റെ ഇന്ത്യൻ സബ്സിഡിയറിയായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ്, തങ്ങളുടെ ഏകദേശം 17.5 ശതമാനം ഓഹരികൾ പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ വിൽക്കാൻ ഉദ്ദേശിക്കുകയാണ്, ഏകദേശം 25,000 കോടി രൂപ സമാഹരിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇത് വിജയകരമാണെങ്കിൽ സമീപകാല ഓഹരി വിൽപ്പനയിൽ എൽഐസി സമാഹരിച്ച 21,000 കോടി രൂപയെ മറികടക്കും, ഇത് ഇന്ത്യയിലെ സർവകാല റെക്കോർഡ് ആയിരിക്കും. 2003-ൽ മാരുതി സുസുക്കിയുടെ ലിസ്റ്റിംഗിന് ശേഷം ഒരു കാർ നിർമ്മാതാവ് നടത്തുന്ന രണ്ടാമത്തെ പ്രധാന പൊതു ഓഫറാണിത്.
മാരുതി സുസുക്കിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി, മൊത്തം 800 ദശലക്ഷം ഓഹരികളിൽ ഏകദേശം 140 ദശലക്ഷം ഓഹരികൾ വാഗ്ദാനം ചെയ്യാനാണ് പദ്ധതിയിടുന്നത്. 60,000 കോടി രൂപ വരുമാനവും ലാഭം 4,653 കോടി രൂപയുമായി ഹ്യുണ്ടായിയുടെ ഇന്ത്യ ഡിവിഷൻ 2023 സാമ്പത്തിക വർഷത്തിൽ ക്ലോസ് ചെയ്തത്. i20, വെർണ,ക്രെറ്റ, ഓറ, ട്യുസോൺ തുടങ്ങിയ ജനപ്രിയ മോഡലുകൾക്കൊപ്പം 2023-ൽ ഹ്യുണ്ടായിയുടെ ആഗോള വിൽപ്പനയുടെ 1 ശതമാനം ഇന്ത്യയാണ് പ്രതിനിധീകരിക്കുന്നത്.

ഹ്യുണ്ടായി മോട്ടോർസിൻ്റെ ഓഹരി വാങ്ങാൻ നിങ്ങൾ താൽപ്പര്യപെടുന്നുണ്ടെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കമ്പനിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് അനുസരിച്ച്, ഇത് എഞ്ചിനുകൾ, ട്രാൻസ്മിഷനുകൾ തുടങ്ങിയ ഭാഗങ്ങളും, ആഭ്യന്തര, വിദേശ വിതരണക്കാരുടെ സംയോജനത്തിൽ നിന്ന് സ്റ്റീൽ പോലുള്ള വസ്തുക്കളും സോഴ്സ് ചെയ്യുകയാണ്. പാർട്സുകളുടേയും മെറ്റീരിയലുകളുടെയും വിലയിലെ വർദ്ധനവ് അതിൻ്റെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചേക്കാം.
ഹ്യുണ്ടായിയുടെ രണ്ട് ഗ്രൂപ്പ് കമ്പനികളായ കിയ കോർപ്പറേഷനും കിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സമാനമായ ഒരു ബിസിനസ്സ് ലൈനിലാണ്, അത് മൂലം ഒരു കമ്പനിക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് അടുത്ത് കമ്പനിയേയും ബാധിക്കാൻ സാധ്യതയുണ്ട്. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ നിലവിൽ തങ്ങളുടെ പാസഞ്ചർ വാഹനങ്ങളും ഭാഗങ്ങളും നിർമ്മിക്കുന്നത് ചെന്നൈ മാനുഫാക്ചറിംഗ് പ്ലാൻ്റിൽ മാത്രമാണ്. തലേഗാവ് മാനുഫാക്‌ചറിംഗ് പ്ലാൻ്റ് പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ പ്ലാൻ്റിൽ സംഭവിക്കുന്ന തടസ്സങ്ങളോ അതിൻ്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിക്ക് ഒരു വെല്ലുവിളി ആയിരിക്കും ഹ്യുണ്ടായിയുടെ ഐപിഒ എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണി വിഹിതം ഹ്യുണ്ടായി കൈവശം വച്ചിരിക്കുകയാണ്, അതിൻ്റെ ഐപിഒ മാരുതി സുസുക്കിയുടെ വിപണിയിലെ ഒന്നാം സ്ഥാനത്തെ സ്വാധീനിച്ചേക്കാം. 2023-ൽ 6.02 ലക്ഷം വാഹനങ്ങളുടെ റെക്കോർഡ് ആഭ്യന്തര വിൽപ്പനയും കയറ്റുമതിയിൽ 10 ശതമാനം വർധനയും നേടിയ ഹ്യുണ്ടായിയുടെ ശക്തമായ പ്രകടനം ഇന്ത്യൻ വിപണിയിൽ അതിൻ്റെ വർദ്ധിച്ചുവരുന്ന സാന്നിധ്യം എടുത്തു കാണിക്കുന്നു
ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി സെഗ്‌മെന്റ് ലീഡറായ ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് ഇന്ത്യയിലെ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ലോഞ്ച്. 11 ലക്ഷം മുതല്‍ 20.15 ലക്ഷം രൂപ വരെയാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. 2024 ജനുവരിയില്‍ വിപണിയില്‍ എത്തിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് ഏപ്രില്‍ മാസത്തില്‍ ഒരു ലക്ഷം കവിഞ്ഞിരുന്നു.
E, EX, S, S(O), SX, SX Tech, SX(O) എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങിയത്. പിന്നാലെ N8, N10 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി പെര്‍ഫോമന്‍സ് പതിപ്പായ ക്രെറ്റ N ലൈനും കമ്പനി വിപണിക്ക് പരിചയപ്പെടുത്തി. 2024 ഹ്യുണ്ടായ് ക്രെറ്റ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളില്‍ എസ്‌യുവി സ്വന്തമാക്കാം.
6 സ്പീഡ് മാനുവല്‍, ഐവിടി (ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍), 7 സ്പീഡ് ഡിസിടി (ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍), 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനിലുണ്ട്. 2024 മെയ് മാസത്തില്‍ ഹ്യുണ്ടായി കാസ്പര്‍ എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിയേക്കാള്‍ ചെറിയ കാറായിരിക്കും ഇത്. ഹ്യുണ്ടായിയുടെ മാതൃരാജ്യമായ കൊറിയയില്‍ കാസ്പര്‍ എന്ന പേരില്‍ ചെറു എസ്‌യുവി വില്‍പ്പനക്കെത്തുന്നുണ്ട്.


Click it and Unblock the Notifications








