ഹൈബ്രഡാ അല്ല്യോടാ! ടൊയോട്ട ഇന്ത്യയുടെ ഇക്കൊല്ലത്തെ കൊട്ടിക്കലാശം ഈ പുത്തൻ കാറിന്റെ അവതരണത്തോടെ

ഹൈബ്രിഡ് വാഹനങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ഡിമാൻഡ് ഏറി വരികയാണ്, അതിനാൽ തന്നെ മിക്ക നിർമ്മാതാക്കളും പുത്തൻ മോഡലുകളും, നിലവിലുള്ള മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളും എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ജാപ്പനീസ് വാഹന ഭീമനായ ടോയൊട്ടയും ഇക്കാര്യത്തിൽ പിന്നോട്ടല്ല. ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) 2024 ഡിസംബർ 11-ന് ഇന്ത്യൻ വിപണിയിൽ പുതിയ കാമ്രി ഹൈബ്രിഡ് അവതരിപ്പിക്കാൻ സജ്ജമാണ്. പ്രാദേശിക അസംബ്ലി ലൈനുകളിൽ ഇപ്പോൾ എത്താൻ സജ്ജമായ, 2025 ടൊയോട്ട കാമ്രി നിലവിൽ അന്താരാഷ്ട്ര വിപണിയിൽ അതിൻ്റെ ഒമ്പതാം തലമുറയിലാണ് എന്നത് ശ്രദ്ധിക്കണം.

പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളുമെല്ലാം ചേർത്ത് അകത്തും പുറത്തും നിരവധി മാറ്റങ്ങൾ പുത്തൻ കാമ്രിയിൽ വരുന്നുണ്ട്. പിന്നെ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ, പുതിയ തലമുറ കാമ്രിക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികൾ ഒന്നും തന്നെ നിലവിൽ ഉണ്ടാകില്ല. എന്നിരുന്നാലും വരാനിരിക്കുന്ന പുതിയ സ്‌കോഡ സൂപ്പർബ് ഇതിനെ നേരിട്ടേക്കാം. 2025 -ൽ സൂപ്പർബ് വിപണിയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു.

toyota camry

ഇന്ത്യയിൽ കാമ്രി ഹൈബ്രിഡിന് നിലവിൽ 46.20 ലക്ഷം ​​രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് എത്തുന്നത്. എന്നാൽ വരാനിരിക്കുന്ന സെഡാന് വില വർദ്ധന ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ടൊയോട്ട കാമ്രിക്ക് 4,920 mm നീളവും 1,840 mm വീതിയും 1,455 mm ഉയരവും കാര്യമായ 2,825 mm വീൽബേസും 500 ലിറ്റർ ബൂട്ട് സ്പെയ്സും ഇതിന് ലഭിക്കുന്നുണ്ട്.

ഇന്റർനാഷ്ണൽ വിപണിയിൽ, പ്ലാറ്റിനം വൈറ്റ് പേൾ മൈക്ക, സിൽവർ മെറ്റാലിക്, പ്രെഷ്യസ് മെറ്റൽ, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, ഇമോഷണൽ റെഡ് 3, പ്രെഷ്യസ് ബ്രോൺസ്, ഡാർക്ക് ബ്ലൂ മൈക്ക എന്നിങ്ങനെ ഒമ്പത് കളർ ഓപ്ഷനുകളിൽ ഇത് വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. അതോടൊപ്പം ഫ്രോമേജ്, ബ്ലാക്ക്, യെല്ലോ ബ്രൗൺ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തീമുകളിൽ കാമ്രിയുടെ ക്യാബിനും ലഭ്യമാണ്.

toyota camry rear

പുതുക്കിയ ഡിസൈനിൽ വാഹനത്തിന് ഷാർപ്പർ എൽഇഡി ഹെഡ്‌ലൈറ്റുകളും 'C' ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുമായി വരുന്ന സ്ലീക്ക് ഫ്രണ്ട് ഫാസിയ ലഭിക്കുന്നു, അതോടൊപ്പം C ആകൃതിയിലുള്ള ടെയിൽ ലാമ്പുകളും വാഹനത്തിൽ വരുന്നു. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുക്കിയ എയർ ഇൻലെറ്റുകൾ, പുതിയ ഡിസൈൻ സ്റ്റൈലിൽ വരുന്ന 18 ഇഞ്ച് അലോയി വീലുകൾ തുടങ്ങിയവയാണ് പുത്തൻ മോഡലിലെ മറ്റ് പ്രധാന അപ്ഡേറ്റുകൾ.

ഇലക്ട്രിക് മോട്ടോറുമായി കണക്ട് ചെയ്ത 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇലക്ട്രിക് മോട്ടോർ 134 bhp പവറും 208 Nm ടോർക്കും സൃഷ്ടിക്കുമ്പോൾ പെട്രോൾ എഞ്ചിൻ 6,000 rpm -ൽ 185 bhp പവറും 3,200 മുതൽ 5,200 rpm -ൽ 221 Nm ടോർക്കും പുറപ്പെടുവിക്കുന്നു.

അങ്ങനെ രണ്ട് പവർ സോഴ്സുകളും ചേർന്ന്, ഈ ഹൈബ്രിഡ് സിസ്റ്റം 228 bhp പവർ സംയുക്തമായി ഉൽപ്പാദിപ്പിക്കുന്നു. e-CVT ഗിയഡബോക്സ് വഴി ഫ്രണ്ട് വീലുകളിലേക്ക് ഈ പവർ കൃത്ത്യമായി കൈമാറുന്നു. വാഹനത്തിന്റെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 180 കിലോമീറ്ററാണ്, അതോടൊപ്പം മൈലേജ് എന്നത് ലിറ്ററിന് 19.6 കിലോമീറ്ററുമാണ്.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ഒമ്പത് സ്പീക്കർ JBL ഓഡിയോ സിസ്റ്റവും ഇതിൽ വരുന്നു. കൂടാതെ ത്രീ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനനം ചെയ്യുന്നു.

toyota camry interior

മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകൾ, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), കൂടുതൽ നൂതനമായ ADAS സേഫ്റ്റി സ്യൂട്ട്, പവർഡ് ഫ്രണ്ട് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ, ലെതർ അപ്‌ഹോൾസ്റ്ററി, എട്ട് എയർബാഗുകൾ എന്നിവയുൾപ്പടെ ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയാണ് പുതിയ ടൊയോട്ട കാമ്രിയിലുള്ളത്.

More from DriveSpark

Article Published On: Monday, November 18, 2024, 17:18 [IST]
English summary
Toyota all ready to launch updated camry hybrid in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X