മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും ആശ്വാസം, സി എസ്‌യുവി പ്രൊജക്റ്റ് നിർത്തിവയ്ക്കുന്നുവെന്ന് ടൊയോട്ട, കാരണം ഇതോ

ടൊയോട്ട മോട്ടോർ കോർപ്പറേഷൻ്റെ 2026-ൽ ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരുന്ന 340 ഡി എന്നറിയപ്പെടുന്ന സി എസ്‌യുവി പ്രോജക്റ്റ് നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യമായ സാങ്കേതികവും വാണിജ്യപരവുമായ ക്ഷമത മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പദ്ധതി പരാജയപ്പെട്ടത് കൊണ്ടാണ് ഇതിൽ നിന്ന് പിൻമാറുന്നതായി കമ്പനി അറിയിച്ചിരിക്കുന്നത്.

C SUV പ്രോജക്റ്റ് ടൊയോട്ടയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്, 75,000 യൂണിറ്റ് വാർഷിക ഉൽപ്പാദനം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു, 50 ശതമാനം വരെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കായി നീക്കിവച്ചിരിക്കുന്നു. എന്നിരുന്നാലും, പ്രതീക്ഷിച്ചതിലും കുറഞ്ഞ ബിസിനസ് സാധ്യതകളും സുസ്ഥിര ലാഭക്ഷമതയ്ക്ക് മുൻഗണന നൽകുന്നതിനുള്ള തന്ത്രപരമായ മാറ്റവും കാരണം, കമ്പനി ബദൽ ഓപ്ഷനുകൾ പരീക്ഷിക്കാന തീരുമാനിച്ചിരിക്കുകയാണ്.

Toyota Announced Discontinuation Of C Suv Project

20 ലക്ഷം മുതൽ 50 ലക്ഷം വരെയുള്ള സെഗ്‌മെൻ്റിൽ ടൊയോട്ടയുടെ ചുവടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊറോള ക്രോസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് എതിരാളികളെ സംബന്ധിച്ച് വസിയ ഒരു അടി തന്നെയായിരിക്കും. സി എസ്‌യുവി പ്രോജക്റ്റ് നിർത്തലാക്കാനുള്ള തീരുമാനം പുതിയ നിർമ്മാണ കേന്ദ്രത്തിൻ്റെ നിർമ്മാണത്തിനും പ്രവർത്തനത്തിനും സമയപരിധിയെ ബാധിച്ചേക്കാം. നിലവിലുള്ള മോഡലുകളായ ഹൈറൈഡർ, ഗ്രാൻഡ് വിറ്റാര എസ്‌യുവികളുടെ ഉത്പാദനം ബിഡാഡി ഫെസിലിറ്റിയിൽ വർധിപ്പിക്കാനുള്ള പദ്ധതികൾ കമ്പനി സജീവമായി പിന്തുടരുന്നുണ്ട്.

സി എസ്‌യുവി പദ്ധതി നിർത്താനുള്ള തീരുമാനം വെല്ലുവിളികൾ ഉയർത്തുമെങ്കിലും, ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ എത്തിക്കുന്നതിലും ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും ടൊയോട്ട കിർലോസ്‌കർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിലൂടെയും ഉൽപ്പന്ന വികസനത്തിലും നിർമ്മാണ ശേഷിയിലും തുടർച്ചയായ നിക്ഷേപത്തിലൂടെയും കമ്പനിയെ കൂടുതൽ വളർച്ചയിലേയ്ക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.

Toyota Announced Discontinuation Of C Suv Project

വിശ്വാസ്യതയുടെ കാര്യത്തില്‍ ഒന്നാമതുള്ള ടൊയോട്ട തന്നെയാണ് ആഗോള പാസഞ്ചര്‍ വാഹന വില്‍പ്പനയിലും ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ടൊയോട്ട ലോകത്ത് ഒന്നാം സ്ഥാനത്തെത്തുന്നത്. ടൊയോട്ട വിദേശ വിപണികളിലുള്ള വില്‍പ്പന 8.9 ദശലക്ഷം യൂണിറ്റാക്കി ഉയര്‍ത്തി. ടൊയോട്ടയുടെ ഉല്‍പ്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.6 ശതമാനം വര്‍ധിച്ച് 2023-ല്‍ 11.5 ദശലക്ഷം യൂണിറ്റിലെത്തി.

വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളുമായി മല്ലിടുന്ന സാഹചര്യത്തില്‍ നിന്ന് മാറി നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളെല്ലാം ചൂടപ്പം പോലെ വിറ്റുപോകുന്ന സ്ഥിതിയിലേക്ക് ടൊയോട്ട മാറിയതായാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. വിതരണ ശൃംഖലയിലെ മെച്ചപ്പെട്ടതും വടക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ ചില പ്രധാന വിപണികളില്‍ തങ്ങളുടെ കാറുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നതുമാണ് ഉത്പാദനം വര്‍ധിപ്പിക്കാനും ലാഭം കൂട്ടാനും ടൊയോട്ടയെ സഹായിച്ചതെന്നാണ് പ്രമുഖ മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Toyota Announced Discontinuation Of C Suv Project

ആഗോള ഓട്ടോമൊബൈല്‍ വ്യവസായം സീറോ-എമിഷന്‍ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ടൊയോട്ടയുടെ ഈ മിന്നും പ്രകടനം. എന്നിരുന്നാലും ആഗോള കാര്‍ വില്‍പ്പനയിലെ ഒന്നാം സ്ഥാനക്കാര്‍ ബാറ്ററി ഇവികളിലേക്കുള്ള മാറ്റത്തിന്റെ കാര്യത്തില്‍ അല്‍പ്പം അമാന്തം കാണിക്കുന്നതായി നമുക്ക് മനസ്സിലാക്കാം. ഇലക്ട്രിക് കാറുകള്‍ക്ക് പകരം ഹൈബ്രിഡ് വാഹനങ്ങളിലാണ് ടൊയോട്ടയുടെ ശ്രദ്ധ. പ്യുവര്‍ ഇവി സെഗ്മെന്റില്‍ പിന്നിലാണെങ്കിലും ടൊയോട്ടയുടെ ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്ത്യയടക്കം ലോകത്തെ ഒട്ടുമിക്ക വിപണികളിലും വമ്പന്‍ ഡിമാന്‍ഡാണ്.

ടൊയോട്ടയുടെ കാര്‍ വില്‍പ്പനയുടെ മൂന്നില്‍ ഒന്നും ഹൈബ്രിഡുകളാണ്. ഇവികളോട് അത്ര അടുപ്പം കാണിക്കാതിരിക്കുമ്പോഴും മറ്റ് ഗ്രീന്‍, ക്ലീനര്‍ പവര്‍ട്രെയിന്‍ സാങ്കേതികവിദ്യക്ക് ഊന്നല്‍ നല്‍കുന്നുണ്ട് ടൊയോട്ട. കഴിഞ്ഞ വര്‍ഷം ടൊയോട്ട 104,018 യൂണിറ്റ് ബാറ്ററി ഇവികളാണ് വിറ്റത്. ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ 1 ശതമാനത്തില്‍ താഴെ മാത്രമാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലകട്രിക് വാഹനങ്ങളുടെ വില്‍പ്പന.

Article Published On: Monday, February 12, 2024, 11:23 [IST]
English summary
Toyota announced discontinuation of c suv projetc details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X