പുത്തൻ ഡെലിവറി പദ്ധതിയുമായി ടൊയോട്ട, ഓഡോമീറ്ററിൽ ഇനി വിശ്വസിക്കാം, കാരണമിതാണ്

ഒരുപാട് മോഹിച്ച് വാങ്ങുന്ന പുതിയ കാർ ഡെലിവറി എടുക്കാൻ പോകുമ്പോൾ വാഹനം എടുത്ത് ഷോറൂമിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാവരും ഓഡോമീറ്ററിലേക്ക് നോക്കും. ചിലപ്പോൾ 100 കിലോമീറ്ററിനുളളിൽ ആയിരിക്കും മീറ്ററിൽ കാണിക്കുന്നത്. യാർഡിൽ നിന്ന് ഷോറൂമിലേയ്ക്കോ, നമ്പർ പ്ലേറ്റിന് വേണ്ടി എംവിഡിയുടെ അടുത്തേയ്ക്കോ പോയതാവാം. എന്നാൽ പലർക്കും പുതിയ വണ്ടി പൂജ്യത്തിൽ കിട്ടണമെന്നായിരിക്കാം ആഗ്രഹം. ടൊയോട്ട നിങ്ങളുടെ ഇത്തരത്തിലുളള ആഗ്രഹം സാധിച്ചു തരാനുളള പദ്ധതി ആവിഷ്കരിച്ചു കഴിഞ്ഞു.

ഒരു ഫ്ലാറ്റ് ബെഡ് ട്രക്കിൽ സ്റ്റോക്ക് യാർഡിൽ നിന്ന് ഡെലിവറി ടച്ച് പോയിൻ്റുകളിലേക്ക് ഉപഭോക്താക്കളുടെ കാറുകൾ എത്തിക്കുക എന്നതാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. സെയിൽസ് ഔട്ട്‌ലെറ്റിലേക്കോ ഡെലിവറി ടച്ച് പോയിൻ്റുകളിലേക്കോ പുതിയ കാറുകൾ ഓടിക്കാൻ ഡീലർ സ്റ്റാഫിൻ്റെ ആവശ്യമില്ലാതെ കാർ ഡെലിവറി പ്രക്രിയ കാര്യക്ഷമമാക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ പ്രാഥമിക ഉദ്ദേശം.

Toyota Delivering Customers Cars From Stockyard To Delivery Touch Points

വാഹനങ്ങൾ സുരക്ഷിതമായും കാര്യക്ഷമമായും ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു. കൂടാതെ, ഈ സേവനം ലഭിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ടൊയോട്ട പ്രീമിയം ഈടാക്കില്ല എന്നും ഒരു സന്തോഷവാർത്തയാണ്. 26 സംസ്ഥാനങ്ങളിലായി 130 ഡീലർഷിപ്പുകളിലൂടെയാണ് ടൊയോട്ട തുടക്കത്തിൽ ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. ഗതാഗത സമയത്ത് വാഹനങ്ങളുടെ അധിക പരിരക്ഷയ്ക്കായി ഇൻഷുറൻസ് കമ്പനികൾ ട്രാൻസിറ്റ് ഇൻഷുറൻസ് നൽകും എന്നതാണ് ഒരു അധിക നേട്ടമായി കാണാൻ സാധിക്കുന്നത്.

ലോജിസ്റ്റിക്‌സ് വെല്ലുവിളികൾ ഉയർത്തുന്ന ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും പോലും ഈ സംരംഭത്തിലൂടെ പുതിയ വാഹനങ്ങൾ സുരക്ഷിതമായി ഡീലർഷിപ്പുകളിൽ എത്തുമെന്നുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുൻപ് സൂചിപ്പിച്ചത് പോലെ പലർക്കും വാഹനം ഡെലിവറിക്ക് മുൻപ് അധികം കിലോമീറ്റർ ഓടിയിരിക്കുന്നത് കാണുന്നത് അത്ര സന്തോഷമുണ്ടാക്കുന്ന കാര്യമല്ല എന്നതാണ് സത്യം.

ടൊയോട്ടയുടെ വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. നിലവില്‍ രണ്ട് വാഹന നിര്‍മാണശാലകളാണ് ടൊയോട്ടക്ക് ഇന്ത്യയിലുള്ളത്. നിലവിലുള്ള ഡിമാന്‍ഡ് മുതലെടുക്കുന്നതിനായി ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ടൊയോട്ട ഇന്ത്യയില്‍ തങ്ങളുടെ മൂന്നാമത്തെ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 400,000 യൂണിറ്റുകളുടെ ഉത്പാദന ശേഷിയാണ് ടൊയോട്ടയ്ക്കുള്ളത്.

ആഗോളതലത്തിലെ ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിന് കീഴില്‍ മാരുതി സുസുക്കി ബ്രാന്‍ഡില്‍ നിര്‍മ്മിക്കുന്ന മോഡലുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. മൂന്നാമത്തെ പ്ലാന്റ് കൂടി വരുന്നതോടെ ഉത്പാദനം 30 ശതമാനം കൂട്ടാനാകുമെന്നാണ് ടൊയോട്ട കരുതുന്നത്. നിലവില്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 400,000 യൂണിറ്റുകളുടെ ഉത്പാദന ശേഷിയാണ് ടൊയോട്ടയ്ക്കുള്ളത്.

ആഗോളതലത്തിലെ ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിന് കീഴില്‍ മാരുതി സുസുക്കി ബ്രാന്‍ഡില്‍ നിര്‍മ്മിക്കുന്ന മോഡലുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. മൂന്നാമത്തെ പ്ലാന്റ് കൂടി വരുന്നതോടെ ഉത്പാദനം 30 ശതമാനം കൂട്ടാനാകുമെന്നാണ് ടൊയോട്ട കരുതുന്നത്. എന്നാല്‍ സുസുക്കിയുമായുള്ള പങ്കാളിത്തം കാരണം വലിയ മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്. ജാപ്പനീസ് കാര്‍ ഭീമന്‍മാരുടെ പങ്കാളിത്തത്തിന് കീഴില്‍ കാറുകള്‍ കൈമാറ്റം ചെയ്യുന്നതിന് സമീപകാലത്തായി നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടു.

തെരഞ്ഞെടുത്ത മോഡലുകള്‍ പരസ്പരം മാറ്റി റീബാഡ്ജ് ചെയ്ത് സ്വന്തം ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കുകള്‍ വഴി വില്‍ക്കുകയാണ് ചെയ്യുന്നത്. കാര്‍ റീബാഡ്ജിംഗ് തന്ത്രം ഏതായാലും ഇതുവരെ വിജയകരമായിരുന്നു. 27 കിലോമീറ്ററിനടുത്ത് മൈലേജ് വാഗ്ദാനം ചെയ്യുന്ന റൂമിയോണിന്റെ സിഎന്‍ജി പതിപ്പിനായി ജനം ഇരച്ചെത്തിയതോടെ ബുക്കിംഗ് നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ്. ഇതിന്റെ കൂടെ പുതിയ എസ്‌യുവി കൂടി എത്തുന്നതോടെ വില്‍പ്പന ഇനിയും ഉയര്‍ത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ടൊയോട്ടയുടെ വിശ്വാസ്യതക്കും പ്രശസ്തിക്കുമൊപ്പം താങ്ങാവുന്ന വിലയില്‍ കൂടി ഉല്‍പ്പങ്ങള്‍ ലഭ്യമായി തുടങ്ങിയതോടെ ഡിമാന്‍ഡ് കുത്തനെ കൂടുകയാണ്.

Article Published On: Saturday, February 17, 2024, 8:30 [IST]
English summary
Toyota delivering customers cars from stockyard to delivery touch points on a flat bed truck
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X