550 കി.മീ റേഞ്ചും താങ്ങാവുന്ന വിലയുമായി ടൊയോട്ട ഇവിയും വൈകാതെ എത്തും! ടാറ്റക്ക് നെഞ്ചില്‍ തീ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ഇലക്ട്രിക് വാഹനം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് മാരുതി സുസുക്കിയുടെ കന്നി ഇവിയായ eVX ആണ്. കണ്‍സെപ്റ്റ് രൂപത്തില്‍ ഈ കാര്‍ വിവിധ മോട്ടോര്‍ ഷോകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2023 ഓട്ടോ എക്‌സ്‌പോയിലാണ് കണ്‍സെപ്റ്റ് രൂപത്തില്‍ കാര്‍ ആദ്യമായി അരങ്ങേറിയത്. ക്രോസ്ഓവര്‍ എസ്‌യുവി ഡിസൈനും പ്രീമിയം ഇന്റീരിയറുമായി വരുന്ന ഇവി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അപ്‌ഡേറ്റ് ചെയ്ത് ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ചിരുന്നു. പരീക്ഷണയോട്ടം തകൃതിയായി നടക്കുന്ന കാര്‍ 2025 ജനുവരിയില്‍ ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്. സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റിലായിരിക്കും ഇവി നിര്‍മിക്കുക.

മാത്രമല്ല ഈ കാറിനെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട മോഡലും പിന്നാലെ വരും. സുസുക്കി വികസിപ്പിച്ച ബാറ്ററി ഇവിയുടെ വിതരണത്തില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരു ബ്രാന്‍ഡുകളും തീരുമാനിച്ചിട്ടുണ്ട്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നീ ഹൈബ്രിഡ് വാഹനങ്ങളുടെ കാര്യത്തില്‍ രണ്ട് കമ്പനികളും ഇതിനകം സഹകരിച്ചിട്ടുണ്ട്. വാഹനങ്ങള്‍ പരസ്പരം റീബാഡ്ജ് ചെയ്യുന്ന രീതി വിജയമായതിനാല്‍ ഇവിയിലേക്കും ഇത് വ്യാപിപ്പിക്കുകയാണ് സുസുക്കി.

toyota urban crossover concept front

ഇപ്പോള്‍ മാരുതി eVX ഇലക്ട്രിക് എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട മോഡലിന്റെ പ്രൊഡക്ഷന്‍ ടൈംലൈന്‍ പുറത്തുവന്നിട്ടുണ്ട്. മാരുതി eVX അടിസ്ഥാനമാക്കിയുള്ള ടൊയോട്ട മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവി അടുത്ത കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വിപണിയില്‍ എത്തും. മാരുതി മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ടൊയാട്ട പതിപ്പില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തും.

എല്‍ഇഡി ലൈറ്റിംഗ്, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, സി പില്ലറുകളിലെ റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്രണ്ട്-ലെഫ്റ്റ് ഫെന്‍ഡറില്‍ ചാര്‍ജിംഗ് പോര്‍ട്ട്, വലിയ അലോയ് വീലുകള്‍ (18 ഇഞ്ച്), കണക്ടഡ് ടെയില്‍ ലൈറ്റുകള്‍, 360 ഡിഗ്രി ക്യാമറ, റൂഫ് സ്പോയിലര്‍, എന്നിവ കാറിന്റെ ശ്രദ്ധേയമായ എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകളായിരിക്കും.

toyota urban crossover concept side

അകത്തേക്ക് കടന്നാല്‍ വലിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫ്‌ലോട്ടിംഗ് സെന്റര്‍ കണ്‍സോള്‍, സ്പോര്‍ട്ടി സീറ്റുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, സണ്‍റൂഫ്, പിന്‍ എസി വെന്റുകള്‍ എന്നിവയും അതിലേറെയും നമുക്ക് പ്രതീക്ഷിക്കാം. ഫ്രണ്ട് വീലുകള്‍ക്ക് പവര്‍ നല്‍കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറായിരിക്കും ഇവിക്ക് കരുത്ത് പകരുക.

ഇവിയില്‍ 60 kWh ബാറ്ററി പായ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍ചാര്‍ജില്‍ ഇലക്ട്രിക് എസ്‌യുവി 550 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പതിപ്പ് 4WD സംവിധാനവുമായി എത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും eVX-നൊപ്പം മാരുതി ഈ സിസ്റ്റം വാഗ്ദാനം ചെയ്യുമോ എന്ന് കണ്ടറിയണം. ഏകദേശം 20 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് ഇവിയുടെ വില പ്രതീക്ഷിക്കുന്നത്.

toyota urban crossover concept rear

എംജി ZS ഇവി, മഹീന്ദ്ര XUV400, ടാറ്റ കര്‍വ് ഇവി, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി എന്നിവയായിരിക്കും എതിരാളികള്‍. ഗുജറാത്തിലെ സുസുക്കിയുടെ ഉല്‍പ്പാദന കേന്ദ്രത്തിലായിരിക്കും ടൊയോട്ട ഇവി നിര്‍മ്മിക്കുക എന്നത് ശ്രദ്ധേയമാണ്. ആഭ്യന്തര വിപണിയില്‍ മാത്രമല്ല ജപ്പാന്‍, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ വിദേശ വിപണികളിലേക്കും ടൊയോട്ട ഇവി കയറ്റുമതി ചെയ്യും.

കന്നി ഇവിയുടെ ലോഞ്ചിന് മുന്നോടിയായി മാരുതി സുസുക്കി വിപുലമായ ചാര്‍ജിംഗ് ശൃംഖലയും ഒരുക്കുന്നുണ്ട്. രാജ്യത്താകമാനമായി 25000 ചാര്‍ജിംഗ് ടച്ച് പോയിന്റുകള്‍ സ്ഥാപിക്കാനാണ് മാരുതിയുടെ ലക്ഷ്യം. 2300 നഗരങ്ങളിലായുള്ള 5100 സര്‍വീസ് സെന്ററുകള്‍ കൂടാതെ ചാര്‍ജറുകള്‍ സ്ഥാപിക്കാനായി എണ്ണക്കമ്പനികളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഏതായാലും കൃത്യമായ ഗൃഹപാഠം നടത്തി വരുന്ന മാരുതിക്കും ടൊയോട്ടക്കും മുന്നില്‍ ടാറ്റ എത്രത്തോളം പിടിച്ചുനില്‍ക്കുമെന്ന് നമുക്ക് കണ്ടറിയാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 30, 2024, 13:15 [IST]
English summary
Toyota electric suv based on maruti suzuki evx will debut in q2 2025 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X