2.25 ലക്ഷത്തിൻ്റെ ഓഫറുമായി ക്രിസ്റ്റയും ഫോർച്ച്യൂണറും! ഡിസംബറിൽ ഫാമിലി ട്രിപ്പ് പുത്തൻ കാറിൽ നടത്താം
ഡിസംബർ മാസത്തിൽ മഞ്ഞുപെയ്യുന്ന ക്രിസ്മസ് രാവിൽ കുടുംബവുമൊത്ത് ഒരു യാത്ര പോകുന്നത് എത്ര രസകരമായിരിക്കും. എന്നാൽ എല്ലാവർക്കും കൂടി പോകാൻ ഒരു വണ്ടിയില്ല എന്നതായിരിക്കും ഒരു പ്രശ്നം. കുടുംബവുമൊത്ത് പോകാൻ ഒരു വാഹനം വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഈ ഡിസംബർ ശരിയായ സമയമാണ്. ജനുവരിയിൽ ടൊയോട്ട തങ്ങളുടെ മോഡലുകൾക്ക് വില വർധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിന് മുൻപ് ഒരു സെവൻ സീറ്റർ വാങ്ങിയാൽ മിടുക്ക് എന്നിരിക്കും. എതൊരാൾക്കും ഇന്നോവയോ അല്ലെങ്കിൽ മസ്കുലർ ലുക്കുളള ഫോർച്ച്യൂണറോ വാങ്ങണമെന്ന് ആഗ്രഹമില്ലാതിരിക്കുവോ.
അപ്പോൾ പിന്നെ ഈ ഡിസംബർ മാസം ഒരു ടൊയോട്ട കാർ വാങ്ങിയാൽ 2.25 ലക്ഷം വരെയാണ് ഓഫർ. വിശദമായി അറിയാൻ തുടർന്ന് വായിക്കണേ. 2005 മുതൽ ഏതൊരു വണ്ടിപ്രാന്തൻ്റേയും മനസിലേക്ക് ഇരമ്പിയെത്തിയ മോഡലാണ് ഇന്നോവ. വിപണിയിലെത്തി 20 വർഷം ആകുമ്പോഴും ഇന്നും പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല. മുഖം മിനുക്കിയും ഹൈബ്രിഡ് ഹൃദയം വച്ചും കാലത്തിനൊപ്പം ഓടിക്കൊണ്ടിരിക്കുകയാണ് ഇന്നോവ. ഡിസംബറിൽ 1.25 ലക്ഷം രൂപയുടെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഏഴ്, എട്ട് സീറ്റ് വേരിയന്റുകളിലാണ് ക്രിസ്റ്റ ഓഫര്‍ ചെയ്യുന്നത്. ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് നിലവില്‍ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ സാധിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഉണ്ടായിരുന്നിട്ടും എംപിവി അതിന്റെ ഉയര്‍ന്ന വിശ്വാസ്യതയും മികച്ച മൈലേജും കാരണം വാണിജ്യ വാഹന വിഭാഗത്തില്‍ വളരെ ജനപ്രിയമാണ്. 2.4 ഡീസല്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.
ഇത് 148 bhp കരുത്തില്‍ പരമാവധി 343 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ ഇക്കോ, പവര്‍ ഡ്രൈവ് മോഡുകളോട് കൂടിയാണ് വരുന്നത് എന്നതിനാല്‍ ആവശ്യാനുസരണം പെര്‍ഫോമന്‍സില്‍ മാറ്റം വരുത്താനാവും സാധിക്കും. നിങ്ങള്‍ക്ക് ഒരു ഓട്ടോമാറ്റിക് ഇന്നേവ വേണമെങ്കില്‍ പെട്രോള്‍ ഓപ്ഷനില്‍ മാത്രം ലഭിക്കുന്ന ഇന്നാവ ഹൈക്രോസ് ഉണ്ട്. സാധാരണ 2-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്സുമായി വരുമ്പോള്‍ പെട്രോള്‍ ഹൈബ്രിഡ് സജ്ജീകരണത്തില്‍ ഇ-സിവിടി ഓപ്ഷന്‍ ലഭ്യമാണ്.

ടൊയോട്ട കുടുംബത്തിലെ വല്യേട്ടനായ ഫോർച്ച്യുണറിനും ഈ മാസം കമ്പനി ഗംഭീര ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫോർഡ് എൻഡവർ രാജ്യം വിട്ടതോടെ ഈ സെവൻ സീറ്റർ ഓഫ്റോഡ് എസ്‌യുവിക്ക് എതിരാളികളേ ഇല്ല എന്നതാണ് സത്യം. 2.25 ലക്ഷം രൂപയുടെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ലെജൻഡർ വേരിയൻ്റിന് 75000 രൂപയുടെ ക്യാഷ് ഓഫറും, അത് പോലെ തന്നെ ഫോർച്ച്യൂണറിൻ്റെ മറ്റ് വേരിയൻ്റിന് 30000 രൂപയുമാണ് കിഴിവ് ഉളളത്. അതോടൊപ്പം തന്നെ 1 ലക്ഷം രൂപയുടെ എക്സ്ചേഞ്ച് ബോണസും ഉണ്ട്. ലോയൽറ്റി ബോണസായി 50000 രൂപയുമുണ്ട്.
റിയർ ഡിഫറൻഷ്യൽ ലോക്ക്, ആക്റ്റീവ് ട്രാക്ഷൻ കൺട്രോൾ (A-TRC), ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ (LSD), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ (HAC), ഓഫ്-റോഡ് സ്പെക് സസ്പെൻഷൻ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ (DAC) എന്നിവയാണ് ഫോർച്യൂണറിലെ ഓഫ്‌റോഡ് സാങ്കേതികവിദ്യയും ഫീച്ചറുകളും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്.

മാനുവൽ മോഡലുകൾ 201 bhp പവറിൽ പരമാവധി 420 Nm torque നൽകുമ്പോൾ ഫോർച്യൂണർ ലീഡർ എഡിഷൻ ഓട്ടോമാറ്റിക് വേരിയന്റ് 201 bhp കരുത്തിൽ 500 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ പ്രത്യേക പതിപ്പ് 4X2 രൂപത്തിൽ മാത്രമേ വാങ്ങാനാവൂ.2009-ൽ അവതരിപ്പിച്ചതു മുതൽ ടൊയോട്ട ഫോർച്യൂണർ ഇന്ത്യൻ വിപണിയിലെ സുപ്രധാന മോഡലുകളിൽ ഒന്നാണ്.
ഫോർച്യൂണറിൻ്റെ ഹൈബ്രിഡ് പതിപ്പ് അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ ടൊയോട്ട അവതരിപ്പിച്ചിരുന്നു. ഫോർച്യൂണർ മൈൽഡ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (MHEV) എന്നറിയപ്പെടുന്ന ഇതിന് 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് കമ്പനി നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് 2.8 ഡീസൽ മോഡലിനേക്കാൾ 5 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.



Click it and Unblock the Notifications








