30 കി.മീ മൈലേജുള്ള കാര്‍ പൈസ ചെലവില്ലാതെ ഗ്ലാമറാക്കി ടൊയോട്ട! ഈ മാസം മാത്രമേ കിട്ടൂ, ഷോറൂമിലേക്ക് വിട്ടാലോ?

ഉത്സവകാലത്ത് കാര്‍ വില്‍പ്പന കൂട്ടാന്‍ വേറിട്ട എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് ബ്രാന്‍ഡുകള്‍ ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ കൊണ്ടുവരുന്നത്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നായ ടൊയോട്ട ഈ മാസം തങ്ങളുടെ മൂന്നാമത്തെ സ്‌പെഷ്യല്‍ എഡിന്‍ മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഇതിനോടകം ഹൈറൈഡര്‍, ടൈസര്‍ എസ്‌യുവികളുടെ ഫെസ്റ്റീവ് എഡിഷന്‍ പതിപ്പുകള്‍ ടൊയോട്ട പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാന്‍സയുടെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലും വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനി. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് ഇത് എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും എത്ര രൂപ ചിലവ് വരുമെന്നതടക്കമുളള കാര്യങ്ങള്‍ ചുവടെ വായിക്കാം.

ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ടയുടെ ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്ലി മോഡലാണ് ഗ്ലാന്‍സ. മാരുതി സുസുക്കി ബലേനോയുടെ റീബാഡ്ജ്ഡ് പതിപ്പാണ് ഗ്ലാന്‍സ. പുതുതായി പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ 20,567 രൂപ വിലമതിക്കുന്ന ആക്‌സസറി പാക്കേജ് കോംപ്ലിമെന്ററിയായി സജ്ജീകരിച്ചിരിക്കുന്നു. ഗ്ലാന്‍സ ലിമിറ്റഡ് എഡിഷന്‍ എല്ലാ വേരിയന്റുകളിലും ലഭ്യമാകും. ലിമിറ്റഡ് എഡിഷന്‍ ഗ്ലാന്‍സ 2024 ഒക്ടോബര്‍ 31 വരെ മാത്രമേ ലഭ്യമാകൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

toyota glanza limited edition

എക്‌സ്‌ക്ലൂസീവ് ഡീലര്‍-ഫിറ്റഡ് ടൊയോട്ട ജെനുവിന്‍ ആക്‌സസറി (TGA) പാക്കേജുകള്‍ എക്‌സ്റ്റീരിയര്‍ ഇന്റീരിയര്‍ സ്‌റ്റൈലിംഗും മനോഹരമാക്കുന്നു. ക്രോം, ബ്ലാക്ക് ബോഡി സൈഡ് മോള്‍ഡിംഗുകള്‍, പിന്‍ വാതിലിനുള്ള ക്രോം ഇന്‍സെര്‍ട്ടുകള്‍, ഒആര്‍വിഎം (ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിറര്‍) ഗാര്‍ണിഷുകള്‍ എന്നിവയുള്‍പ്പെടെയുള്ള 13 ഘടകങ്ങള്‍ ആക്‌സസറീസ് പാക്കേജില്‍ ഉള്‍പ്പെടുന്നു.

റിയര്‍ ബമ്പര്‍, ഫെന്‍ഡറുകള്‍, റിയര്‍ റിഫ്ളക്ടറുകള്‍ എന്നിവയിലെ ക്രോം ആക്സന്റുകള്‍ ഗ്ലാന്‍സയുടെ സ്റ്റൈലിഷ് ഡിസൈന്‍ കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പില്‍ പ്രീമിയം 3D ഫ്‌ലോര്‍ മാറ്റുകള്‍, ഡോര്‍ വിസറുകള്‍, ബ്ലാക്ക്-സില്‍വര്‍ നെക്ക് കുഷ്യനുകള്‍, വെല്‍ക്കം ഡോര്‍ ലാമ്പ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, റിയര്‍ വെന്റുകളുള്ള ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഗ്ലാന്‍സ എത്തുന്നത്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), 360-ഡിഗ്രി ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഗ്ലാന്‍സയുടെ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ടൊയോട്ട ഗ്ലാന്‍സയില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ല. 88 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2-ലിറ്റര്‍, നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രീമിയം ഹാച്ചിന് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ബജറ്റ് അവബോധമുള്ള ഉപഭോക്താക്കള്‍ക്കായി ഒരു സിഎന്‍ജി പവര്‍ട്രെയിനും ഓഫറിലുണ്ട്.

സിഎന്‍ജി മോഡില്‍ എഞ്ചിന്‍ 76 bhp പവറും 98.5 Nm ടോര്‍ക്കുമാണ് നല്‍കുക. ഗ്ലാന്‍സ് സിഎന്‍ജിയില്‍ ഒരു മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഗ്ലാന്‍സയുടെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 22.94 കിലോമീറ്ററും മാനുവല്‍ വേരിയന്റുകള്‍ക്ക് 22.35 കിലോമീറ്ററുമാണ് ARAI ക്ലെയിംഡ് മൈലേജ്. അതേസമയം ഗ്ലാന്‍സ സിഎന്‍ജിക്ക് കിലോഗ്രാമിന് 30.61 കിലോമീറ്റര്‍ മൈലേജാണ് പറയപ്പെടുന്നത്. 6.86 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ് ഗ്ലാന്‍സയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

ടാറ്റ ആള്‍ട്രോസ്, മാരുതി ബലേനോ, ഹ്യുണ്ടായി i20 എന്നീ മോഡലുകളാണ് ഗ്ലാന്‍സയുടെ എതിരാളികള്‍. കാറിന്റെ സ്റ്റൈല്‍, പെര്‍ഫോമന്‍സ്, സുഖസൗകര്യങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുന്ന തരത്തിലാണ് ഈ ആക്‌സസറി പാക്കേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഇത് ഉത്സവ കാലയളവില്‍ ഗ്ലാന്‍സയെ എതിരാളികളില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ സഹായിക്കുന്നു. ടൊയോട്ട ഗ്ലാന്‍സ ഫെസ്റ്റിവല്‍ ലിമിറ്റഡ് എഡിഷനില്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് നടത്താം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 19, 2024, 17:00 [IST]
English summary
Toyota glanza festival limited edition launched gets complimentary accessories worth rs 20567 detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X