മൈലേജ് 10% വരെ കൂടും! ഹൈബ്രിഡ് ഹൃദയവുമായി ഹൈലക്സ് ഫെയ്സ്ലിഫ്റ്റ് അവതരിച്ചു

ഇന്ത്യക്കാര്‍ക്കടക്കം പ്രിയങ്കരമായ പിക്കപ്പ് ട്രക്കാണ് ടൊയോട്ട ഹൈലക്സ്. ഇപ്പോള്‍ ആഗോള വിപണിക്കായുള്ള 2024 ടൊയോട്ട ഹൈലക്സ് വെളിപ്പെടുത്തിയിരിക്കുകയാണ് ടൊയോട്ട. എട്ടം തലമുറ മോഡലിന് തുടര്‍ച്ചയായ മൂന്നാമത്തെ ഫെയ്സ്ലിഫ്റ്റാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ സമ്മാനിച്ചിരിക്കുന്നത്. ഹൈബ്രിഡ് പവര്‍ട്രെയിനിനൊപ്പം നിരവധി ഡിസൈന്‍ മാറ്റങ്ങളുമായാണ് പുതിയ ഹൈലക്സ് വരുന്നത്.

ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട മോട്ടോര്‍ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായാണ് ഹൈലക്സ് ഫെയ്സ്ലിഫ്റ്റ് പിക്കപ്പ് ട്രക്കിനെ മറനീക്കി വെളിപ്പെടുത്തിയിരിക്കുന്നത്. ചില മാര്‍ക്കറ്റുകളില്‍ ഫോര്‍ഡ് റേഞ്ചര്‍ അടക്കമുള്ള മോഡലുകളോട് മുട്ടിനില്‍ക്കാനായി വാഹനത്തിന്റെ അപ്പീല്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ടെക്നേളജിക്കലായ മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്. ഇന്ത്യയിലും വില്‍ക്കപ്പെടുന്ന ഐക്കണിക് ഓഫ്-റോഡ് പിക്കപ്പിന്റെ ഫെയ്സ്ലിഫ്റ്റ് അവതാരത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഒരു മൈല്‍ഡ്-ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമാണ്.

toyota hilux facelift

ജനപ്രിയ പിക്കപ്പ് ട്രക്കില്‍ ആദ്യമായിട്ടാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്. 2024 ഹൈലക്സ് പിക്കപ്പ് ആദ്യം ഓസ്‌ട്രേലിയയില്‍ മറ്റ് ആഗോള വിപണികളില്‍ അവതരിപ്പിക്കും. മാര്‍ച്ചോടെ ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ടൊയോട്ടയുടെ ഹൈബ്രിഡ് കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡുള്ള സാഹചര്യം പരിഗണിക്കുമ്പോള്‍ ഹൈലക്സ് ഫെയ്സ്ലിഫ്റ്റ് ടൊയോട്ട ഇങ്ങോട്ടും കൊണ്ടുവന്നേക്കാം. 2024 ഹൈലക്സിന്റെ പ്രധാന അപ്‌ഡേറ്റുകളിലൊന്ന് അതിന്റെ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയയാണ്.

സ്‌കള്‍പ്ചേര്‍ഡ് ബമ്പറും പുതിയ ഹണികോമ്പ് മെഷ് ഗ്രില്ലും ഫീച്ചര്‍ ഫെയസ്സ്ലിഫ്റ്റ് മോഡലിനെ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ പരുക്കനാക്കുന്നു. ഹെഡ്‌ലൈറ്റുകളും ചെറുതാകുകയും പുതിയ എല്‍ഇഡി ലൈറ്റ് സിഗ്നേച്ചര്‍ ഉപയോഗിച്ച് ഇരുണ്ടതാക്കുകയും ചെയ്തു. ബമ്പറിന് ഇപ്പോള്‍ ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭിക്കുന്നു. ഫോഗ് ലൈറ്റ് ബെസലുകള്‍, റിയര്‍വ്യൂ മിററുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയ ആക്‌സസറികളും ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

toyota hilux facelift

പിന്‍വശത്ത് കാര്‍ഗോ ബെഡ് ഡോറിനായി ഷോക്ക് അബ്സോര്‍ബറുകളുമായാണ് പുതിയ ഹൈലക്‌സ് വരുന്നത്. ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് പവര്‍ വിന്‍ഡോകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, റിയര്‍ USB-C പോര്‍ട്ടുകള്‍ തുടങ്ങിയ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ട് പുതിയ ഹൈലക്സിന്റെ ക്യാബിനും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അകത്തളത്തിലെ ബാക്കി ഭാഗം ഔട്ട്‌ഗോയിംഗ് പതിപ്പിന് സമാനമാണ്.

2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലേക്ക് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ചതാണ് 2024 ഹൈലക്സ് മോഡലിന്റെ ഹൈലൈറ്റ്. ഈ 48-വോള്‍ട്ട് സിസ്റ്റം തിരഞ്ഞെടുത്ത ട്രിമ്മുകളില്‍ ലഭ്യമാണ്, കൂടാതെ ഒരു ഇലക്ട്രിക് മോട്ടോര്‍/ജനറേറ്ററും ഒരു ചെറിയ ലിഥിയം ബാറ്ററിയും ഉള്‍ക്കൊള്ളുന്നു. ഇത് മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കും ശബ്ദത്തിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. പവര്‍ ഔട്ട്പുട്ട് മാറ്റമില്ലാതെ തുടരുമ്പോള്‍ ഇന്ധനക്ഷമതയില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് ടൊയോട്ട അവകാശപ്പെടുന്നു.

ട്രിം ലെവലിനെ ആശ്രയിച്ച് ഇന്ധനക്ഷമത 6 മുതല്‍ 10 ശതമാനം വരെ കൂടും. മൈല്‍ഡ്-ഹൈബ്രിഡ് ഹൈലക്‌സ് വേരിയന്റുകള്‍ക്ക് ആറ് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്ന കാര്‍ നിര്‍മ്മാതാവിന്റെ മള്‍ട്ടി-ടെറൈന്‍ സെലക്റ്റിനൊപ്പം ഓഫ്-റോഡ് കഴിവുകള്‍ തുടര്‍ന്നും ലഭിക്കും. വിലകള്‍ നോക്കുമ്പോള്‍ ഹൈലക്സ് ഫെയ്സ്ലിഫ്റ്റിന് മുന്‍ഗാമിയേക്കാള്‍ നേരിയ വില വര്‍ധനവ് പ്രതീക്ഷിക്കാം. പ്രത്യേകിച്ച് പുതിയ മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്ന ട്രിമ്മുകള്‍ക്ക്. 2024 മാര്‍ച്ചില്‍ ഹൈലക്സ് ഫെയ്സ്ലിഫ്റ്റ് ഓസ്‌ട്രേലിയയിലെ ഷോറൂമുകളില്‍ എത്തും.

ഈ വര്‍ഷം അവസാനത്തോടെ പിക്കപ്പ് ട്രക്ക് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ ഇന്ത്യയില്‍, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നിവയ്‌ക്കൊപ്പം ഹൈലക്‌സിന്റെ ഡെലിവറികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസല്‍ എഞ്ചിന്‍ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച ക്രമക്കേടുകളെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയുടെ ഏകദേശം മൂന്നിലൊന്ന് വില്‍പ്പനയും ഈ മോഡലുകളില്‍ നിന്നാണ് വരുന്നത്.

സര്‍ട്ടിഫിക്കേഷന്‍ പരിശോധനയ്ക്കിടെ എഞ്ചിനുകളുടെ ഹോഴ്‌സ് പവര്‍ ഔട്ട്പുട്ട് പെര്‍ഫോമന്‍സ് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകള്‍ (ECU) ഉപയോഗിച്ച് അളക്കുന്നത് വന്‍തോതിലുള്ള ഉത്പാദനത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വാഹനത്തിന്റെ സുരക്ഷയെയോ മലിനീകരണത്തെയോ ബാധിക്കുന്നില്ലെന്നാണ് ടൊയോട്ട പറയുന്നത്. ഷോറൂമുകളിലേക്ക് ഇതിനകം അയച്ച വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെങ്കിലും ഡീലര്‍ഷിപ്പുകളിലേക്ക് പുതിയ വാഹനങ്ങള്‍ അയയ്ക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെക്കുകയാണ് കമ്പനി.

Article Published On: Saturday, February 3, 2024, 17:28 [IST]
English summary
Toyota hilux facelift unveiled globally comes with hybrid powertrain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X