ഇസൂസുനാവുമോ ഇത്രയും ഓപ്ഷനുകൾ? പല ആവശ്യങ്ങൾക്കും ഒറ്റ ചോയിസായി തിളങ്ങി ടൊയോട്ട പിക്കപ്പ്
കരുത്തുറ്റ ബിൽഡിന് പേരുകേട്ട പിക്കപ്പ് ട്രക്കാണ് ടൊയോട്ട ഹൈലക്സ്. ഫോർച്യൂണറിൻ്റെ ലാഡർ ഓൺ ഫ്രെയിം പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെടുന്ന ഹൈലക്‌സിന് ആകർഷകമായ ഓഫ്-റോഡ് കഴിവുകളുണ്ട്. വാഹനത്തിൻ്റെ മൊത്തത്തിലുള്ള വലിപ്പവും വിശാലമായ കാർഗോ ബെഡും വിവിധ ആവശ്യങ്ങൾക്കും ഉപയോഗങ്ങൾക്കും ഇതിനെ പ്രായോഗികമായ ഒരു ചോയിസാക്കി മാറ്റുന്നു.
സ്പെഷ്യലിസ്റ്റ് ആവശ്യങ്ങൾക്കായി പിക്കപ്പ് പരിഷ്കരിക്കാൻ/ മോഡിഫൈ ചെയ്യാൻ കഴിയുന്ന വ്യത്യസ്‌ത തരത്തിലുള്ള കൺവേർഷൻ ഓപ്‌ഷനുകൾ നൽകുന്നതിന് നിരവധി തേർഡ് പാർട്ടി ഏജൻസികളുമായി ടൊയോട്ട സഹകരിച്ചിട്ടുണ്ട്. അത്തരം ആറ് ഓപ്പറേഷൻ ബേസ്ഡ് ഹൈലക്‌സ് പരിഷ്‌ക്കരണങ്ങളുടെ വിശദാംശങ്ങൾ നമുക്ക് ഈ ലേഖനത്തിൽ വിശദമായി നോക്കാം:

ഡിസാസ്റ്റർ മാനേജ്‌മെൻ്റ് & വെഹിക്കിൾ സർവീസ്: ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2024 -ൽ റാപ്പിഡ് ഇൻ്റർവെൻഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഹൈലക്‌സിൻ്റെ ഡിസാസ്റ്റർ മാനേജ്മെന്റ് (ദുരന്ത നിവാരണ) പതിപ്പ് ടൊയോട്ട അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു. വലിയ അഗ്നിശമന വാഹനങ്ങൾക്കും ഫയർ എഞ്ചിനുകൾക്കും പോകാൻ കഴിയാത്ത സ്ഥലങ്ങളിൽ അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിന് ഇത് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.
ഹൈലക്സിൻ്റെ ഈ പരിഷ്‌ക്കരിച്ച പതിപ്പ് നൽകുന്നതിനായി ടൊയോട്ട ന്യൂ ഏജ് ഫയർ ഫൈറ്റിംഗ് കമ്പനി ലിമിറ്റഡുമായി സഹകരിച്ചിട്ടുണ്ട്. വാട്ടർ പമ്പ്, ഹോസുകൾ, ട്രാഫിക് കോണുകൾ എന്നിങ്ങനെ ആവശ്യമായ എല്ലാ തരം അഗ്നിശമന ഉപകരണങ്ങളും ഉൾക്കൊള്ളുന്നതിനായി പിക്കപ്പിൻ്റെ കാർഗോ ബെഡ് പൂർണ്ണമായും പരിഷ്‌ക്കരിച്ചിട്ടുണ്ട്.

വാഹനത്തിനു മുകളിൽ, അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഒരു ലാഡറും സ്ട്രെച്ചറും വെയ്ക്കാനുള്ള ഓപ്ഷനും ലഭിക്കുന്നു. ഹൈലക്സിൻ്റെ പരിഷ്കരിച്ച ഈ പതിപ്പിൻ്റെ ആകെ ചിലവ് എന്നത് 70 ലക്ഷം രൂപയ്ക്ക് മുകളിലാണ്, ഇത് വാഹനത്തിന്റെ മൊത്തം ചെലവ് ഒരു കോടി രൂപയിലധികമാക്കി മാറ്റുന്നു.
വെഹിക്കിൾ സർവ്വീസ്: ഹൈലക്സ് പിക്കപ്പിൻ്റെ ഈ പതിപ്പ് ഒരു മൊബൈൽ സർവ്വീസ് കാരിയറിലേക്ക് പരിഷ്‌ക്കരിച്ചിട്ടുള്ളതാണ്. ഓയിൽ ലൂബ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചത്, മൊബൈൽ, ഡോർസ്റ്റെപ്പ് സർവ്വീസുകൾ നൽകിക്കൊണ്ട് വാഹനങ്ങളും അറ്റകുറ്റപ്പണികൾ/ റിപ്പയറുകൾ വാഗ്ദാനം ചെയ്യുന്നതിനാണ് ഇത് കസ്റ്റമൈസ് ചെയ്തിരിക്കുന്നത്. അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും കൂടുതൽ പാർട്സുകൾ സംഭരിക്കുന്നതിന് ഒരു റൂഫ് റാക്കും ഉൾക്കൊള്ളുന്ന തരത്തിലാണ് പിന്നിലെ കാർഗോ ഏരിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മൈനിംഗ് & കൺസ്ട്രക്ഷൻ: ഉപരിതല, ഭൂഗർഭ പ്രവർത്തനങ്ങൾക്കായി ഹൈലക്‌സിനെ പരിഷ്‌ക്കരിക്കാൻ കഴിയും. മൈനിംഗ്/ ഖനന ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ടൊയോട്ടയുടെ പിക്കപ്പിൽ മുൻവശത്തെ വിൻഡ്‌സ്‌ക്രീനിനുള്ള സംരക്ഷണവും ക്യാബിൻ സുരക്ഷയ്ക്കായി എക്‌സോസ്‌കെലെറ്റൽ സപ്പോർട്ട് ഫ്രെയിമും ഉണ്ട്. ചരക്കുകളുടെയും സർവ്വീസുകളുടെയും ട്രാൻസ്പോർട്ടേഷനും ഡജിഫൻസ് ഉദ്യോഗസ്ഥരുടെ നീക്കത്തിനും വാഹനം ഉപയോഗിക്കുന്നതിനാൽ ഈ പരിഗണന നിർണായകമാണ്.
മറുവശത്ത്, FDV (ഫീൽഡ് ഡയഗ്നോസിസ് വെഹിക്കിൾ) പതിപ്പ് വിദൂര സ്ഥലങ്ങളിലെ നിർമ്മാണ സൈറ്റുകളിലും സ്പെയറുകളുടെയും സപ്ലൈസിന്റെയും ഒരു കാരിയർ ആയി ഉപയോഗിക്കാം. ഓൺസൈറ്റ് മെഷിനറികളുടെ പരിപാലനത്തിനും ഹൈലക്സ് FDV ഉപയോഗിക്കാം. ഒരു വലിയ ടൂൾബോക്‌സ് ഘടിപ്പിച്ചിരിക്കുന്ന വാഹനത്തിന്റെ കൺസെപ്റ്റ് നമുക്ക് കാണാൻ കഴിയും, കൂടാതെ അലമാരകളുള്ള ഒരു ഷെഡ് പോലെ പ്രവർത്തിക്കാൻ പിൻ ക്യാബിൻ ബോക്സ് ഓപ്പണാവുന്നു.

സെക്യൂരിറ്റി & ബാങ്കിംഗ്: പട്രോളിംഗ്, റിക്കവറി, അസിസ്റ്റൻസ് തുടങ്ങിയ സുരക്ഷാ ആവശ്യങ്ങൾക്കും ഹൈലക്ടിന്റെ പ്രയോജനം വ്യാപിക്കുന്നു. വാഹനത്തിൻ്റെ കാർഗോ ബേ വിൻഡേകളുള്ള ഒരു വ്യക്തിയെ ഉൾക്കൊള്ളാവുന്ന ഘടനയാക്കി മാറ്റാം. അടുത്തിടെ, ടൊയോട്ട ഹൈലക്‌സ് ചണ്ഡിഗഡ് പൊലീസിൻ്റെ സേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പണം ട്രാൻസ്പോർട്ട് ചെയ്യാൻ, ഡോർസ്റ്റെപ്പ് ATM സേവനങ്ങൾ, ക്യാഷ് വാൾട്ടിംഗ് സേവനങ്ങൾ എന്നിവ പോലുള്ള ബാങ്കിംഗ് ആവശ്യങ്ങൾക്കായി ഹൈലക്‌സിൻ്റെ കാർഗോ ബെഡ് ഒരു വലിയ ക്ലോസ്ഡ് കാരിയറാക്കി മാറ്റാനും കഴിയും.


Click it and Unblock the Notifications








