ഇന്നോവ ക്രിസ്റ്റ വരെ പിന്നില്‍! എല്ലാവര്‍ക്കും 28 കി.മീ മൈലേജുള്ള ഈ ടൊയോട്ട കാര്‍ മതി
മാരുതി സുസുക്കിയുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ ഇന്ത്യയില്‍ നിന്ന് വില്‍പ്പന വാരുകയാണ് ടൊയോട്ട. റീബാഡ്ജിംഗ് മോഡലുകള്‍ ടൊയോട്ടയുടെ വില്‍പ്പനയില്‍ കാര്യമായ സംഭാവന ചെയ്തിട്ടുണ്ട്. 2024 ഏപ്രിലില്‍ ടൊയോട്ട ഇന്ത്യയില്‍ 18,700 കാറുകളാണ് വിറ്റഴിച്ചത്. മുന്‍ ര്‍ഷവുമായി തട്ടിച്ച് നോക്കുമ്പോള്‍ 32.04 ശതമാനമാണ് വില്‍പ്പന വര്‍ധന.
5 ബോഡി സ്‌റ്റൈലുകളിലായി 11 കാറുകളാണ് നിലവില്‍ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ ഗ്ലാന്‍സ, ഹൈക്രോസ്, ഹൈറൈഡര്‍, ക്രിസ്റ്റ, റൂമിയോണ്‍ എന്നിവയ്ക്കാണ് വമ്പന്‍ ഡിമാന്‍ഡ്. ഇന്ത്യയിലെ നിലവിലെ ഹോട്ട് കാര്‍ സെഗ്‌മെന്റാണ് മിഡ്‌സൈസ് എസ്‌യുവികളുടേത്. ഈ സെഗ്‌മെന്റില്‍ ടൊയോട്ട പുറത്തിറക്കുന്ന മോഡലാണ് ഹൈറൈഡര്‍. മാരുതി സുസുക്കിയുമായി ചേര്‍ന്നാണ് ഈ കാറിന്റെ നിര്‍മാണം. 2024 ഏപ്രിലിലെ ഈ കാറിന്റെ വില്‍പ്പനയാണ് നമ്മള്‍ ചുവടെ നോക്കാന്‍ പോകുന്നത്.

ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിനും (4380 യൂണിറ്റ്) ഹെക്രോസ് എംപിവിക്കും (4276 യൂണിറ്റ്) ശേഷം ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ടൊയോട്ട കാറാണ് ഹൈറൈഡര്‍. വില്‍പ്പനയുടെ കാര്യത്തില്‍ ഇന്നോവ ക്രിസ്റ്റ (2827 യൂണിറ്റ്) പോലും ഹൈറൈഡര്‍ എസ്‌യുവിക്ക് പിന്നിലാണ്. 2024 ഏപ്രില്‍ മാസത്തില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവിയുടെ 3,252 യൂണിറ്റുകള്‍ ടൊയോട്ട വിറ്റഴിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതേ കാര്‍ മോഡല്‍ 2,616 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചിരുന്നത്. 24.31 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ചയാണ് ഹൈറൈഡര്‍ രേഖപ്പെടുത്തിയത്. അതേസമയം, 2024 മാര്‍ച്ച് മാസത്തെ അുപക്ഷിച്ച് നോക്കുമ്പോള്‍ ഏപ്രിലില്‍ വില്‍പ്പനയില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 45 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ മാത്രം അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ 5,965 യൂണിറ്റുകള്‍ വരെ വില്‍ക്കാന്‍ സാധിച്ചിരുന്നു.

സാമ്പത്തിക വര്‍ഷാവസാനം പ്രമാണിച്ച് ടൊയോട്ട എല്ലാ കാറുകള്‍ക്കും വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചത് വില്‍പ്പനയില്‍ പ്രതിഫലിച്ചിരുന്നു. 2022 സെപ്റ്റംബറിലാണ് ജാപ്പനീസ് കമ്പനി ഈ 5 സീറ്റര്‍ കാര്‍ പുറത്തിറക്കിയത്. വലിയ ഫാമിലികള്‍ക്കായി ഇതിന്റെ 7 സീറ്റര്‍ പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വരും മാസങ്ങളില്‍ ഹൈറൈഡറിന്റെയും സുസുക്കി കസിന്‍ മോഡലായ ഗ്രാന്‍ഡ് വിറ്റാരയുടെയും 7 സീറ്റര്‍ പതിപ്പുകള്‍ വിപണിയില്‍ എത്താന്‍ പോകുന്നതായാണ് വിവരം.
നിലവില്‍ ഫാമിലി കാറുകള്‍ക്കുള്ള ഡിമാന്‍ഡ് പരിഗണിക്കുമ്പോള്‍ 7 സീറ്റര്‍ പതിപ്പുകള്‍ ഇരുമോഡലുകളുടെയും വില്‍പ്പന ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, ഹോണ്ട എലിവേറ്റ് സിട്രണ്‍ C3 എയര്‍ക്രോസ് എന്നിവയുമായിട്ടാണ് ഹൈറൈഡറിന്റെ മത്സരം. എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി, സിട്രോണ്‍ C3 എയര്‍ക്രോസ് 7 സീറ്റര്‍ , ഹ്യുണ്ടായി അല്‍കാസര്‍ എന്നിവയുമായി 7 സീറ്റര്‍ പതിപ്പ് മത്സരിക്കും.

E, S, G, V എന്നിങ്ങനെ നാല് വരിയന്റുകളില്‍ ഈ കാര്‍ ലഭ്യമാണ്. ആഭ്യന്തര വിപണിയില്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്യുവിക്ക് 11.14 ലക്ഷം മുതല്‍ 20.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്. മൈലേജും ഫീച്ചറുകളുമാണ് ഈ എസ്‌യുവിയുടെ സെല്ലിംഗ് പോയിന്റ്. ഹൈറൈഡറിന്റെ സാധാരണ പെട്രോള്‍ ഓപ്ഷന്‍ ലിറ്ററിന് 19.39 മുതല്‍ 21.12 കിലോമീറ്റര്‍ വരെയാണ് മൈലേജ് നല്‍കുന്നത്.
ഹൈറൈഡര്‍ ഹൈബ്രിഡ് ഓപ്ഷന്‍ ലിറ്ററിന് 27.97 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം സിഎന്‍ജി പതിപ്പുകള്‍ കിലോഗ്രാമിന് 26.6 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം. 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് തുടങ്ങി ഡസന്‍ കണക്കിന് ഫീച്ചറുകള്‍ ഇതിലുണ്ട്.

ഇതിന് 6-എയര്‍ബാഗ്, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), വിഎസ്‌സി (വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍), ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം), ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ലഭിക്കുന്നു. ഉയര്‍ന്ന മൈലേജും നൂതന ഫീച്ചറുകളും കാരണം ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഇതിനകം തന്നെ ജനപ്രിയമാണ്. 7 സീറ്റര്‍ പതിപ്പ് കൂടി എത്തിയാല്‍ ഇതിന്റെ ഡിമാന്‍ഡ് കുതിച്ചുയരും.


Click it and Unblock the Notifications








