ഹൈറൈഡർ ഉടമകളെ പെട്രോൾ കാശ് ലാഭിക്കാനുളള വഴിയിതാണ്, ഇങ്ങനെ ചെയ്താൽ പമ്പിലേക്ക് പോകേണ്ടി വരില്ല
ആളുകൾ വാഹനമെടുക്കുമ്പോൾ ഏറ്റവും കൂടുതൽ തവണ പരിശോധിക്കുന്നത് വാഹനത്തിൻ്റെ മൈലേജ് ആയിരിക്കും. ഷോറൂമിലെ എക്സിക്യുട്ടീവ് പറഞ്ഞ മൈലേജ് വാഹനത്തിന് കിട്ടുന്നുണ്ടോ എന്ന് അറിയണമല്ലോ. ആദ്യമായി എല്ലാവരും മനസിലാക്കേണ്ട കാര്യം , ഒരു വാഹന കമ്പനി തങ്ങളുടെ വാഹനത്തിൻ്റെ മൈലേജ് പരിശോധിക്കുന്നത് പല അവസ്ഥകളിലൂടെയാണ്. ഐഡിയൽ കണ്ടീഷനിലാണ് കമ്പനി വാഹനത്തിൻ്റെ മൈലേജ് പരിശോധിക്കുന്നത്. നമ്മുടെ നാട്ടിലെ റോഡിൻ്റെ സ്ഥിതിയും ഭൂമി ശാസ്ത്രപരമായ മാറ്റം കൊണ്ടും ചിലപ്പോൾ മൈലേജ് കുറഞ്ഞേക്കാം.
നിങ്ങളുടെ കൈവശം ഒരു ടൊയോട്ട ഹൈറൈഡറുണ്ടെങ്കിൽ അതിന് കമ്പനി പറയുന്ന മൈലേജ് ലഭിക്കുന്നുണ്ടോ, ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇനി പറയാൻ പോകുന്ന ചില കാര്യങ്ങൾ ചെയ്താൽ നിങ്ങൾ മൈലേജിൻ്റെ കാര്യത്തിൽ സന്തോഷവാനായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മൈലേജിലേക്ക് വരുന്നതിന് മുൻപ് മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹൈറൈഡർ വിപണിയിലെത്തുന്നത്.E, S, G, V എന്നിങ്ങനെ നാല് വരിയന്റുകളില്‍ ഈ കാര്‍ ലഭ്യമാണ്.

പവര്‍ട്രെയിന്‍ വശംനോക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്‌ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 116 bhp കരുത്തില്‍ 141 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 1.5 ലിറ്റര്‍ NA K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനിലും ഇത് സ്വന്തമാക്കാന്‍ അവസരമുണ്ട്.102 bhp പവറില്‍ പരമാവധി 135 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.
വിഷയത്തിൽ നിന്ന് തെന്നി മാറുന്നതിന് മുൻപ് നമ്മൾക്ക് മൈലേജിൻ്റെ കാര്യത്തിലേക്ക് വരാം. നിങ്ങൾ വാഹനമോടിക്കുന്ന രീതിയാണ് മൈലേജിനെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകം. ഇടയ്‌ക്കിടെയുള്ള ആക്സിലറേഷനും ബ്രേക്കിംഗും ഇന്ധനക്ഷമതയെ സാരമായി ബാധിക്കുന്ന ഒന്നാണ്. സ്ഥിരമായ വേഗത നിലനിർത്തുന്നത്, പ്രത്യേകിച്ച് ഹൈവേകളിൽ, എഞ്ചിൻ കാര്യക്ഷമമായി പ്രവർത്തിക്കാൻ അനുവദിക്കുന്നു, അതിലൂടെ മികച്ച മൈലേജ് നിങ്ങൾക്ക് ലഭിക്കുന്നു.

അതേ പോലെ തന്നെ ദീർഘദൂര യാത്രകളിൽ, ക്രൂയിസ് കൺട്രോൾ ഉപയോഗിക്കുന്നത് സ്ഥിരമായ വേഗത നിലനിർത്താൻ സഹായിക്കുന്നു, മാനുവൽ ആക്സിലറേഷൻ്റെ ആവശ്യകത കുറയ്ക്കുകയും അതിലൂടെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ അനാവശ്യമായി വാഹനം എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് ഇടാതിരിക്കുക. ട്രാഫിക്കിൽ കുടുങ്ങിപ്പോകുമ്പോഴോ ചെറിയ സമയത്തേക്ക് കാത്തിരിക്കുമ്പോഴോ എഞ്ചിൻ ഓഫ് ചെയ്യുക.
മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നത് ട്രാഫിക് ഫ്ലോ മുൻകൂട്ടി കാണാനും പെട്ടെന്നുള്ള ബ്രേക്കിംഗ് ഒഴിവാക്കാനും നിങ്ങളെ സഹായിക്കുന്നു,അനാവശ്യമായി ബ്രേക്ക് പിടിക്കുന്നതും മൈലേജിനെ ബാധിക്കുന്ന ഒന്നാണ്. ടയർ പ്രഷറിൻ്റെ കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. ശരിയായ മർദ്ദം നിറച്ച ടയറുകൾ റോളിംഗ് പ്രതിരോധം കുറയ്ക്കുന്നു, ഇത് മികച്ച ഇന്ധനക്ഷമത നൽകാൻ സഹായിക്കുകയും ചെയ്യും.

അസാധാരണമായ ഇന്ധനക്ഷമതയും ശ്രദ്ധേയമായ പ്രകടനവും ഒരുമിച്ച് നിലനിർത്താൻ സാധിക്കുമെന്ന് ടൊയോട്ട ഹൈറൈഡർ തെളിയിക്കുന്നുണ്ട്. പെർഫഏാമൻസ് കൂടിയാൽ മൈലേജ് കുറയും, മൈലേജ് കൂടുതലാണെങ്കിൽ വണ്ടിക്ക് പവർ കാണില്ല എന്നുളള ചിന്തകളോട് വിട പറയാം. വൈവിധ്യമാർന്ന പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം, വൈവിധ്യമാർന്ന നിങ്ങളുടെ ഡ്രൈവിംഗ് ആവശ്യങ്ങൾ ഹൈറൈഡർ നിറവേറ്റുന്നു.
മുകളിൽ നിങ്ങളുമായി പങ്കുവച്ച ടിപ്സ് പിന്തുടരുകയും മൈലേജിനെ ബാധിക്കുന്ന ഘടകങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് ഹൈറൈഡറിൻ്റെ ഇന്ധനക്ഷമത കണ്ടുപിടിക്കാനും കൂട്ടാനും സാധിക്കുമെന്നതാണ് പ്രത്യേകത. പവറും അതിനോടൊപ്പം ഇന്ധനക്ഷമതയും നൽകുന്ന ഒരു എസ്‌യുവിയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ടൊയോട്ട ഹൈറൈഡർ നിങ്ങളുടെ ലിസ്റ്റിലേക്ക് ചേർക്കുന്നതാണ് നല്ലത്. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








