5 പേർക്ക് ഇരിക്കാം, കൂടെ 27 കി.മീ മൈലേജും! ഈ ടൊയോട്ട എസ്‌യുവി ഇപ്പോള്‍ വേഗത്തില്‍ പോര്‍ച്ചിലെത്തിക്കാം

ലോകത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ബ്രാന്‍ഡാണ് ടൊയോട്ട. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സാധാരണക്കാര്‍ക്കും വാങ്ങാന്‍ പറ്റിയ മോഡലുകള്‍ വിപണിയില്‍ എത്തിച്ചതോടെ ടൊയോട്ട കൂടുതല്‍ ജനപ്രിയമായി. സുസുക്കിയുമായി ചേര്‍ന്ന് ടൊയോട്ട വികസിപ്പിച്ച മിഡ്‌സൈസ് എസ്‌യുവിയാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. ഗ്രാന്‍ഡ് വിറ്റാരയെന്ന പേരില്‍ മാരുതി സുസുക്കി ഈ മോഡല്‍ വില്‍ക്കുന്നു.

ആകര്‍ഷകമായ ഡിസൈനും നൂതനമായ സവിശേഷതകളും ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യവുമെല്ലാം കാരണം സെഗ്‌മെന്റിലെ മികച്ച വാഹനങ്ങളില്‍ ഒന്നായി ഹൈറൈഡര്‍ മാറി. ധാരാളം ഉപഭോക്താക്കളാണ് ഈ കാര്‍ വാങ്ങാനായി എത്തുന്നത്. നിങ്ങള്‍ ഈ മാസം ഒരു അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കണം. മെയ് മാസത്തില്‍ വണ്ടി ബുക്ക് ചെയ്താല്‍ എത്ര ദിവസം കൊണ്ട് ഡെലിവറിയാകുമെന്ന കണക്കുകള്‍ ഞങ്ങളുടെ പക്കലുണ്ട്.

toyota urban cruiser hyryder

നിലവില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ കാറിനായുള്ള കാത്തിരിപ്പ് കാലയളവിന്റെ വിശദാംശങ്ങള്‍ ടൊയോട്ട അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഹൈറൈഡറിന്റെ പെട്രോള്‍ (നിയോ ഡ്രൈവ്) വേരിയന്റുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവുള്ളത്. എസ്‌യുവി ബുക്ക് ചെയ്ത അന്ന് മുതല്‍ ഏകദേശം 6 മാസം കഴിഞ്ഞാല്‍ മാത്രമേ ഈ വേരിയന്റുകളുടെ താക്കോല്‍ കൈയ്യില്‍ കിട്ടൂ.

അര്‍ബന്‍ ക്രൂയിസര്‍ എസ്‌യുവിയുടെ ഹൈബ്രിഡ് മോഡലുകള്‍ ഏറെ ജനപ്രിയമാണ്. എന്നാല്‍ ഇതിന് താരതമ്യേന കുറഞ്ഞ വെയിറ്റിംഗ് പീരിയഡാണുള്ളത്. ഹൈറൈഡര്‍ ഹൈബ്രിഡ് ബുക്ക് ചെയ്യുന്നവര്‍ക്ക് കാര്‍ രണ്ട് മാസം കൊണ്ട് വീട്ടിലെത്തിക്കാം. ഹൈറൈഡര്‍ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പുകളും വിപണിയിലുണ്ട്. മൈലേജ് ചാമ്പ്യനായ ഹൈറൈഡര്‍ സിഎന്‍ജി വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ഉപഭോക്താക്കള്‍ ഇത് ഡെലിവറി ലഭിക്കാനായി കുറഞ്ഞത് 5 മാസമെങ്കിലും കാത്തിരിക്കണം.

toyota urban cruiser hyryder

അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനെ കുറിച്ച് പറയുമ്പോള്‍ 2022 സെപ്റ്റംബറിലാണ് ഈ കാറിന്റെ വില പ്രഖ്യാപിച്ചത്. മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. മൈലേജും തട്ടുപൊളിപ്പന്‍ ഫീച്ചറുകളും തന്നെയാണ് ഇതിന്റെ സെല്ലിംഗ് പോയിന്റ്. E, S, G, V എന്നിങ്ങനെ നാല് വരിയന്റുകളില്‍ ഈ കാര്‍ ലഭ്യമാണ്.

പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈബ്രിഡ് എസ്‌യുവി കഫേ വൈറ്റ്, ഗെയിമിംഗ് ഗ്രേ, സ്പോര്‍ട്ടിന്‍ റെഡ് എന്നിവയുള്‍പ്പെടെ ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാണ്. 5 പേര്‍ക്ക് ഇതില്‍ സുഖമായി യാത്ര ചെയ്യാം. പവര്‍ട്രെയിന്‍ വശംനോക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്‌ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 116 bhp കരുത്തില്‍ 141 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

toyota urban cruiser hyryder rear

ഇ-ഡ്രൈവ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴി ഫ്രണ്ട് വീല്‍ ഡ്രൈവായാണ് എസ്‌യുവി വരുന്നത്. ഹൈറൈഡറിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 27.97 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ടൊയോട്ട അവകാശപ്പെടുന്നത്. കുറഞ്ഞ വിലയില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുസുക്കിയില്‍ നിന്നുള്ള 1.5 ലിറ്റര്‍ NA K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനിലും ഇത് സ്വന്തമാക്കാന്‍ അവസരമുണ്ട്.

102 bhp പവറില്‍ പരമാവധി 135 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. ഇനി മൂന്നാമത്തെ സിഎന്‍ജി വേരിയന്റിലേക്ക് നോക്കിയാല്‍ മാരുതി സുസുക്കിയുടെ എര്‍ട്ടിഗയിലും XL6 സിഎന്‍ജിയിലും ഉപയോഗിച്ചിരിക്കുന്ന അതേ 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, K12C എഞ്ചിന്‍ തന്നെയാണ് ഹൈറൈഡര്‍ സിഎന്‍ജിക്കും തുടിപ്പേകുന്നത്.

toyota urban cruiser hyryder side

പെട്രോള്‍ മോഡില്‍ ഈ യൂണിറ്റ് 103 bhp കരുത്തില്‍ പരമാവധി 136 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുമ്പോള്‍ ഇതേ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ 88 bhp പവറില്‍ 121.5 Nm ടോര്‍ക്ക് മാത്രമാണ് നല്‍കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമാണ് ഹൈറൈഡര്‍ സിഎന്‍ജിയില്‍ ഓഫര്‍ ചെയ്യുന്നത്. കിലോഗ്രാമിന് 26.6 കിലോമീറ്ററാണ് ഹൈറൈഡര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.

9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് തുടങ്ങി ഡസന്‍ കണക്കിന് ഫീച്ചറുകള്‍ ഇതിലുണ്ട്. ഇതിന് 6-എയര്‍ബാഗ്, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍), വിഎസ്സി (വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍), ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം), ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ലഭിക്കുന്നു.

ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, സിട്രണ്‍ C3 എയര്‍ക്രോസ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ മിഡ്‌സൈസ്‌ എസ്‌യുവികള്‍ക്കെതിരെയാണ് ഹൈറൈഡറിന്റെ മത്സരം. ആഭ്യന്തര വിപണിയില്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവിക്ക് 11.14 ലക്ഷം മുതല്‍ 20.19 ലക്ഷം രൂപ വരെയാണ് വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Friday, May 17, 2024, 15:15 [IST]
English summary
Toyota hyryder suv commands up to 6 months waiting period in 2024 may details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X