യാത്രാസുഖത്തിന് പൈസ കൂടുതല്‍ മുടക്കണമെന്ന് ടൊയോട്ട! ഇന്നോവ ക്രിസ്റ്റയുടെ വില ചെറുതായി മാറിയിട്ടുണ്ടേ...

ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളില്‍ (എംപിവി) ഒന്നാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. ഇന്നോവ എന്ന നാമം എല്ലായ്‌പ്പോഴും ഇന്ത്യയില്‍ വളരെ ജനപ്രിയമാണ്. ഈ നെയിംപ്ലേറ്റിലുള്ള വിശ്വാസം ക്രിസ്റ്റയ്ക്ക് ഒരു അധിക നേട്ടമായിരുന്നു. ലോഞ്ച് ചെയ്ത ഉടന്‍ തന്നെ ഇന്നോവ ക്രിസ്റ്റ ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒറ്റരാത്രികൊണ്ട് ഹിറ്റായി. 2016-ല്‍ അരങ്ങേറ്റത്തിന് ശേഷം വമ്പന്‍ വില്‍പ്പന നേടി ജൈത്രയാത്ര തുടര്‍ന്ന മോഡല്‍ പുതിയ തലമുറ മോഡലായ ഹൈക്രോസിന്റെ അരങ്ങേറ്റ ശേഷവും വിപണിയില്‍ തുടരുന്നുവെന്നത് അതിന്റെ ജനപ്രിയതയ്ക്ക് തെളിവാണ്.

2023 ഏപ്രിലില്‍ നേരിയ മുഖം മിനുക്കലിന് വിധേയമായ ക്രിസ്റ്റ ഇപ്പോഴും സ്ഥിരമായി ശക്തമായ വില്‍പ്പന നിലനിര്‍ത്തിപ്പോരുന്നു. നിങ്ങള്‍ ആരെങ്കിലും ഈ ഉത്സവകാലത്ത് ഈ പ്രീമിയം എംപിവി വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇനി കുറച്ച് പണം അധികം കൈയ്യില്‍ കരുതണം. ഇപ്പോള്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്നോവ ക്രിസ്റ്റ എംപിവിയുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഉടനടി പ്രാബല്യത്തില്‍ വന്ന വില പരിഷ്‌കരണം ഏതൊക്കെ വേരിയന്റിനെ ബാധിച്ചിട്ടുണ്ടെന്നും എത്ര രൂപ കൂടിയെന്നും നമുക്ക് പരിശോധിക്കാം.

toyota innova crysta

ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് ക്രിസ്റ്റ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുക. എന്നിരുന്നാലും സാധാരണ ഉപഭോക്താക്കളും ടാക്‌സിക്കാരും ഇന്നും ഇന്നോവ തേടി എത്തുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX, GX പ്ലസ്, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. 7, 8 സീറ്റര്‍ പതിപ്പുകളില്‍ ഇത് ലഭ്യമാണ്. രണ്ട് സീറ്റിംഗ് കോണ്‍ഫിഗറേഷനുകളിലുമുള്ള GX പ്ലസ് വേരിയന്റാണ് ഇപ്പോള്‍ വില വര്‍ധനവിന് പാത്രമായിരിക്കുന്നത്.

ഈ മിഡ്‌സ്‌പെക്ക് വേരിയന്റ് സ്വന്തമാക്കാന്‍ ഇനി 10,000 രൂപയാണ് അധികം മുടക്കേണ്ടത്. ഈ വര്‍ഷം ആദ്യം എംപിവിയുടെ ലൈനപ്പില്‍ ചേര്‍ത്ത ഏറ്റവും പുതിയ വേരിയന്റാണ് GX പ്ലസ്. 2024 മെയ് മാസമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX പ്ലസ് വേരിയന്റ് പുറത്തിറങ്ങിയത്. അന്ന് 21.39 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലായിരുന്നു ലോഞ്ച്. 8 സീറ്റര്‍ പതിപ്പിന് 21.44 ലക്ഷം രൂപയായിരുന്നു വില.

toyota innova crysta gx plus

പുതുതായി ചേര്‍ത്ത GX ട്രിമ്മിന് 14 അധിക ഫീച്ചറുകള്‍ ലഭിച്ചിരുന്നു. ഡീസല്‍ എംപിവിയുടെ എന്‍ട്രി ലെവല്‍ GX ട്രിമ്മിനെക്കാള്‍ 1.45 ലക്ഷം രൂപ വരെ കൂടുതലായിരുന്നു GX പ്ലസ് വേരിയന്റിന്റെ വില. സൂപ്പര്‍ വൈറ്റ്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, അവന്റ്-ഗാര്‍ദെ ബ്രോണ്‍സ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ 5 നിറങ്ങള്‍ GX പ്ലസില്‍ തിരഞ്ഞെടുക്കാം.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ GX പ്ലസ് വേരിയന്റില്‍ ഓട്ടോ ഫോള്‍ഡിംഗ് ഔട്ട്സൈറ്റ് റിയര്‍വ്യൂ മിററുകള്‍ (ORVM), ഫാബ്രിക് സീറ്റുകള്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഡയമണ്ട് കട്ട് അലോയി വീലുകള്‍, വുഡന്‍ പാനലുകള്‍, പ്രീമിയം ഫാബ്രിക് സീറ്റുകള്‍ എന്നിവ ഈ വേരിയന്റിന്റെ പ്രുത്യകതയാണ്. ഇന്നോവ ക്രിസ്റ്റയുടെ GX പ്ലസിന് റിയര്‍ പാര്‍ക്കിംഗ് ക്യാമറ, മൂന്ന് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC) എന്നീ സേഫ്റ്റി ഫീച്ചറുകളും ലഭിക്കുന്നു.

toyota innova crysta front

148 bhp പവറും 343 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ക്രിസ്റ്റക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. അതായത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഇന്നോവ വേണ്ടവര്‍ ഹൈക്രോസ് മോഡല്‍ തെരഞ്ഞെടുക്കേണ്ടി വരും. ക്രിസ്റ്റക്ക് ലിറ്ററിന് 14 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കോ, പവര്‍ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും കാറില്‍ ഉണ്ട്. വിശ്വാസ്യത, വിശാലമായ ഇന്റീരിയര്‍, ശക്തമായ പെര്‍ഫോമന്‍സ്, യാത്രസുഖം എന്നിവയുടെ ഫലമായി ക്രിസ്റ്റ ഇന്നും ഒരു ഫാമിലി കാര്‍ നോക്കുന്നവര്‍ക്കും ഫ്‌ലീറ്റ് സര്‍വീസുകള്‍ക്കും പ്രിയപ്പെട്ട മോഡലായി നിലനില്‍ക്കുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസിനും മാരുതി ഇന്‍വിക്ടോയുമായും മത്സരിക്കുമ്പോള്‍ തന്നെ മഹീന്ദ്ര മറാസോ, കിയ കാരെന്‍സ് എന്നിവയ്ക്ക് ഒരു പ്രീമിയം ബദലും കൂടിയാണ് ക്രിസ്റ്റ.

More from DriveSpark

Article Published On: Monday, October 21, 2024, 16:22 [IST]
English summary
Toyota innova crysta gets rs 10000 price hike on selected variant all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X