20 കൊല്ലമായി ഇന്ത്യക്കാര്‍ കണ്ണുംപൂട്ടി വാങ്ങുന്ന കാര്‍! ഇനി അധികം കാത്തിരിപ്പില്ലാതെ തരാമെന്ന് ടൊയോട്ട
ഇന്ത്യക്കാര്‍ക്കിടയില്‍ സുപരിചിതമായ നെയിംപ്ലേറ്റാണ് ടൊയോട്ട ഇന്നോവ. പ്രീമിയം എംപിവിക്ക് പര്യായമായി മാറിയ നാമം കൂടിയാണ് ഇന്നോവ. ജാപ്പനീസ് കാര്‍ നിര്‍മാതാക്കളുടെ മറ്റൊരു ജനപ്രിയ മോഡല്‍ ആയിരുന്ന ക്വാളിസിന്റെ പകരക്കാരനായി 2005-ലാണ് ഇന്നോവ അവതരിച്ചത്. വിപണിയില്‍ 20 വര്‍ഷത്തോടടുക്കുമ്പോള്‍ ഇന്ന് ഇന്നോവയുടെ രണ്ട് തലമുറ പതിപ്പുകള്‍ വില്‍പ്പനക്കെത്തുന്നുണ്ട്. ഏറ്റവും പുതിയ ഹൈക്രോസിനൊപ്പം മുന്‍ഗാമിയായ ക്രിസ്റ്റയും (Toyota Innova Crysta) ഒരുമിച്ചാണ് വില്‍ക്കുന്നത്. രണ്ട് മോഡലുകളും മികച്ച വില്‍പ്പനയുമായി ടൊയോട്ടക്ക് കാര്യമായ പിന്തുണ നല്‍കുന്നു. പുത്തന്‍ മോഡല്‍ പുറത്തിറക്കുമ്പോള്‍ പഴയ മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്ന പ്രവണത ക്രിസ്റ്റയുടെ കാര്യത്തില്‍ മാത്രമാണ് ടൊയോട്ട പാലിക്കാതിരുന്നത്.
അത് ഈ കാറിനുള്ള ഡിമാന്‍ഡ് മുന്‍നിര്‍ത്തി മാത്രമാണ്. കമ്പനിയുടെ വിശ്വസിനീയമായ ഡീസല്‍ എംപിവി ടാക്സിക്കാര്‍ക്ക് മാത്രമല്ല സ്വകാര്യ ഉപഭോക്താക്കള്‍ക്കും പ്രിയപ്പെട്ടതായി തുടരുന്നു. നിങ്ങള്‍ ആരെങ്കിലും ഇപ്പോള്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. എന്തെന്നാല്‍ ഇന്നോവ ക്രിസ്റ്റ ഇപ്പോള്‍ അധികം കാത്തിരിപ്പില്ലാതെ സ്വന്തമാക്കാം. അതിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

ഈ വര്‍ഷം ജൂലൈയില്‍ ഇന്നോവ ക്രിസ്റ്റയുടെ കാത്തിരിപ്പ് കാലയളവ് ഏകദേശം 5 മാസത്തോളമായിരുന്നു. എന്നാല്‍ ടൊയോട്ടയുടെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് ക്രിസ്റ്റയുടെ വെയിറ്റിംഗ് പീരിയഡ് ഇപ്പോള്‍ 2 മുതല്‍ 3 മാസമായി കുറഞ്ഞിട്ടുണ്ട്. പ്രീമിയം എംപിവിയുടെ താഴ്ന്ന വേരിയന്റുകള്‍ രണ്ട് മാസം കൊണ്ട് ഡെലിവറിയാകും. അതേസമയം ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തിറക്കിയ മിഡ്-സ്പെക്ക് GX+ വേരിയന്റ് വേണ്ടവര്‍ മൂന്ന് മാസം കാത്തിരിക്കേണ്ടി വരും.
ഒരുമാസം മുമ്പ് ഇതേ വേരിയന്റിന്റെ വില ടൊയോട്ട 10000 രൂപ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും ഡിമാന്‍ഡിന് കുറവില്ലെന്നാണ് മനസ്സിലാകുന്നത്. പുതുതായി ചേര്‍ത്ത GX ട്രിമ്മിന് 14 അധിക ഫീച്ചറുകള്‍ ലഭിച്ചിരുന്നു. റിവേഴ്‌സ് ക്യാമറ, ഓട്ടോ-ഫോള്‍ഡ് മിററുകള്‍, ഡാഷ് ക്യാം, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, വുഡന്‍ പാനലുകള്‍, പ്രീമിയം ഫാബ്രിക് സീറ്റുകള്‍ തുടങ്ങിയവയായിരുന്നു അതില്‍ ചിലത്. ഈ കാരണം കൊണ്ട് മിഡ്സ്പെക് വേരിയന്റ് സ്വകാര്യ ഉപഭോക്താക്കള്‍ക്കും ഫ്ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ഇടയില്‍ ജനപ്രിയമായി.

ഇന്നോവ ക്രിസ്റ്റയുടെ ടോപ്സ്പെക് ZX വേരിയന്റിനും മൂന്ന് മാസത്തോളം കാത്തിരിപ്പ് കാലയളവ് ഉണ്ട്. ഇന്‍വെന്ററി അനുസരിച്ച് ചില ഔട്ട്‌ലെറ്റുകളില്‍ ഒരു മാസത്തിനുള്ളില്‍ ക്രിസ്റ്റ ലഭ്യമാകും. എന്നാല്‍ ഈ കണക്കുകള്‍ സ്ഥലങ്ങള്‍ക്ക് അനുസരിച്ച് മാറാം. അതുകൊണ്ട് ക്രിസ്റ്റയുടെ കാത്തിരിപ്പ് കാലയളവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ നിങ്ങളുടെ പ്രദേശത്തെ ടൊയോട്ട ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.
148 bhp പവറും 343 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ക്രിസ്റ്റക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. അതായത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറില്‍ ലഭ്യമല്ല. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഇന്നോവ വേണ്ടവര്‍ക്ക് ഹൈക്രോസ് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ലിറ്ററിന് 14 കിലോമീറ്റര്‍ വരെയാണ് ക്രിസ്റ്റ ഡീസലിന്റെ മൈലേജ് അവകാശപ്പെടുന്നത്. ഇക്കോ, പവര്‍ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും കാറില്‍ ഉണ്ട്.

വിശ്വാസ്യത, വിശാലമായ ഇന്റീരിയര്‍, ശക്തമായ പെര്‍ഫോമന്‍സ്, യാത്രസുഖം എന്നിവ കാരണം ഇന്ത്യന്‍ കുടുംബങ്ങള്‍ ഇന്നും ധൈര്യപ്പെട്ട് വാങ്ങുന്ന കാറാണ് ക്രിസ്്റ്റ. യൂസ്ഡ് കാര്‍ വിപണിയിലും ക്രിസ്റ്റക്ക് നല്ല ഡിമാന്‍ഡ് ആണ്. കൂടെപ്പിറപ്പായ ഹൈക്രോസിനോടും മാരുതി ഇന്‍വിക്്‌റ്റോയുമായുമാണ് പ്രധാന മത്സരം. എന്നിരുന്നാലും മഹീന്ദ്ര മറാസോ, കിയ കാരെന്‍സ് എന്നിവയ്ക്കുള്ള പ്രീമിയം ബദലായി ക്രിസ്റ്റ കണക്കാക്കപ്പെടുന്നു. കാത്തിരിപ്പ് കാലയളവ് കൂടി കുറഞ്ഞതിനാല്‍ ഇനി ക്രിസ്റ്റയുടെ വില്‍പ്പന കുറച്ച് കൂടി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








