ടൊയോട്ടയുടെ ഏറ്റവും വലിയ ഹിറ്റ് മോഡല്‍ വിറ്റുതീര്‍ക്കാനാകാതെ മാരുതി! ഇതൊക്കെയാണ് കാരണങ്ങള്‍

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള സഖ്യത്തിന്റെ ഭാഗമായി അവര്‍ കാറുകള്‍ പരസ്പരം കൈമാറി റീബാഡ്ജ് ചെയ്ത് പുറത്തിറക്കുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. 2020-ലാണ് ടൊയോട്ട ആദ്യമായി ഒരു മാരുതി സുസുക്കി കാര്‍ റീബാഡ്ജ് ചെയ്ത് പുറത്തിറക്കിയത്. മാരുതി വിറ്റാര ബ്രെസയുടെ റീബ്രാന്‍ഡ് പതിപ്പായ ടൊയോട്ട അര്‍ബന്‍ ക്രൂയിസ് ആയിരുന്നു അത്. ശേഷം ബലേനോ, ഗ്രാന്‍ഡ് വിറ്റാര, എര്‍ട്ടിഗ തുടങ്ങിയ മോഡലുകള്‍ പരസ്പരം കൈമാറി. എന്നാല്‍ നിലവില്‍ മാരുതി സുസുക്കി ടൊയോട്ടയുടെ ഒരു കാര്‍ മാത്രമാണ് റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നത്.

പ്രീമിയം എംപിവി സെഗ്മെന്റിലെ രാജാവായ ടൊയോട്ട ഇന്നോവ ഹൈക്രോസ് ആണത്. സാധാരണ ഗതിയില്‍ മാരുതിയുടെ കാറുകള്‍ ടൊയോട്ട റീബാഡ്ജ് ചെയ്യുമ്പോള്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ വില്‍പ്പനയുടെ ഏഴയലത്ത് പോലും എത്താറില്ല. ഇന്‍വിക്റ്റോ മാരുതി ബാഡ്ജിംഗില്‍ എത്തിയപ്പോള്‍ സമാനമായി തന്നെ സംഭവിച്ചു. പ്രതിമാസം 1 ലക്ഷത്തിലധികം കാറുകള്‍ വില്‍ക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയാണ് മാരുതി.

toyota innova hycross

ബ്രാന്‍ഡിന് കീഴില്‍ ഒരു ടൊയോട്ട കാര്‍ അണിനിരത്തുന്നത് വില്‍പ്പന ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. സമീപകാല വില്‍പ്പന ഡേറ്റ പരിശോധിക്കുമ്പോള്‍ ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസ് വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോള്‍ ഇന്‍വിക്റ്റോ നിറംമങ്ങുന്ന കാഴ്ചയാണ്. ക്രിസ്റ്റ, ഹൈക്രോസ് മോഡലുകള്‍ ഉള്‍പ്പെടെ ഓരോ മാസവും 8,000 മുതല്‍ 9,000 യൂണിറ്റ് വരെയാണ് പ്രീമിയം എംപിവിയായ ഇന്നോവയുടെ വില്‍പ്പന.

ഇതില്‍ പകുതിയിലധികവും ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ സംഭാവനയാണ്. മറുവശത്ത് ഓരോ മാസവും 500 യൂണിറ്റ് ഇന്‍വിക്റ്റോ ഷോറൂമില്‍ നിന്നിറക്കാന്‍ മാരുതി പാടുപെടുകയാണ്. ടൊയോട്ട മോഡല്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുമ്പോള്‍ മാരുതി 7 സീറ്റർ മോഡല്‍ കിതയ്ക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ ഏതൊക്കെയാണെന്നാണ് നമ്മള്‍ നോക്കുന്നത്.

maruti suzuki invicto

ബ്രാന്‍ഡ് വാല്യു: ഇന്‍വിക്‌റ്റോയുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം മാരുതിയുടെ ബ്രാന്‍ഡ് ഇമേജാണ്. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സെലേറിയോ, സ്വിഫ്റ്റ്, വാഗണ്‍ആര്‍ തുടങ്ങിയ താങ്ങാനാവുന്ന വിലയില്‍ വരുന്ന കാറുകള്‍ വിറ്റാണ് മാരുതി പേര് സമ്പാദിച്ചത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ പലപ്പോഴും മാരുതിയെ ബജറ്റ് കാര്‍ കമ്പനിയായി കണക്കാക്കുന്നത് ഇന്‍വിക്റ്റോക്ക് വിനയാകുന്നു. ഇന്‍വിക്‌റ്റോ പോലുള്ള പ്രീമിയം ഉല്‍പ്പന്നം നിരത്തിലെത്തിക്കാന്‍ ഏകദേശം 30 ലക്ഷം രൂപയാകും.

ഇത് ഒരു മാരുതി കാറിനെ സംബന്ധിച്ച് വളരെ ഉയര്‍ന്ന വിലയാണ്. മാരുതി കാറുകള്‍ ചീപ്പാണെന്നതാണ് ഇന്ത്യക്കാരുടെ ഒരു മനോഭാവം. ടൊയോട്ടയുടെ ഗുണമേന്മയും വിശ്വാസ്യതയും ഇന്‍വിക്റ്റോക്ക് പ്ലസ് ആകുന്നുണ്ടെങ്കിലും മാരുതി ബാഡ്ജിന് കീഴിലുള്ള അതിന്റെ ഉയര്‍ന്ന വില പലരെയും പിന്തിരിപ്പിക്കുന്നു. അതുപോലെ തന്നെ ഇന്നോവയെന്ന നാമവും ടൊയോട്ട മോഡലിന്റെ വിജയത്തില്‍ വലിയ പങ്കുവഹിക്കുന്നു.

maruti suzuki invicto

ഫീച്ചറുകള്‍: കംഫര്‍ട്ടും ഫീച്ചറുകളും തന്നെയാണ് ഇന്നോവയുടെ മുഖമുദ്ര. ഈ 7-സീറ്റര്‍ എംപിവിയുടെ ടോപ് എന്‍ഡ് വേരിയന്റുകളില്‍ മെച്ചപ്പെടുത്തിയ സുഖസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഓട്ടോമന്‍ സീറ്റുകള്‍ ഉള്‍പ്പെടുന്നു. ലെവല്‍-2 ADAS, 9 സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. നിര്‍ഭാഗ്യവശാല്‍, ഈ ഫീച്ചറുകള്‍ മാരുതി ഇന്‍വിക്‌റ്റോയില്‍ ഇല്ല. അതിനാല്‍ ഈ സൗകര്യങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ ഇന്‍വിക്‌റ്റോയെ തഴഞ്ഞ് ഹൈക്രോസ് തിരഞ്ഞെടുക്കും.

വിലനിര്‍ണയം: ഇന്ത്യയില്‍ ഒരു കാറിന്റെ ഫലം നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണ് വില. ഇത് ഉപഭോക്തൃ തീരുമാനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. 19.77 ലക്ഷം രൂപ മുതലാണ് ഹൈക്രോസിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ഇന്‍വിക്റ്റോയുടെ വില ആരംഭിക്കുന്നത് 25.21 ലക്ഷം രൂപ മുതലാണ്. അതുകൊണ്ട് തന്നെ ഇന്‍വിക്റ്റോയേക്കാള്‍ ഹൈക്രോസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാകുന്നു.

ഇന്‍വിക്റ്റോ ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമേ ഓഫര്‍ ചെയ്യുന്നുള്ളൂ എന്നതാണ് രണ്ട് ഓപ്ഷനുകളും തമ്മിലുള്ള പ്രാരംഭ വിലയില്‍ ഇത്തരമൊരു അന്തരം വരാന്‍ കാരണം. ഹൈക്രോസില്‍ ടൊയോട്ട ഒരു നോണ്‍-ഹൈബ്രിഡ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വില കുറഞ്ഞ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ ഈ ചോയ്സ് തെരഞ്ഞെടുക്കും.

ചുരുക്കിപ്പറഞ്ഞാല്‍ ടൊയോട്ട ഇന്നോവ ഹൈക്രോസുമായി സാങ്കേതികവിദ്യയും സവിശേഷതകളും പങ്കിടുന്നുണ്ടെങ്കിലും ബ്രാന്‍ഡ് ഇമേജും വിലയും ഫീച്ചറുകളുടെ അഭാവവും കാരണം മാരുതിയുടെ ഇന്‍വിക്റ്റോ വിപണിയില്‍ വെല്ലുവിളികള്‍ നേരിടുന്നു. ടൊയോട്ട അതിന്റെ വൈവിധ്യമാര്‍ന്ന ഓഫറുകളും ഇന്ത്യയുടെ എംപിവി സെഗ്മെന്റില്‍ വര്‍ഷങ്ങള്‍ കൊണ്ട് സ്ഥാപിച്ചെടുത്ത പേരും പ്രശസ്തിയും വെച്ച് ആളുകളെ ഷോറൂമുകളില്‍ എത്തിക്കുന്നു. അതേസമയം എക്കാലത്തും തങ്ങളുടെ നട്ടെല്ലായ താങ്ങാനാകുന്ന കാറുകള്‍ കാരണം ചാര്‍ത്തിക്കിട്ടിയ പേര് കാരണം പണക്കാരായ ആളുകളെ ആകര്‍ഷിക്കാന്‍ മാരുതിക്ക് സാധിക്കുന്നില്ലെന്നതാണ് വാസ്തവം.

More from DriveSpark

Article Published On: Sunday, July 21, 2024, 12:00 [IST]
English summary
Toyota innova hycross rebadged model maruti invicto struggling to sell in india here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X