ഹൈക്രോസിനെ വെല്ലാനാവുമോ ഈ ചൈനീസ് എംപിവിയ്ക്ക്? ടൊയോട്ടയോട് മുട്ടി നിൽക്കുമോ ഈ BYD e-മാക്സ് 7?
ടൊയോട്ട ഇന്നോവ ഹൈക്രോസിന് അതേ തലത്തിൽ ഒരു എതിരാളി എന്നത് ഇന്ത്യൻ വിപണിയിൽ എടുത്തു പറയാൻ വല്യ പാടാണ്. 2005 -ൽ ആദ്യ തലമുറ ഇന്നോവയിൽ തുടങ്ങി ഇന്ന് എത്തി നിൽക്കുന്ന ഹൈക്രോസ് വരെ ഒന്നു തിരിഞ്ഞു നോക്കിയാൽ ഈ എംപിവിയ്ക്ക് കാര്യമായ കോംപറ്റീഷൻ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാം. പലരും അട്ടിമറിയ്ക്കും എന്ന് ഘോഷിച്ച് വന്നെങ്കിലും ഇന്നോവയുടെ തട്ട് ഇത്ര നാളും താണ് തന്നെയിരിക്കുന്നു എന്ന് നിസംശയം പറയാം. എന്നാ ഇത്രയും ആതികേയനായി നിൽക്കുന്ന ഇന്നോവ ഹൈക്രോസിന് ഒരു കോംപറ്റീഷൻ ഒരുക്കാം എന്ന പ്ലാനിലാണ് BYD.
തങ്ങളുടെ ഏറ്റവും പുത്തൻ eമാക്സ് 7 എന്ന മോഡലുമായി ഹൈക്രോസിനെ നേരിടാനാണ് കമ്പനിയുടെ പദ്ധതി. സംഗതി ഇലക്ട്രിക്കായതിനാൽ അല്പം ഹോട്ടലാണ്, പിന്നെ മൊത്തത്തിൽ രാജ്യമെമ്പാടുമുള്ള ഒരു ഇവി പോസിറ്റീവ് തരംഗവും വിവിധ സർക്കാർ നയങ്ങളും ആനുകൂല്യങ്ങളും എല്ലാം BYD -യ്ക്ക് തുണയാണ്. എന്നിരുന്നാലും ടൊയോട്ട ഇന്നോവ ഹൈക്രോസിനെ വെല്ലാൻ ഇതിനാവുമോ? രണ്ടും തമ്മിൽ ഒന്നു മാറ്റുരച്ചു നോക്കിയേക്കാം.

ഡിസൈൻ ഹൈലൈറ്റുകൾ: ഇന്നോവയുടെ ഈ പുത്തൻ തലമുറയിൽ, ടൊയോട്ട പൂർണ്ണമായ എംപിവിയെക്കാൾ ഒരു എസ്‌യുവി നിലപാടിലേക്ക് മാറിയിരിക്കുന്നു എന്ന് പറയാം, ഇത് കൃത്യമായി വാഹനത്തിന്റെ പ്രൊഫൈൽ വ്യൂവിൽ മനസിലാവും. മറുവശത്ത്, e-മാക്സ് 7 എന്ന മോഡൽ പൂർണ്ണമായി ഒരു എംപിവി ശൈലി നിലനിർത്തുന്നതാണ്, വാഹനത്തിന്റെ പ്രൊഫൈലിൽ ഇത് ഏറ്റവും കൂടുതൽ ദൃശ്യമാണ്. ഫാസിയ, വീലുകൾ, ടെയിൽ ലാമ്പുകളുടെ ഡിസൈൻ എന്നിവയാണ് രണ്ട് കാറുകളിലെയും മറ്റ് പ്രധാന ഡിസൈൻ ഹൈലൈറ്റുകളായി ചൂണ്ടിക്കാട്ടാനുള്ളത്.
ഫീച്ചർ ലിസ്റ്റ്: ടോപ്പ് -സ്പെക് മോഡലുകൾ നോക്കുമ്പോൾ, ഇരു കാറുകൾക്കും ഡ്യുവൽ -ഡിജിറ്റൽ സ്‌ക്രീനുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ഫോൺ മിററിംഗ്, ഫുൾ എൽഇഡി ലൈറ്റ് സെറ്റപ്പ്, ലെവൽ -2 ADAS സിസ്റ്റം, പവർഡ് ടെയിൽഗേറ്റ് എന്നിവ ലഭിക്കും.
എന്നിരുന്നാലും, അടുത്ത് കൂടുതൽ വ്യക്തമായി നോക്കുമ്പോൾ, വ്യത്യാസങ്ങൾ വളരാൻ തുടങ്ങും. e-മാക്സ് 7 ആറ് സീറ്റ് ഓപ്ഷനിലും ഏഴ് സീറ്റർ രൂപത്തിലും ലഭിക്കും, അതേസമയം ടോപ്പ്-സ്പെക്ക് ഹൈക്രോസിൻ്റെ റിയർ സീറ്റ് പാക്കേജ് ആറ് സീറ്റുകൾ മാത്രമാണ്. ഒരു ഓട്ടോമൻ ഫംഗ്‌ഷൻ തിരഞ്ഞെടുത്താൽ, ബോസ് പാക്കേജ്, ട്രേ ടേബിളുകൾ എന്നിവ പോലുള്ള സൗകാര്യങ്ങൾ ലഭിക്കും.
സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിൽ, ഇരു കാറുകൾക്കും ആറ് എയർബാഗുകൾ, ABS+ EBD, ട്രാക്ഷൻ കൺട്രോൾ പ്രോഗ്രാം, ത്രീ -പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിൻ്റുകൾ, 360 -ഡിഗ്രി ക്യാമറ ഫീച്ചർ, പിൻ ക്രോസ് ട്രാഫിക് അലേട്ട്എന്നിവ പാക്കേജിൻ്റെ ഭാഗമായി ലഭിക്കും.

പവർട്രെയിനുകൾ: ഹുഡിനുള്ളിലെ ഹൃദയം, ഇവിടെയാണ് ഈ രണ്ട് കാറുകളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം കാണാനാക്കുന്നത്. ഇന്നോവ ഹൈക്രോസ്, ടൊയോട്ട പുറത്തിറക്കിയപ്പോൾ, ഇന്നോവ മോഡൽ നിരയിൽ ആകെ മൊത്തത്തിൽ വലിയ മാറ്റമായിരുന്നു. ആദ്യമായി, 188 bhp പവറും 206 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ 2.0 -ലിറ്റർ ഹൈബ്രിഡ്, പെട്രോൾ-ഹൈബ്രിഡ് യൂണിറ്റുകളുമായി വരുന്നു.
ഒരു eCVT ഗിയർബോക്സ് വഴി ഫ്രണ്ട് വീലിലേക്കാണ് ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നത്. ഇത് ഫുൾടാങ്കിൽ 1208 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മറുവശത്ത് e-മാക്സ് 7 ഒരു 150kWh ബാറ്ററി പായ്ക്കുമായിട്ടാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. സിംഗിൾറ ചാർജിൽ 530 കിലോമീറ്റർ എന്ന മികച്ച ഡ്രൈവിംഗ് റേഞും ഇത്ച് വാഗ്ദാനം ചെയ്യുന്നു.
ഫ്രണ്ട് വീലുകൾക്കാണ് മോട്ടോർ കരുത്ത് പകരുന്നത്. 201 bhp പവറും 310 Nm പീക്ക് ടോർക്ക് ഉത്പാദിപ്പിക്കുന്നതുമായ ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് ഇതിൽ വരുന്നത്. പേപ്പറിൽ, നിലവിലെ സാഹചര്യത്തിൽ ഹൈക്രോസിന് നേരിട്ടുള്ള ഒരു വിജയമായി തോന്നിയേക്കാം, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ e-മാക്സ് 7 കുറഞ്ഞ പ്രവർത്തനച്ചെലവ് വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
വിലനിർണ്ണയം: ടോപ്പ് -സ്പെക്ക് ഇന്നോവ ഹൈക്രോസിന് 30.98 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, മറുവശത്ത് e-മാക്സ് 7-ൻ്റെ വില 29.90 ലക്ഷം രൂപയും. ഹൈക്രോസിന് മികച്ച റിയർ സീറ്റ് പാക്കേജും മൊത്തത്തിൽ വലുതും റിയലിസ്റ്റിക്കുമായ ഡ്രൈവിംഗ് റേഞ്ചുണ്ട്, എന്നാൽ e-മാക്സ് 7 കുറഞ്ഞ റണ്ണിംഗ് കോസ്റ്റ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഇവി Vs ഹൈബ്രിഡ് മോഡലുകളുടെ രജിസ്ട്രേഷൻ ചെലവ് പല സംസ്ഥനങ്ങളിലും കുറവാണ്.


Click it and Unblock the Notifications








