മോഡിഫിക്കേഷനൊക്കെ ഒരു പരിധി ഇല്ലേടെയ്, ഇന്നോവയെ രൂപം മാറ്റിയിരിക്കുന്നത് കണ്ടോ

ഇപ്പോൾ ഏറ്റവും കൂടുതൽ മോഡിഫൈ ചെയ്യുന്ന വാഹനം ഏതാണ് എന്ന് ചോദിച്ചാൽ ഇത് ഇന്നോവ തന്നെയായിരിക്കും. എത്ര കാലം കഴിഞ്ഞാലും ഇന്നോവ എന്ന വികാരം ഒരിക്കലും തീരില്ല. മുംബൈ, ഹൈദരാബാദ്,പൂനെ എന്നിവിടങ്ങളിലൊക്കെ സ്ഥാപനങ്ങളുള്ള പ്രമുഖ ഓട്ടോമോട്ടീവ് കസ്റ്റമൈസേഷൻ കമ്പനിയായ ഓട്ടോറൗണ്ടേഴ്സ് അടുത്തിടെ കണ്ണുതള്ളിക്കുന്ന ഒരു മോഡിഫിക്കേഷൻ നടത്തിയിരിക്കുകയാണ്.

അവർ ഒരു ടൈപ്പ് 3 ടൊയോട്ട ഇന്നോവയെ ടൊയോട്ട ആൽഫാർഡാക്കി മാറ്റിയിരിക്കുകയാണ്, അതും ഒരു എക്സ്ക്ലൂസീവ് ഇറക്കുമതി ചെയ്ത കിറ്റ് ഉപയോഗപ്പെടുത്തി. ഇറക്കുമതി ചെയ്ത ഈ ആൽഫാർഡ് കിറ്റ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്നോവയാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Toyota Innova Modified To Alphard Shape With Imported Kit

വിശാലവും വിശ്വസനീയവുമായ മൾട്ടി പർപ്പസ് വെഹിക്കിൾ (MPV) എന്ന പേരിൽ അറിയപ്പെടുന്ന ടൊയോട്ട ഇന്നോവ, 2005-ൽ അവതരിപ്പിച്ചതുമുതൽ ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോഴും ആധിപത്യം പുലർത്തികൊണ്ടിരിക്കുകയാണ്. ഇന്നോവ ക്രിസ്റ്റയിലേക്കുള്ള മാറ്റം ഉൾപ്പെടെയുള്ള എംപിവി സെഗ്‌മെൻ്റ് ഷെയറിൻ്റെ 40 ശതമാനത്തിലധികം പിടിച്ചെടുത്തു.

ബമ്പറും ഗ്രില്ലും പൂർണ്ണമായ മേക്ക് ഓവറിന് വിധേയമായ മുൻവശത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പുതിയ ഡിസൈൻ ആധുനികവും അത് പോലെ തന്നെ ആകർഷകവുമായി രൂപം നൽകുന്നു, ബോൾഡും ശ്രദ്ധേയവുമായ ഗ്രില്ലാണ് അതിന് കാരണം. പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളുടെ കൂട്ടിച്ചേർക്കൽ സമകാലിക രൂപം വർദ്ധിപ്പിക്കുന്നുണ്ട്, കൂടാതെ ക്രോം ഘടകങ്ങൾ മൊത്തമായി നൽകിയിരിക്കുന്നത് വാഹനത്തിൻ്റെ ആദ്യ കാഴ്ച്ചയിലുളള ആക്രമാണത്മക ലുക്ക് വർധിപ്പിക്കുന്നു.

Toyota Innova Modified To Alphard Shape With Imported Kit

വശങ്ങളിലേക്ക് നോക്കിയാൽ, സ്റ്റീൽ വീലുകൾക്ക് പകരം ആധുനികവും സൗന്ദര്യാത്മകവുമായ അലോയ് ഡിസൈനുകളാണ് നൽകിയിരിക്കുന്നത്. കൂടാതെ, ഓട്ടോറൗണ്ടർ കമ്പനി സ്വന്തമായി തന്നെ തയ്യാറാക്കിയ ലെക്സസ് സൈഡ് സ്കർട്ടുകൾ, വാഹനത്തിൻ്റെ വിഷ്വൽ അപ്പീൽ വർധിപ്പിക്കുന്നുണ്ട്.പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ, റീഡിസൈൻ ചെയ്ത ബമ്പറും സ്കിർട്ടിംഗും ഉപയോഗിച്ച് മാറ്റങ്ങൾ തുടരുന്നുണ്ട്. സ്മോക്ക്ഡ് ബ്ലാക്ക് എൽഇഡി ടെയിൽലൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം എൽഇഡി പ്രകാശമുള്ള നെയിംപ്ലേറ്റ് പിൻഭാഗത്തെ മോഡിഫിക്കേഷൻ പൂർത്തിയാക്കുന്നു.

ക്യാബിനിലുടനീളം ആംബിയൻ്റ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുകയാണ്, ഇത് മൊത്തത്തിലുള്ള ലുക്ക് വർദ്ധിപ്പിക്കുന്നു. ക്രീം സീറ്റ് കവറുകൾ ഒരു ആഡംബര അനുഭവം നൽകുന്നതിനോടൊപ്പം തന്നെ, ഇൻ്റീരിയർ തീം ക്രീമിൻ്റെയും കറുപ്പിൻ്റെയും സംയോജനമാണ് എന്ന് മനസിലാകും. റൂഫ് മെറ്റീരിയൽ പോലും മാറ്റി കൂടുതൽ മികച്ച ലുക്ക് ലഭിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുകയാണ്.

Toyota Innova Modified To Alphard Shape With Imported Kit

ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ട മോട്ടോര്‍ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായാണ് ഹൈലക്സ് ഫെയ്സ്ലിഫ്റ്റ് പിക്കപ്പ് ട്രക്കിനെ മറനീക്കി വെളിപ്പെടുത്തിയിരിക്കുന്നത്. ചില മാര്‍ക്കറ്റുകളില്‍ ഫോര്‍ഡ് റേഞ്ചര്‍ അടക്കമുള്ള മോഡലുകളോട് മുട്ടിനില്‍ക്കാനായി വാഹനത്തിന്റെ അപ്പീല്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ടെക്നേളജിക്കലായ മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്. ഇന്ത്യയിലും വില്‍ക്കപ്പെടുന്ന ഐക്കണിക് ഓഫ്-റോഡ് പിക്കപ്പിന്റെ ഫെയ്സ്ലിഫ്റ്റ് അവതാരത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഒരു മൈല്‍ഡ്-ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമാണ്.

ജനപ്രിയ പിക്കപ്പ് ട്രക്കില്‍ ആദ്യമായിട്ടാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്. 2024 ഹൈലക്സ് പിക്കപ്പ് ആദ്യം ഓസ്‌ട്രേലിയയില്‍ മറ്റ് ആഗോള വിപണികളില്‍ അവതരിപ്പിക്കും. മാര്‍ച്ചോടെ ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ടൊയോട്ടയുടെ ഹൈബ്രിഡ് കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡുള്ള സാഹചര്യം പരിഗണിക്കുമ്പോള്‍ ഹൈലക്സ് ഫെയ്സ്ലിഫ്റ്റ് ടൊയോട്ട ഇങ്ങോട്ടും കൊണ്ടുവന്നേക്കാം. 2024 ഹൈലക്സിന്റെ പ്രധാന അപ്‌ഡേറ്റുകളിലൊന്ന് അതിന്റെ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഫാസിയയാണ്.

Toyota Innova Modified To Alphard Shape With Imported Kit

സ്‌കള്‍പ്ചേര്‍ഡ് ബമ്പറും പുതിയ ഹണികോമ്പ് മെഷ് ഗ്രില്ലും ഫീച്ചര്‍ ഫെയസ്സ്ലിഫ്റ്റ് മോഡലിനെ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ പരുക്കനാക്കുന്നു. ഹെഡ്‌ലൈറ്റുകളും ചെറുതാകുകയും പുതിയ എല്‍ഇഡി ലൈറ്റ് സിഗ്നേച്ചര്‍ ഉപയോഗിച്ച് ഇരുണ്ടതാക്കുകയും ചെയ്തു. ബമ്പറിന് ഇപ്പോള്‍ ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭിക്കുന്നു. ഫോഗ് ലൈറ്റ് ബെസലുകള്‍, റിയര്‍വ്യൂ മിററുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയ ആക്‌സസറികളും ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലേക്ക് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ചതാണ് 2024 ഹൈലക്സ് മോഡലിന്റെ ഹൈലൈറ്റ്. ഈ 48-വോള്‍ട്ട് സിസ്റ്റം തിരഞ്ഞെടുത്ത ട്രിമ്മുകളില്‍ ലഭ്യമാണ്, കൂടാതെ ഒരു ഇലക്ട്രിക് മോട്ടോര്‍/ജനറേറ്ററും ഒരു ചെറിയ ലിഥിയം ബാറ്ററിയും ഉള്‍ക്കൊള്ളുന്നു. ഇത് മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കും ശബ്ദത്തിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. പവര്‍ ഔട്ട്പുട്ട് മാറ്റമില്ലാതെ തുടരുമ്പോള്‍ ഇന്ധനക്ഷമതയില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് ടൊയോട്ട അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Tuesday, February 6, 2024, 17:18 [IST]
English summary
Toyota innova modified to alphard shape with imported kit impressive look video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X