ടൊയോട്ടയ്ക്ക് മഹാരാഷ്ട്ര സർക്കാർ അനുവദിച്ചത് 827 ഏക്കർ, കാരണമെന്താണെന്ന് ആലോചിച്ച് നോക്കിയോ

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ കാർ നിർമ്മാതാക്കളുടെ പുതിയ നിർമ്മാണ യൂണിറ്റിനായി ടൊയോട്ട കിർലോസ്‌കർ മോട്ടോറിന് 827 ഏക്കർ സ്ഥലം അനുവദിച്ചിരിക്കുകയാണ്. 21,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തിൽ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾക്കായി ഗ്രീൻഫീൽഡ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് ഈ വർഷം ജൂലൈ 31 ന് മഹാരാഷ്ട്ര സർക്കാരുമായി ടൊയോട്ട കരാർ ഒപ്പിട്ടതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ജാപ്പനീസ് കാർ നിർമ്മാതാവ് പ്രതിവർഷം നാല് ലക്ഷം ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾ ഈ സൗകര്യത്തിൽ നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടികെഎമ്മുമായി കരാർ ഒപ്പിട്ട ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞിരുന്നു.

ടൊയോട്ട ഉടൻ തന്നെ ഈ പുതിയ പ്രവർത്തനം ആരംഭിക്കാൻ പദ്ധതിയിടുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ ഉത്പാദനം 2026 ജനുവരി മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ട തങ്ങളുടെ ബിദാദി ഫെസിലിറ്റിയിൽ പുതിയ മൂന്നാമത്തെ പ്ലാൻ്റ് സ്ഥാപിക്കുന്നതിനായി ഏകദേശം 3,300 കോടി രൂപയുടെ പുതിയ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്.

827

2020-ലാണ് ടൊയോട്ട ആദ്യമായി ഒരു മാരുതി സുസുക്കി കാര്‍ റീബാഡ്ജ് ചെയ്ത് പുറത്തിറക്കിയത്. മാരുതി വിറ്റാര ബ്രെസയുടെ റീബ്രാന്‍ഡ് പതിപ്പായ ടൊയോട്ട അര്‍ബന്‍ ക്രൂയിസ് ആയിരുന്നു അത്. ശേഷം ബലേനോ, ഗ്രാന്‍ഡ് വിറ്റാര, എര്‍ട്ടിഗ തുടങ്ങിയ മോഡലുകള്‍ പരസ്പരം കൈമാറി. എന്നാല്‍ നിലവില്‍ മാരുതി സുസുക്കി ടൊയോട്ടയുടെ ഒരു കാര്‍ മാത്രമാണ് റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നത്.

പ്രീമിയം എംപിവി സെഗ്മെന്റിലെ രാജാവായ ടൊയോട്ട ഇന്നോവ ഹൈക്രോസ് ആണത്. സാധാരണ ഗതിയില്‍ മാരുതിയുടെ കാറുകള്‍ ടൊയോട്ട റീബാഡ്ജ് ചെയ്യുമ്പോള്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ വില്‍പ്പനയുടെ ഏഴയലത്ത് പോലും എത്താറില്ല. ഇന്‍വിക്റ്റോ മാരുതി ബാഡ്ജിംഗില്‍ എത്തിയപ്പോള്‍ സമാനമായി തന്നെ സംഭവിച്ചു. പ്രതിമാസം 1 ലക്ഷത്തിലധികം കാറുകള്‍ വില്‍ക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയാണ് മാരുതി.

827

ബ്രാന്‍ഡിന് കീഴില്‍ ഒരു ടൊയോട്ട കാര്‍ അണിനിരത്തുന്നത് വില്‍പ്പന ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. സമീപകാല വില്‍പ്പന ഡേറ്റ പരിശോധിക്കുമ്പോള്‍ ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസ് വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോള്‍ ഇന്‍വിക്റ്റോ നിറംമങ്ങുന്ന കാഴ്ചയാണ്. ക്രിസ്റ്റ, ഹൈക്രോസ് മോഡലുകള്‍ ഉള്‍പ്പെടെ ഓരോ മാസവും 8,000 മുതല്‍ 9,000 യൂണിറ്റ് വരെയാണ് പ്രീമിയം എംപിവിയായ ഇന്നോവയുടെ വില്‍പ്പന.

ഇന്‍വിക്‌റ്റോയുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം മാരുതിയുടെ ബ്രാന്‍ഡ് ഇമേജാണ്. 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സെലേറിയോ, സ്വിഫ്റ്റ്, വാഗണ്‍ആര്‍ തുടങ്ങിയ താങ്ങാനാവുന്ന വിലയില്‍ വരുന്ന കാറുകള്‍ വിറ്റാണ് മാരുതി പേര് സമ്പാദിച്ചത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ പലപ്പോഴും മാരുതിയെ ബജറ്റ് കാര്‍ കമ്പനിയായി കണക്കാക്കുന്നത് ഇന്‍വിക്റ്റോക്ക് വിനയാകുന്നു. ഇന്‍വിക്‌റ്റോ പോലുള്ള പ്രീമിയം ഉല്‍പ്പന്നം നിരത്തിലെത്തിക്കാന്‍ ഏകദേശം 30 ലക്ഷം രൂപയാകും.

827

കംഫര്‍ട്ടും ഫീച്ചറുകളും തന്നെയാണ് ഇന്നോവയുടെ മുഖമുദ്ര. ഈ 7-സീറ്റര്‍ എംപിവിയുടെ ടോപ് എന്‍ഡ് വേരിയന്റുകളില്‍ മെച്ചപ്പെടുത്തിയ സുഖസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഓട്ടോമന്‍ സീറ്റുകള്‍ ഉള്‍പ്പെടുന്നു. ലെവല്‍-2 ADAS, 9 സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. നിര്‍ഭാഗ്യവശാല്‍, ഈ ഫീച്ചറുകള്‍ മാരുതി ഇന്‍വിക്‌റ്റോയില്‍ ഇല്ല. അതിനാല്‍ ഈ സൗകര്യങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ ഇന്‍വിക്‌റ്റോയെ തഴഞ്ഞ് ഹൈക്രോസ് തിരഞ്ഞെടുക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, October 8, 2024, 20:09 [IST]
English summary
Toyota kirloskar motor has been allotted 827 acre land for new manufacturing unit in maharashtra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X