27 കിലോമീറ്റർ മൈലേജിനൊപ്പം കൂടുതൽ പൊലിമകളും; ഹൈറൈഡറിന് ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട

മോഡൽ നിരയിൽ അല്പം പുതുമ കാത്തു സൂക്ഷിച്ചില്ല എങ്കിൽ ഇന്ത്യൻ വിപണിയിൽ നിലനിൽക്കുന്നത് അല്പം ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ചും രാജ്യത്തെ ഏറ്റവും തിരക്കുള്ള സീസണിൽ. പല പ്രമുഖ വാഹന നിർമ്മാതാക്കളും ഈ കാലയളവിലാണ് തങ്ങളുടെ ഏറ്റവും പുതിയ മോഡലുകൾ അവതരിപ്പിക്കുക. ഒരു പുതുപുത്തൻ മോഡൽ അവതരിപ്പിക്കാൻ ഇല്ലാത്ത ബ്രാൻഡുകൾ ചില സ്പെഷ്യൽ എഡിഷനുകൾ എങ്കിലും അവതരിപ്പിച്ചുകൊണ്ട് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കും. കാലാകാലങ്ങളായി ഇന്ത്യൻ വിപണിയിൽ നാം കണ്ടു വരുന്ന ഒരു സമ്പ്രദായമാണിത്.

അത്തരത്തിൽ ഉത്സവ സീസണിൽ സ്പെഷ്യൽ എഡിഷൻ മോഡലുകളുമായി എത്തിയ കാർ നിർമ്മാതാക്കളുടെ പട്ടികയിൽ ടൊയോട്ടയും ചേർന്നിരിക്കുകയാണ്. ഒരു കോംപ്ലിമെൻ്ററി ആക്സസറീസ് പാക്കേജിനൊപ്പം ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷനാണ് ജാപ്പനീസ് വാഹന ഭീമൻ പുറത്തിറക്കിയത്. അകത്തും പുറത്തും സൗന്ദര്യവർദ്ധക മാറ്റങ്ങളോടും അപ്പ്ഡേറ്റുകളോടും കൂടെയാണ് വാഹനം എത്തുന്നത്. സ്പെഷ്യൽ എഡിഷൻ മോഡലായ ഇത് ഹൈറൈഡറിന്റെ മിഡ് -സ്പെക്ക് G, ടോപ്പ് -സ്പെക്ക് V ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.


ടൊയോട്ട ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷനിൽ എന്താണ് പുതിയതായി വന്നിരിക്കുന്നത് എന്ന് നോക്കാം. ഈ ആക്സസറീസ് പായ്ക്ക് മിഡ് -സ്പെക്ക്, ടോപ്പ് -സ്പെക്ക് വേരിയൻ്റുകളിലേക്ക് 13 ഓളം ടൊയോട്ട ജെനുവിൻ ആക്സസറികൾ കൂട്ടി ചേർക്കുന്നു. എക്സ്റ്റീരിയറിന്റെ കാര്യത്തിൽ, ഇതിൽ പുതിയ മഡ് ഫ്ലാപ്പുകൾ, ഒരു ഡോർ വൈസർ എന്നിവ വരുന്നു.

കൂടാതെ ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, ലോഗോ, ബോഡി ക്ലാഡിംഗ്, ഫെൻഡറുകൾ, ബൂട്ട്, ഡോർ ഹാൻഡിലുകൾ എന്നിവയിൽ ക്രോം ഗാർണിഷ് ഉൾപ്പെടുന്നു. ഉള്ളിൽ, ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷനിൽ എല്ലാ കാലാവസ്ഥയിലും ഉപകാരപ്പെടുന്ന 3D ഫ്ലോർ മാറ്റുകൾ, ലെഗ് ഏരിയയ്ക്കുള്ള ലൈറ്റുകൾ, ഒരു ഡാഷ് ക്യാം എന്നിവ ഉൾക്കൊള്ളുന്നു.

അടുത്തതായി ടൊയോട്ട ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷന്റെ പവർട്രെയിനുകൾ നമുക്ക് നോക്കാം. മൈൽഡ് -ഹൈബ്രിഡ് പെട്രോളിലും സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകളിലും ടൊയോട്ട ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷൻ ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. മൈൽഡ് -ഹൈബ്രിഡ് പരിവേഷത്തിൽ, ഹൈറൈഡറിന് 103 bhp പവർ പുറപ്പെടുവിക്കുന്ന, 1.5 ലിറ്റർ പെട്രോൾ എഞ്ചിനും 12V സിസ്റ്റവും ലഭിക്കുന്നു.

ഈ യൂണിറ്റ് അഞ്ച് -സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് -സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്സ് യൂണിറ്റുമായി ജോടിയാക്കുന്നു. കൂടാതെ മാനുവൽ ഗിയർബോക്സിനൊപ്പം AWD ഒരു ഓപ്ഷനായി ലഭ്യമാണ്. 92 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനും 80 bhp ഇലക്ട്രിക് മോട്ടോറും ചേർന്നാണ് ഹൈറൈഡറിന്റെ ഹൈബ്രിഡ് മോഡലിന് കരുത്തേകുന്നത്, ഇവ സംയോജിതമായി 116 bhp പവർ ഉത്പാദിപ്പിക്കുന്നു.

ARAI റേറ്റുചെയ്ത കണക്കുകൾ അനുസരിച്ച് ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് നൽകുന്ന ഹൈറൈഡർ ഹൈബ്രിഡ് ഇന്ത്യയിലെ ഏറ്റവും മികച്ച മൈലേജുള്ള കാറുകളിലൊന്നാണ്. വാഹനത്തിന്റെ മൈൽഡ് -ഹൈബ്രിഡ് പതിപ്പുകളും തികച്ചും മികവുറ്റതാണ്. മാനുവലിന് ലിറ്ററിന് 21.12 കിലോമീറ്ററും, ഓട്ടോമാറ്റിക് മോഡലിന് ഒരു ലിറ്റർ ലിറ്ററിന് 20.58 കിലോമീറ്ററും, AWD പതിപ്പിന് ലിറ്ററിന് 19.39 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്നത് റേറ്റിംഗ് ഉണ്ട്.

ഇനി നമുക്ക് വിലകളിലേക്ക് പോവാം, ടൊയോട്ട ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷന്റെ വില എന്നത് 14.49 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ്. ലിമിറ്റഡ് -റൺ മോഡലിന് 50,817 രൂപ വരെ വിലയുള്ള അനുബന്ധ ആക്‌സസറികൾ ലഭിക്കുന്നു, കൂടാതെ മിഡ്-സ്പെക്ക് G, ടോപ്പ്-സ്പെക് V വേരിയൻ്റുകളെ അടിസ്ഥാനമാക്കിയുള്ളതിനാലാണ് ഈ വിലകൾ.

More from DriveSpark

Article Published On: Friday, October 11, 2024, 20:22 [IST]
English summary
Toyota launched festival limited edition for hyryder suv in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X