എക്സ്ട്രെയിൽ എൻട്രിക്കു മുമ്പേ എക്സിറ്റാവുമോ? കുഞ്ഞൻ ഫോർച്ച്യൂണറിന്റെ വിവരങ്ങൾ പുറത്തുവിട്ട് ടൊയോട്ട

വളരെക്കാലമായി, ടൊയോട്ടയിൽ നിന്നുള്ള ഒരു പുതിയ മിനി ഫോർച്യൂണറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇങ്ങനെ വാഹന വിപണിയിൽ അലയടിക്കുകയാണ്. വലിയ ആകാംഷയും പല ഊഹാപോഹങ്ങളും ഇതിനെ ചുറ്റിപ്പറ്റി ഉയരുന്നുണ്ട്. അടുത്തിടെ, വരാനിരിക്കുന്ന ഈ എസ്‌യുവിയെക്കുറിച്ചുള്ള പുതിയ കുറച്ച് പ്രധാന വിശദാംശങ്ങൾ ഓൺലൈനിൽ കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്. 2024 അവസാനത്തോടെ മിനി -ഫോർച്യൂണർ എസ്‌യുവി അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനപ്രിയ മോഡലായ ഫോർച്യൂണറിന് തൊട്ടുതാഴെയുള്ള ഒരു പരുക്കൻ എന്നാൽ അതോടൊപ്പം താങ്ങാനാവുന്ന 4×4 എസ്‌യുവിയായി ഇത് സ്ഥാപിക്കപ്പെടും. കൂടാതെ, ഇന്നോവ ക്രിസ്റ്റയുടെ അതേ വീൽബേസും ഇത് പങ്കിടും എന്നും പറയപ്പെടുന്നു.

ഇന്റേണൽ സോഴ്സുകൾ പ്രകാരം, പുതിയ മിനി -ഫോർച്യൂണർ അല്ലെങ്കിൽ ടൊയോട്ട FJ ക്രൂയിസർ 2024 നവംബറിൽ പ്രൊർക്ഷനിലേൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്കും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ വിപണികൾക്കും അനുയോജ്യമായ റൈറ്റ് -ഹാൻഡ് ഡ്രൈവ് കോൺഫിഗറേഷനോടെയാണ് വരുന്നത്, ഇത് ആദ്യം എത്തുന്നതും നിർമ്മിക്കുന്നതും തായ്‌ലൻഡിലാവും.

ഈ എസ്‌യുവി അല്പം ചങ്കി വീൽ ആർച്ചുകളുള്ള ബോക്‌സി ഡിസൈനായിരിക്കും അവതരിപ്പിക്കുക. മൊത്തത്തിൽ, ഇത് വളരെ പരുക്കൻ രൂപത്തിലാവും ഒരുങ്ങുക. അളവനുസരിച്ച്, ഇതിന് 4,500 mm നീളവും 1,830 mm വീതിയും 1,850 mm ഉയരവും ഉണ്ടായിരിക്കും, ഇത് തീർച്ചയായും ഫോർച്യൂണറിനേക്കാൾ അല്പം ചെറുതായിരിക്കും.

FJ ക്രൂയിസർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, വാഹനത്തിന്റെ കൃത്യമായ പവർട്രെയിൻ സ്പെസിഫിക്കേഷനുകൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഊഹാപോഹങ്ങളെ സംബന്ധിച്ചിടത്തോളം, ഈ എസ്‌യുവി ടൊയോട്ടയുടെ വിശ്വസനീയമായ 2TR-FE 2.7 ലിറ്റർ പെട്രോൾ എഞ്ചിനും 2.8 ലിറ്റർ ഡീസൽ എഞ്ചിനുകളും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഇരു എഞ്ചിൻ യൂണിറ്റുകളും അവയുടെ കരുത്തിനും ഈടുനിൽപ്പിനും പേരുകേട്ടതാണ്.

IMV 0 പ്ലാറ്റ്‌ഫോമിലായിരിക്കും ഈ പുതിയ മിനി -ഫോർച്യൂണർ/ FJ ക്രൂയിസറിനെ ജാപ്പനീസ് വാഹന ഭീമൻ നിർമ്മിക്കുന്നത്. ഇത് ഹൈലക്സ് ചാമ്പ് ഷാസി എന്നും അറിയപ്പെടുന്നു. ഈ പ്ലാറ്റ്ഫോം അതിൻ്റെ ദൃഡതയ്ക്കും വൈവിധ്യത്തിനും വളരെ പേരുകേട്ടതാണ്. ഹൈലക്‌സ്, ഫോർച്യൂണർ, ഇന്നോവ തുടങ്ങിയ മോഡലുകൾക്കൊപ്പം ദൈർഘ്യമേറിയ ട്രാക്ക് റെക്കോർഡും കാലപ്പഴക്കത്തിനൊപ്പം പരീക്ഷിച്ചും തെളിഞ്ഞതുമായ പ്ലാറ്റ്‌ഫോമാണ് IMV 0 എന്നതും ശ്രദ്ധേയമാണ്.

വളരെ കാലമായി ടൊയോട്ടയിൽ നിന്നുള്ള ഒരു ഒറിജിനൽ മോഡലിനായി വിപണി കാത്തിരിക്കുകയാണ്, റീ -ബാഡ്ജ് പതിപ്പുകൾ അല്ലാതെ ടൊയോട്ടയുടെ ഒജി മോഡൽ നിരയിൽ നിന്ന് ഒരെണ്ണം. അതുപോലെ തന്നെ ഇന്ത്യയിൽ ഫോർച്യൂണറിന് താഴെ ഇടംപിടിക്കുന്ന കൂടുതൽ പരുക്കൻ എസ്‌യുവിക്കായി നിരവധി ടൊയോട്ട പ്രേമികൾ ബ്രാൻഡിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

ഇപ്പോൾ, ഈ ടൊയോട്ട FJ ക്രൂയിസറിന്റെ വാർത്തകളോടെ, ആവേശം എക്കാലത്തെയും ഉയർന്ന നിലയിലെത്തി എന്ന് നിസംശയം പറയാം. വീണ്ടും ഒരു പ്യുവർ ടൊയോട്ട മോഡൽ എന്നത് സ്വപ്ന സാക്ഷാത്കാരമാണ്. ടൊയോട്ട തീർച്ചയായും ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കണം എന്ന് പലരും വിശ്വസിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.

എന്നാൽ ഇവയിൽ ഏറ്റവും പ്രധാനം എന്നത് ഇന്നത്തെ ഇന്ത്യൻ എസ്‌യുവി മാർക്കറ്റിൽ അത്യാവശ്യം ഉയർന്ന വിലയ്ക്ക് എത്തുന്ന ഫോർച്ച്യൂണറിന് അല്പം താങ്ങാനാവുന്ന ഒരു ബദൽ എന്നതാണ്. എന്താണ് ടൊയോട്ടയുടെ അടുത്ത പദ്ധതി എന്നത് ഇപ്പോൾ അത്ര വ്യക്തമല്ല. എന്നിരുന്നാലും രാജ്യത്ത് ജാപ്പനീസ് ബ്രാൻഡ് തുടങ്ങുന്ന പുത്തൻ പ്രൊഡക്ഷൻ പ്ലാന്റിന്റെ വരവോടെ കൂടുതൽ മോഡലുകൾ നമുക്ക് ടൊയോട്ടയിൽ നിന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, August 3, 2024, 8:30 [IST]
English summary
Toyota mini fortuner fj cruiser more details revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X