സ്വിഫ്റ്റിനെ കിട്ടിയിലെങ്കിലും ടൊയോട്ട തളരില്ല; അണിയറയിൽ ഒരുങ്ങുന്ന വമ്പൻ എസ്‌യുവി നിര

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട അതിവേഗം വളരുന്ന ഇന്ത്യൻ വാഹന വിപണിയ്ക്കായി പുതിയ പ്രൊഡക്ട് തന്ത്രവുമായി ഒരു അഗ്രസ്സീവ് സമീപനമാണ് സ്വീകരിക്കുന്നത്. ഗ്ലാൻസ, ഹൈറൈഡർ, ഇന്നോവ ഹൈക്രോസ്, റൂമിയോൺ എന്നിവയുൾപ്പെടെ കമ്പനിയുടെ ഏറ്റവും പുതിയ കാറുകൾക്കും എസ്‌യുവികൾക്കും ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വിൽപ്പന കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉത്പാദനം വർധിപ്പിക്കുന്നതിനുമായി ടൊയോട്ട ചെന്നൈയിൽ മൂന്നാമതായി പുതിയ ഒരു പ്രൊഡക്ഷൻ യൂണിറ്റ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. 2026 ഓടെ രാജ്യത്ത് മൂന്ന് പുതിയ ഏഴ് സീറ്റർ മോഡലുകൾ ഉൾപ്പെടെ നാല് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനും ജാപ്പനീസ് വാഹന ഭീമൻ പദ്ധതിയിടുന്നുണ്ട്.

ഇന്ത്യയ്ക്കായി വമ്പൻ എസ്‌യുവി പ്ലാനുമായി ടൊയോട്ട

ടൊയോട്ട ഹൈറൈഡർ ഏഴ് സീറ്റർ: ഗ്രാൻഡ് വിറ്റാര പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി മാരുതി സുസുക്കി പുതിയ ഏഴ് സീറ്റർ എസ്‌യുവി 2025 -ൽ രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2025 -ൽ പ്രവർത്തനക്ഷമമാകുന്ന ഹരിയാനയിലെ കമ്പനിയുടെ പുതിയ ഉൽപ്പാദന കേന്ദ്രത്തിലായിരിക്കും പുതിയ സെവൻ സീറ്റർ എസ്‌യുവി നിർമ്മിക്കുക. ഇതിന് പിന്നാലെ രാജ്യത്ത് ത്രീ റോ എസ്‌യുവിയുടെ (സെവൻ സീറ്റർ ഹൈറൈഡർ) സ്വന്തം പതിപ്പും ടൊയോട്ടയ്ക്ക് പുറത്തിറക്കും എന്നാണ് റിപ്പോർട്ട്.

ത്രീ റോ സീറ്റുകളുള്ള ഹൈറൈഡർ മാരുതി സുസുക്കി ടൊയോട്ടയ്ക്കായി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. മൂന്നാം നിര സീറ്റിംഗിനെ ഉൾക്കൊള്ളാൻ എസ്‌യുവിയുടെ വീൽബേസും കമ്പനി വർധിപ്പിക്കും. ഇത് ഹ്യുണ്ടായി അൽകാസർ, ടാറ്റ സഫാരി, മഹീന്ദ്ര XUV700 എന്നിവയ്ക്ക് എതിരാളിയാകും. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ പെട്രോൾ & സ്ട്രോംഗ് ഹൈബ്രിഡ് ടെക്ക് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

ഇന്ത്യയ്ക്കായി വമ്പൻ എസ്‌യുവി പ്ലാനുമായി ടൊയോട്ട

ടൊയോട്ട കൊറോള ക്രോസ് ഏഴ് സീറ്റർ: കമ്പനി പുതിയ പ്രീമിയം സെവൻ സീറ്റർ എസ്‌യുവിയിലും നിലവിൽ പ്രവർത്തിക്കുന്നു, ഇത് വരാനിരിക്കുന്ന ഏഴ് സീറ്റർ ഹൈറൈഡറിനും ഫോർച്യൂണർ എസ്‌യുവിക്കും ഇടയിലായി സ്ഥാപിക്കും. ഇന്നോവ ഹൈക്രോസിനും കൊറോള ക്രോസിനും അടിവരയിടുന്ന ടൊയോട്ടയുടെ ഗ്ലോബൽ TNGA-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ എസ്‌യുവി നിർമ്മിക്കപ്പെടുന്നത്. കൊറോള ക്രോസിന്റെ ഏഴ് സീറ്റർ പതിപ്പായിരിക്കുമിത്. ജീപ്പ് മെറിഡിയന് എതിരെയാണ് പുതിയ എസ്‌യുവിയെ നിർമ്മാതാക്കൾ പ്ലേസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ട ഇന്നോവ ഹൈക്രോസിന് 2,850 mm വീൽബേസ് ഉണ്ട്, അതേസമയം കൊറോള ക്രോസ് ഫൈവ് സീറ്റർ മോഡലിന് 2,640 mm വീൽബേസാണുള്ളത്. കമ്പനിക്ക് വീൽബേസ് ഏകദേശം 150 mm വർOfപ്പിക്കാൻ കഴിയും, ഇത് ഒരു സെറ്റ് സീറ്റുകൾ വാഗനത്തിൽ കൂട്ടിച്ചേർക്കാൻ ബ്രാൻഡിനെ സഹായിക്കും.

ഹൈക്രോസിനായുള്ള എഞ്ചിൻ ഓപ്ഷനുകൾ ഇതിനോടൊപ്പം കമ്പനി പങ്കിടാൻ സാധ്യതയുണ്ട്. ടൊയോട്ടയുടെ സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ടെക്നോടുകൂടിയ 172 bhp പവർ പുറപ്പെടുവിക്കുന്ന, 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 186 കരുത്തുമായി വരുന്ന 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

ന്യൂ ജെൻ ടൊയോട്ട ഫോർച്യൂണർ: ടൊയോട്ട പുതിയ തലമുറ ഫോർച്യൂണർ എസ്‌യുവിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്, വാഹനം 2025 -ൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് ലാൻഡ് ക്രൂയിസർ 300, ടകോമ പിക്കപ്പ് എന്നിവ ഒരുങ്ങുന്ന, പുതിയ TNGA-F ആർക്കിടെക്ചറിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും എന്നാണ് ബ്രാൻഡ് വെളിപ്പെടുത്തുന്നത്. ഈ പ്ലാറ്റ്‌ഫോം വ്യത്യസ്ത ബോഡി ശൈലികൾക്കും ICE, ഹൈബ്രിഡ് എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ സപ്പോർട്ട് ചെയ്യുന്നതാണ്.

ഇന്ത്യയ്ക്കായി വമ്പൻ എസ്‌യുവി പ്ലാനുമായി ടൊയോട്ട

48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സജ്ജീകരണത്തോടെ വരുന്ന 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എൻജിൻ കണക്ട് ചെയ്യും. ഈ ഹൈബ്രിഡ് സജ്ജീകരണത്തിൽ 48 വോൾട്ട് ബാറ്ററിയും ഒരു ചെറിയ ഇലക്ട്രിക് മോട്ടോർ ജനറേറ്ററും ഉൾപ്പെടുന്നു. ഹൈബ്രിഡ് സജ്ജീകരണം വാഹനത്തിന്റെ മൈലേജ് 10 ശതമാനം വർദ്ധിപ്പിക്കാനും മെച്ചപ്പെടുത്തിയ torque അസിസ്റ്റ് നൽകാനും സാധ്യതയുണ്ട്.

ടെയ്‌സർ, അർബൻ എസ്‌യുവി ഇവി: മാരുതി സുസുക്കി ഫ്രോങ്ക്‌സ് ക്രോസ്ഓവറിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സബ് ഫോർ മീറ്റർ എസ്‌യുവി/ ക്രോസ്‌ഓവറും ടൊയോട്ടയുടെ അണിയറയിൽ ഒരുങ്ങുന്നു. ടൊയോട്ട അർബൻ ക്രൂയിസർ ടെയ്‌സർ എന്ന് വിളിക്കപ്പെട്ടേക്കാവുന്ന നാല് മീറ്റർ ക്രോസ്ഓവർ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സൺ, റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവയ്‌ക്കെതിരെ മത്സരിക്കും.

ഇന്ത്യയ്ക്കായി വമ്പൻ എസ്‌യുവി പ്ലാനുമായി ടൊയോട്ട

ഇത് മൊത്തത്തിലുള്ള പ്രൊഫൈലും രൂപഭാവവും നിലനിർത്തും; എന്നിരുന്നാലും, ക്രോസ്ഓവറിന് സിഗ്നേച്ചർ ടൊയോട്ട സ്റ്റൈലിംഗ് ലഭിക്കും. 1.2 ലിറ്റർ NA പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ടെയ്സർ വാഗ്ദാനം ചെയ്യുന്നത്. അടുത്തതായി ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്കായി ടൊയോട്ട ഒരു പുതിയ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയും വികസിപ്പിക്കുന്നുണ്ട്.

ടൊയോട്ട അർബൻ എസ്‌യുവി എന്ന് വിളിക്കപ്പെടുന്ന പുതിയ ഇ-എസ്‌യുവി മാരുതി സുസുക്കി eVX ഇവിക്ക് അടിസ്ഥാനമിടുന്ന ഒരു പുതിയ ബോൺ ഇലക്‌ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് മാരുതി eVX -മായി ധാരാളം ഘടകങ്ങളും സവിശേഷതകളും പങ്കിടും, ഈ പ്രക്രിയ മത്സരാധിഷ്ഠിത വിലനിർണ്ണയം കൈവരിക്കാൻ ബ്രാൻഡിനെ സഹായിക്കും. ഇത് ഒരു പുതിയ സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ഇത് ഒന്നിലധികം സുസുക്കി, ടൊയോട്ട ഇലക്ട്രിക് വാഹനങ്ങൾക്ക് അടിവരയിടും എന്ന് വിശ്വസിക്കാം.

ആന്തരികമായി 27PL എന്ന് വിളിക്കപ്പെടുന്ന പുതിയ സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോം ടൊയോട്ടയുടെ 40PL ഇലക്ട്രിക് സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് എന്നത് ശ്രദ്ധേയമാണ്. ആഭ്യന്തര വിപണിയ്ക്കായും ആഗോള വിപണിയ്ക്കായും സുസുക്കിയുടെ ഗുജറാത്ത് കേന്ദ്രത്തിലാണ് ഇത് നിർമ്മിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയിൽ 60 kWh ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, സിംഗിൾ ചാർജിൽ ഏകദേശം 400-500 കിലോമീറ്റർ റേഞ്ച് ഇത് വാഗ്ദാനം ചെയ്തേക്കാം.

More from DriveSpark

Article Published On: Tuesday, January 9, 2024, 18:31 [IST]
English summary
Toyota planning to launch a range of new suvs in indian market details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X