അങ്ങനെ ഞങ്ങളില്ലാതെ ഒരു സെഗ്മെന്റ് ഇന്ത്യയിൽ വേണ്ട! ആദ്യ ഇവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി ടൊയോട്ട

കഴിഞ്ഞ വർഷം അവസാനം, ടൊയോട്ട തങ്ങളുടെ ഭാവി മിഡ്‌ സൈസ് ഇലക്ട്രിക് എസ്‌യുവിയെ അർബൻ എസ്‌യുവി കൺസെപ്റ്റായി വെളിപ്പെടുത്തിയിരുന്നു. ഇത് പ്രധാനമായും മാരുതിയുടെ വരാനിരിക്കുന്ന ഇവി മോഡലായ eVX -ൻ്റെ ടൊയോട്ടയുടെ പതിപ്പാണ്, കൂടാതെ ജാപ്പനീസ് കാർ നിർമ്മാതാക്കളുടെ ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഇവി കൂടിയാണിത്.

മാരുതിയുടെ ഇവി മോഡൽ 2025 മാർച്ചോടെ നിർമ്മാതാക്കൾ പുറത്തിറക്കും, ടൊയോട്ടയുടെ ഇലക്ട്രിക് പതിപ്പ് ഇതിനു പിന്നാലെ ആറ് മാസത്തിന് ശേഷം എത്തും എന്ന് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്ന് സ്ഥിരീകരിക്കാം, അതായത് അർബൻ എസ്‌യുവി കൺസെപ്റ്റിൻ്റെ പ്രൊഡക്ഷൻ പതിപ്പ് 2025 സെപ്റ്റംബർ - ഒക്ടോബർ മാസത്തോടെ ഇന്ത്യയിലെ ഷോറൂമുകളിൽ എത്തിത്തുടങ്ങും.

ടൊയോട്ട അർബൻ എസ്‌യുവി കൺസെപ്റ്റിന് 4,300 mm നീളവും 1,820 mm വീതിയും 1,620 mm ഉയരവുമുള്ളതായി കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു, ഇത് മാരുതി eVX -ന് സമാനമാണ്. ഇരു മോഡലുകളും ഒരേ 2,700 mm വീൽബേസ് പങ്കിടും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

വാഹനത്തിൻ്റെ സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം, ഈ കൺസെപ്റ്റ് ടൊയോട്ട ഇവികളുടെ bZ കോംപാക്ട് എസ്‌യുവി കൺസെപ്റ്റ് പോലുള്ള പുതിയ മോഡൽ നിരയോട് സാമ്യമുള്ളതായി കാണപ്പെടും. ഇതിന് എഡ്ജി സർഫസുകളുണ്ട്, കൂടാതെ C -ആകൃതിയിലുള്ള എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകളുമായി വരുന്നു, അതോടൊപ്പം മിനിമലിസ്റ്റ് ലുക്കിംഗ് ഫ്രണ്ട് ബമ്പറും വാഹനത്തിന് ലഭിക്കുന്നു.

കൂടാതെ വാഹനത്തിന് ഫ്ലെയർഡ് വീൽ ആർച്ചുകളും ഒരു നോർമൽ അപ്പ്റൈറ്റ് എസ്‌യുവി സിലൗട്ടും വരുന്നു, ഒരു അഗ്രസ്സീവ് & റഗ്ഗഡ് ലുക്കും കാണാം. റിയർ പ്രൊഫൈൽ പ്രത്യേകിച്ച് eVX -ന് സമാനമാണ്; ഡോറുകളും ഗ്ലാസ് ഹൗസും വളരെ പരിചിതമാണ് എന്ന് തോന്നാം, എന്നിരുന്നാലും പിൻവശത്തെ ഡോർ ഹാൻഡിലുകൾ C -പില്ലറിൽ സ്ഥാപിച്ചിരിക്കുന്നു.

ടൊയോട്ട അർബൻ എസ്‌യുവി കൺസെപ്‌റ്റിൻ്റെ ഇൻ്റീരിയർ ജാപ്പനീസ് നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, ഇക്കാര്യത്തിലും eVX -മായി വളരെയധികം സാമാന്യതയും പാർട്സുകളുടെ ഷെയറിംഗും ഉണ്ടാവും എന്നത് പ്രതീക്ഷിക്കാം. ബോൺ ഇവി സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോം കാരണം, ഇതിന് ധാരാളം സ്പെയ്സും ഫ്ലെക്സിബിലിറ്റിയും ഉണ്ടായിരിക്കും.

മാരുതി സഹോദരനെ പോലെ, യാത്രക്കാർക്ക് സുഖസൗകര്യങ്ങളുടെയും സുരക്ഷാ സവിശേഷതകളുടെയും സാങ്കേതികവിദ്യയുടെയും വിപുലമായ ഒരു ലിസ്റ്റ് തന്നെ നൽകുന്ന ഒരു പ്ലഷ് ഇൻ്റീരിയർ ഇതിന് ഉണ്ടായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. eVX പോലെ തന്നെ, ടൊയോട്ടയിൽ നിന്നുള്ള അർബൻ കൺസെപ്റ്റ് എസ്‌യുവിയും 27PL സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിൽ തന്നെയാവും ഒരുങ്ങുന്നത്, അത് എക്സ്പോർട്ട്, ആഭ്യന്തര വിപണികൾക്കായി സുസുക്കിയുടെ ഗുജറാത്ത് ഫെസിലിറ്റിയിൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കുകയും ചെയ്യും.

രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ വാഹനത്തിൽ ഉണ്ടാകും. ഏകദേശം 550 km റേഞ്ചുള്ള 60kWh യൂണിറ്റ് eVX കൺസെപ്റ്റ് ഉപയോഗിച്ച് മാരുതി പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ 400 km റേഞ്ച് നൽകുന്ന ഒരു ചെറിയ 48kWh ബാറ്ററി പായ്ക്കുമായി വരുന്ന ഒരു എൻട്രി ലെവൽ വേരിയൻ്റും പ്രതീക്ഷിക്കുന്നു.

ചില വിപണികളിൽ എസ്‌യുവിക്ക് FWD, ഡ്യുവൽ മോട്ടോർ AWD ഓപ്ഷനുകൾ ഉണ്ടാകും എന്ന് ടൊയോട്ട പറയുന്നു. ലോഞ്ച് ചെയ്യുമ്പോൾ, ടൊയോട്ടയുടെ മിഡ് സൈസ് ഇലക്ട്രിക് എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കർവ്വ് ഇവി, സ്വന്തം സഹോദരനായ മാരുതി eVX എന്നിവയുമായി മത്സരിക്കും.

Article Published On: Monday, March 4, 2024, 14:58 [IST]
English summary
Toyota planning to launch first ev in india by 2025 second half
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X