റോൾസ് റോയ്സിന് വെല്ലുവിളിയായി സെഞ്ചറി ഗ്ലോബൽ വിപണിയിലേക്ക്; ലക്ഷ്വറി സെഗ്മെന്റും ഇനി ടൊയോട്ടയുടെ കിശയിലേക്കോ?
ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ ബ്രാൻഡുകളിൽ ഒന്നായ ടൊയോട്ടയുടെ എഞ്ചിനിയറിംഗിന്റെയും ആഡംബരത്തിന്റെയും പരമോന്നത വ്യക്തമാക്കുന്ന മോഡലാണ് സെഞ്ചറി. ബെന്റ്ലിയേയും റോൾസ് റോയ്സിനേയും പോലും വെല്ലുന്ന ഈ സെഞ്ചറി ബ്രാൻഡ് 1967 -ലാണ് ടൊയോട്ട ആരംഭിക്കുന്നത്. ദശകങ്ങൾ പിന്നിട്ടിട്ടും സെഞ്ചറി ഇന്നും അതിന്റെ തേർഡ് ജനറേഷനിൽ മാത്രമാണ് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ആദ്യ മോഡൽ അല്ലെങ്കിൽ ഫസ്റ്റ് ജനറേഷൻ ഏറെ കുറെ 30 വർഷത്തോളം മാറ്റങ്ങളില്ലാതെ പ്രൊഡക്ഷനിൽ ഉണ്ടായിരുന്നു, അതിനു ശേഷം 1997 -ലാണ് സെക്കൻഡ് ജനറേഷൻ പതിപ്പ് വിപണിയിൽ എത്തുന്നത്. നിലവിലെ തേർഡ് ജെൻ മോഡൽ 2017 -ൽ കമ്പനി പ്രദർശിപ്പിക്കുകയും 2018 മുതൽ വിൽപ്പനയ്ക്ക് എത്തുകയും ചെയ്തു.

ടൊയോട്ടയ്ക്ക് നിലവിൽ സെഞ്ച്വറി ബ്രാൻഡിന് കീഴിൽ രണ്ട് ഉയർന്ന നിലവാരമുള്ള പ്രൊഡക്ടുകളുണ്ട്, കൂടാതെ സെഞ്ച്വറി ഉടൻ തന്നെ കാർ നിർമ്മാതാക്കളുടെ ആഡംബര മോഡലുകളുടെ ഒരു സെപ്പറ്റേറ്റ് ഡിവിഷനായി മാറുമെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ സെഞ്ച്വറി ശ്രേണിയിലുള്ള കാറുകൾ ജപ്പാനിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തിയിരുന്നത്.
സെക്കൻഡ് ജനറേഷന്റെ കുറച്ച് യൂണിറ്റുകൾ കമ്പനി മുമ്പ് എക്സ്പോട്ട് ചെയ്തിരുന്നു, എന്നാൽ മൂന്നാം തലമുറയുടെ വരവോടെ സെഞ്ചറി JDM 9ജാപ്പനീസ് ഡോമസ്റ്റിക് മാർക്കറ്റ്) മാത്രമായി മാറി. എന്നാൽ പുതിയ സ്വതന്ത്ര ഡിവിഷൻ വരുന്നതോടെ കൂടുതൽ ആഗോള വിപണികളിൽ സെഞ്ചറി വിൽപ്പനയ്ക്ക് എത്തും.

ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡായ ലെക്സസിന് മുകളിലാണ് സെഞ്ച്വറി ബ്രാൻഡ് സ്ഥാനം പിടിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ബെൻ്റ്‌ലി, റോൾസ് റോയ്‌സ്, മെർസിഡീസ് മെയ്ബാക്ക് എന്നീ മോഡലുകൾക്ക് എതിരെയാണ് സെഞ്ച്വറി ശ്രേണിയിലുള്ള മോഡലുകൾ മത്സരിക്കുന്നത്. അടുത്തിടെ നടന്ന ടോക്കിയോ ഓട്ടോ സലൂണിൽ, ടൊയോട്ട തങ്ങളുടെ സ്പോർട്സ്-ഓറിയൻ്റഡ് GRMN സെഞ്ച്വറി എസ്‌യുവി പ്രദർശിപ്പിച്ചു.
കൂടാതെ, ജപ്പാന് പുറത്തുള്ള വിവിധ രാജ്യങ്ങളിൽ ടൊയോട്ട നിർമ്മിക്കുന്ന സെഞ്ച്വറി നെയിംപ്ലേറ്റിനായി സമീപകാലത്ത് ട്രേഡ്മാർക്ക് ഫയലിംഗുകളുടെ ഒരു പരമ്പര തന്നെ നടത്തിയിട്ടുണ്ട്. ബ്രാൻഡ് അതിൻ്റെ ചിറകുകൾ വിടർത്തുന്ന റിപ്പോർട്ടിനെ ഇത് പിന്തുണയ്‌ക്കുന്നു. ഇത് ലോകമെമ്പാടുമുള്ള വാഹന പ്രോമികൾക്ക് വളരെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ്.

മുകളിൽ സൂചിപ്പിച്ചതു പോലെ 1967 മുതൽ, ടൊയോട്ട ജപ്പാനിൽ സെഞ്ച്വറി ഹൈ-എൻഡ് ലക്ഷ്വറി സെഡാൻ വിറ്റഴിക്കുന്നു. കഴിഞ്ഞ വർഷം, ബ്രാൻഡ് സെഞ്ച്വറി എസ്‌യുവിയെ അതിൻ്റെ മുൻനിര റേഞ്ചിലേക്ക് ചേർത്തു. ജപ്പാൻ-ഒൺലി സെഞ്ച്വറി ശ്രേണിയിലുള്ള കാറുകളും എസ്‌യുവികളും റൈറ്റ്-ഹാൻഡ് ഡ്രൈവ് വാഹനങ്ങളായാണ് നിർമ്മിച്ചിരിക്കുന്നത്.
ടൊയോട്ടയുടെ GA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സെഞ്ച്വറി ലക്ഷ്വറി എസ്‌യുവി ഒരുക്കിയിരിക്കുന്നത്, ഈ പ്ലാറ്റ്ഫോം വടക്കേ അമേരിക്കൻ വിപണിയിൽ വിൽക്കുന്ന ടൊയോട്ട ഗ്രാൻഡ് ഹൈലാൻഡർ, ലെക്‌സസ് TX എസ്‌യുവികളുമായി പങ്കിടുന്നു. എസ്‌യുവിക്ക് പെട്രോൾ ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുന്നു, ഇത് മറ്റ് ടൊയോട്ട, ലെക്സസ് മോഡലുകൾക്കും നോർമലാണ്.

ട്രാൻസ്‌വേർസായി മൗണ്ട് ചെയ്തിരിക്കുന്ന, ടർബോചാർജ്ജ്ഡ് 3.5 ലിറ്റർ V6, ഇലക്ട്രിക് മോട്ടോറും ലിഥിയം അയൺ ബാറ്ററി പായ്ക്കും സംയോജിതമായി സെഞ്ച്വറി എസ്‌യുവിക്ക് 406 bhp കരുത്ത് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഗ്വാങ്‌ഷൂ മോട്ടോർ ഷോയിൽ, ചൈനീസ് വിപണിയിൽ സെഞ്ച്വറി എസ്‌യുവിക്ക് ഒരു ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് പതിപ്പും വിൽപ്പനയ്‌ക്ക് ലഭിക്കുമെന്ന് ടൊയോട്ട പ്രഖ്യാപിച്ചു.
1998 -ൽ, ടൊയോട്ട ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് പരിവേഷത്തിൽ സെഞ്ച്വറി സെഡാൻ്റെ പരിമിതമായ യൂണിറ്റുകൾ നിർമ്മിച്ചു, എന്നാൽ 100 യൂണിറ്റുകൾ നിർമ്മിച്ചതിന് ശേഷം കമ്പനി ഓർഡർ നിർത്തിവച്ചു, ഇത് നിലവിൽ അന്താരാഷ്ട്ര യൂസ്ഡ് കാർ വിപണിയിൽ വളരെ അപൂർവമായ പതിപ്പുകളാണ്. ടൊയോട്ട തങ്ങളുടെ മോട്ടോമാച്ചി പ്ലാൻ്റിൽ സെഞ്ച്വറി സെഡാൻ നിർമ്മിക്കുന്നു, വാഹനത്തിന്റെ ഉൽപ്പാദനം പ്രതിമാസം 50 യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. ജപ്പാനിലെ തഹാര പ്ലാൻ്റിലാണ് സെഞ്ച്വറി എസ്‌യുവി നിർമ്മിക്കുന്നത്.


Click it and Unblock the Notifications