ഹൈബ്രിഡിറക്കി കാശ് വാരാന്‍ ടൊയോട്ട മുതലാളി; ലോകത്തിലെ ബെസ്റ്റ് സെല്ലറും ഇന്ത്യയിലേക്ക്

ഇന്ത്യ ഒരു പ്രൈസ് സെന്‍സിറ്റീവ് രാജ്യമാണ്. ഏറ്റവും താങ്ങാനാവുന്ന ബജറ്റില്‍ ലഭ്യമായ ഏറ്റവും മികച്ച ഫീച്ചറുകളും മൈലേജും ഉള്ള കാര്‍ വാങ്ങാനാണ് ഇന്ത്യക്കാര്‍ ശ്രമിക്കുന്നത്. താരതമ്യേന കുറഞ്ഞ ഇനിഷ്യല്‍ കോസ്റ്റ് പോക്കറ്റ് ഫ്രണ്ട്‌ലിയുമായതിനാല്‍ അടുത്ത കാലത്തായി ഹൈബ്രിഡ് കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുമായി (BEV) താരതമ്യപ്പെടുത്തുമ്പോള്‍ ഉല്‍പാദനച്ചെലവ് കുറവായതിനാല്‍ വാഹന നിര്‍മാതാക്കളും നിലവില്‍ ഹൈബ്രിഡുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.

സമീപകാലത്ത് ഹൈബ്രിഡ് വാഹനങ്ങള്‍ കൊണ്ട് ഇന്ത്യന്‍ നിരത്തുകളില്‍ തരംഗം സൃഷ്ടിച്ച കമ്പനിയാണ് ടൊയോട്ട. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവി, ഇന്നോവ ഹൈക്രോസ് എംപിവി എന്നിവ ചുടപ്പം പോലെയാണ് വിറ്റുതീരുന്നത്. ഹൈബ്രിഡ് മോഡുകള്‍ കൊടുത്തു തീര്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബുക്കിംഗ് നിര്‍ത്തിവെക്കേണ്ട സാഹചര്യം വരെ വന്നു. ഇപ്പോള്‍ ടൊയോട്ട മറ്റൊരു ഹൈബ്രിഡ് എസ്‌യുവി ഇന്ത്യന്‍ നിരത്തില്‍ പരീക്ഷിക്കുന്നതായി കണ്ടെത്തി.

toyota rav4 spotted testing

ജാപ്പനീസ് വാഹന ഭീമന്റെ ആഗോള വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ RAV4 അടുത്തിടെ ഗാസിയാബാദിന് സമീപം ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേയില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. ഇന്നോവ ഹൈക്രോസിനും ഹൈറൈഡറിനും ശേഷം ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്ന അടുത്ത ഹൈബ്രിഡ് മോഡല്‍ ഒരുപക്ഷേ RAV4 ആയേക്കാം.

ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് ടെസ്റ്റ് മ്യൂള്‍ 'ഓണ്‍ ടെസ്റ്റ് ബൈ ARAI' സ്റ്റിക്കര്‍ പതിച്ചുകൊണ്ടാണ് പരീക്ഷണയോട്ടം നടത്തുന്നത്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ വാഹനം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എക്‌സ്റ്റേണല്‍ ടെസ്റ്റിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ എസ്‌യുവി ഇന്ത്യന്‍ റെഗുലേഷന്‍സ് അനുസരിച്ചുള്ള കര്‍ശനമായ എമിഷന്‍, പെര്‍ഫോമന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.

toyota rav4

RAV4 എസ്‌യുവിയിലൂടെ ടൊയോട്ട അത്യാധുനികമായ സിനര്‍ജി ഹൈബ്രിഡ് ഡ്രൈവ് സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പോകുകയാണെന്നാണ് കരുതുന്നത്. അങ്ങനെ വരുമ്പോള്‍ ഈ ടെസ്റ്റിംഗ് പ്രക്രിയ ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ ആഗോള വിപണിയില്‍ കാമ്രി, പ്രിയസ് തുടങ്ങിയ ടൊയോട്ട മോഡലുകളിലും ലഭ്യമാണ്. ഹെബ്രിഡ് സിനര്‍ജി ഡ്രൈവ് സാങ്കേതികവിദ്യ സുസ്ഥിര മൊബിലിറ്റിയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ്.

ഇലക്ട്രിക്, ഐസിഇ മോഡുകള്‍ തടസ്സമില്ലാതെ സംയോജിപ്പിക്കുന്നതിലൂടെ ഈ സിസ്റ്റം പെര്‍ഫോമന്‍സ് ഒപ്റ്റിമൈസ് ചെയ്യുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. ഓട്ടോമാറ്റിക് എഞ്ചിന്‍ ഷട്ട്ഓഫ് അറ്റ് സ്‌റ്റോപ്‌സ് പോലുള്ള ഫീച്ചറുകള്‍ വാഹനത്തിന്റെ പരിസ്ഥിതി സൗഹൃദ രൂപകല്പനയെ ഹൈലൈറ്റ് ചെയ്യുന്നു. ഗ്രീന്‍ മൊബിലിറ്റിയിലേക്ക് അടുപ്പിക്കുന്നതിനൊപ്പം കൂടുതല്‍ കാര്യക്ഷമവുമായ ഡ്രൈവിംഗ് അനുഭവം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

toyota rav4 front

ആഗോള വിപണിയില്‍ വില്‍ക്കുന്ന RAV4 ഹൈബ്രിഡ് എസ്‌യുവി രണ്ട് ഇലക്ട്രിക് മോട്ടോറുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. 200 bhp പവറും ഏകദേശം 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനും ഇതോടൊപ്പം വരുന്നു. ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ച കാറാണ് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടത്. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്യുവിയേക്കാള്‍ വലുപ്പമുള്ള എസ്‌യുവിയാണ് ഡല്‍ഹിയില്‍ പരീക്ഷിക്കുന്നത്.

പവര്‍-അഡ്ജസ്റ്റബിള്‍ സീറ്റുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ്, ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ആഗോള വിപണിയില്‍ RAV4 എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. സ്‌റ്റൈലിഷ് ഫീച്ചറുകളും എസ്‌യുവി സ്റ്റാന്‍സുമുള്ള ഈ എസ്‌യുവി ഒത്തിരി പേരെ ടൊയോട്ട ഷോറൂമിലേക്ക് ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. സിബിയു റൂട്ടിലാണ് കൊണ്ടുവരുന്നതെങ്കില്‍ ഈ കാറിന് 55 ലക്ഷം രൂപക്കടുത്ത് വില പ്രതീക്ഷിക്കാം.

അതല്ല കാര്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണോ ടൊയോട്ടയുടെ പദ്ധതിയെന്ന് ഉറപ്പില്ല. ഏതായാലും മോഡല്‍ നിര വിപുലീകരിക്കാനും പ്രൊഡക്ഷന്‍ കൂട്ടാനുമായി ബ്രാന്‍ഡ് കര്‍ണാടകയില്‍ പുത്തന്‍ പ്ലാന്റ് സ്ഥാപിക്കുന്നുണ്ട്. പുത്തന്‍ ഹൈബ്രിഡ് എസ്‌യുവിയുടെ നിര്‍മാണം അവിടെയാണെങ്കില്‍ ഒരുപക്ഷേ താങ്ങാവുന്ന വിലയില്‍ വണ്ടി കിട്ടിയേക്കാം. ലോകത്തിലെ തന്നെ ബെസ്റ്റ് സെല്ലര്‍ കാറുകളില്‍ ഒന്നായ RAV4 ഇന്ത്യയിലെത്തിയാല്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് പദ്ധതിയുണ്ടോ?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

Source: HT Auto

More from DriveSpark

Article Published On: Wednesday, March 6, 2024, 15:34 [IST]
English summary
Toyota rav4 hybrid suv spotted testing in indian roads details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X