26 കി.മീ മൈലേജ് തരുന്ന ടൊയോട്ട 7 സീറ്റര്‍ എംപിവിയുടെ ബുക്കിംഗ് പുനരാരംഭിച്ചു; ഒപ്പം മറ്റൊരു സർപ്രൈസും

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മാരുതി സുസുക്കി എര്‍ട്ടിഗ. ആഗോള പങ്കാളിത്തത്തിന് കീഴില്‍ ടൊയോട്ട മാരുതി എര്‍ട്ടിഗ റൂമിയോണ്‍ എന്ന പേരില്‍ റീബാഡ്ജ് ചെയ്തപ്പോഴും ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകാരിച്ചത്. ഇപ്പോള്‍ ടൊയോട്ട റൂമിയോണ്‍ എംപിവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒന്നല്ല രണ്ട് സന്തോഷവാര്‍ത്തയുണ്ട്.

റൂമിയോണ്‍ എംപിവിക്ക് G-AT എന്ന പുത്തന്‍ വേരിയന്റ് സമ്മാനിച്ചതാണ് ഒന്നാമത്തെ വാര്‍ത്ത. വമ്പന്‍ ഡിമാന്‍ഡ് കാരണം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കമ്പനി റൂമിയോണ്‍ സിഎന്‍ജി പതിപ്പുകളുടെ ബുക്കിംഗ് നിര്‍ത്തിവെച്ചിരുന്നു. അത് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നതാണ് രണ്ടാമത്തെ സന്തോഷവാര്‍ത്ത. ടൊയോട്ട റൂമിയോണ്‍ എംപിവിയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ നമുക്ക് വിശദമായി ചുവടെ വായിക്കാം.

toyota rumion front

സെവന്‍ സീറ്റര്‍ എംപിവി S, G, V എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിലാണ് വരുന്നത്. ഇതുവരെ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ട്രി ലെവല്‍ S, ടോപ്പ്-സ്‌പെക്ക് V ട്രിമ്മുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മിഡ്-സ്‌പെക്ക് G ട്രിമ്മില്‍ കൂടി ഓട്ടോമാറ്റിക് കൂട്ടിച്ചേര്‍ത്ത് ലൈനപ്പ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ടൊയോട്ട.

13 ലക്ഷം രൂപ മുതലാണ് റൂമിയോണിന്റെ മിഡ്‌ലെവല്‍ ഓട്ടോമാറ്റിക് ട്രിമ്മിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. റൂമിയോണ്‍ G-AT വേരിയന്റിന് മാനുവല്‍ പതിപ്പിനേക്കാള്‍ 1.40 ലക്ഷം രൂപ കൂടുതലാണ്. താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ 11,000 രൂപ ടോക്കണ്‍ തുക നല്‍കി പുത്തന്‍ വേരിയന്റ് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. 2024 മെയ് 5 മുതല്‍ കാറിന്റെ വിതരണം ആരംഭിക്കും.

toyota rumion front

1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിനാണ് റൂമിയോണിന്റെ പുതിയ G-AT വേരിയന്റിന് കരുത്ത് പകരുന്നത്. 103 bhp പവറും 137 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഒട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. റൂമിയോണ്‍ സിഎന്‍ജിയും ഇതേ പവര്‍ട്രെയിന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇത് 88 bhp പവറും 121.5 Nm ടോര്‍ക്കും മാത്രമേ പുറത്തെടുക്കൂ.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 17.78 സെന്റീമീറ്റര്‍ സ്മാര്‍ട്ട്പ്ലേ കാസ്റ്റ് ടച്ച്സ്‌ക്രീന്‍ ഓഡിയോ സിസ്റ്റം പുതിയ വേരിയന്റില്‍ സജ്ജീകരിച്ചിരിക്കുന്നു. ക്ലൈമറ്റ്, ലോക്ക്/അണ്‍ലോക്ക്, ഹസാര്‍ഡ് ലൈറ്റുകള്‍, മറ്റ് കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവയ്ക്കായി റിമോട്ട് കണ്‍ട്രോള്‍ നല്‍കുന്ന ടൊയോട്ട ഐ-കണക്റ്റും ഉള്‍പ്പെടുന്നു. മുന്‍വശത്തെ ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഹില്‍ ഹോള്‍ഡ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവയടക്കമുള്ള നൂതന സേഫ്റ്റി ഫീച്ചറുകളും ഈ കാറില്‍ വരുന്നു.

toyota rumion airbag

2024 ടൊയോട്ട റൂമിയോണിന്റെ ബേസ് S വേരിയന്റിന് 10.44 ലക്ഷം രൂപയാണ് വില. റേഞ്ച്-ടോപ്പിംഗ് V AT വേരിയന്റിന് 13.73 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. S വേരിയന്റിനൊപ്പം ഇ-സിഎന്‍ജി ഓപ്ഷന്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഉയര്‍ന്ന ഡിമാന്‍ഡ് കാരണം ജാപ്പനീസ് കമ്പനി റൂമിയോണ്‍ സിഎന്‍ജിയുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിയത്. ഇപ്പോള്‍ അതിന്റെ റിസര്‍വേഷനുകള്‍ വീണ്ടും തുറന്നിരിക്കുന്നു.

മൈലേജ് തന്നെയാണ് റൂമിയോണ്‍ സിഎന്‍ജിയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. റൂമിയോണ്‍ പെട്രോള്‍ ഓട്ടോമാറ്റിക്ക് പതിപ്പ് ലിറ്ററിന് 20.51 കിലോമീറ്ററും പെട്രോള്‍ മാനുവല്‍ ഓപ്ഷന്‍ ലിറ്ററിന് 20.11 കിലോമീറ്റര്‍ മൈലേജും നല്‍കുമെന്ന് അവകാശപ്പെടുന്നു. അതേസമയം ടൊയോട്ട റൂമിയോണ്‍ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യും എന്നാണ് ARAI കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

toyota rumion g-at

സിഎന്‍ജിവേരിയന്റുകളുടെ ബുക്കിംഗ് പുനരാരംഭിച്ചതിനാല്‍ കുടുംബത്തോടൊപ്പം സുഖകരമായി പോകാന്‍ പറ്റിയ മികച്ച മൈലേജുള്ള എംപിവി നോക്കുന്നവര്‍ക്ക് ഇനി ധൈര്യമായി റൂമിയോണ്‍ വാങ്ങാം. മാരുതി സുസുക്കി എര്‍ട്ടിഗ, കിയ കാരന്‍സ്, മാരുതി സുസുക്കി XL6 എന്നിവയുമായാണ് ടൊയോട്ട റൂമിയോണ്‍ ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുന്നത്. മാരുതി മോഡല്‍ അല്ലാതെ ടൊയോട്ടയുടെ വിശ്വാസ്യത തേടുന്ന ഉപഭോക്താക്കള്‍ എന്തായാലും എര്‍ട്ടിഗയ്ക്ക് പകരം റൂമിയോണ്‍ വാങ്ങും.

More from DriveSpark

Article Published On: Monday, April 29, 2024, 17:52 [IST]
English summary
Toyota rumion cng booking reopened gets new mid level automatic trim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X