26 കി.മീ മൈലേജുള്ള കാറില്‍ 7 പേര്‍ക്ക് സുഖമായി പോകാം! പക്ഷേ കാത്തിരുന്നേ മതിയാകൂവെന്ന് ടൊയോട്ട

എസ്‌യുവികള്‍ക്കൊപ്പം തന്നെ ഇന്ത്യയില്‍ ഇപ്പോള്‍ എംപിവി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്കും നല്ല ഡിമാന്‍ഡാണ്. എംപിവി കിംഗ് ആയ ടൊയോട്ട ഇന്നോവ വാങ്ങാന്‍ എല്ലാവരുടെയും സാമ്പത്തിക സ്ഥതി അനുവദിച്ച് കൊള്ളണമെന്നില്ല. എന്നാല്‍ ഇന്നോവക്ക് കീഴില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഒരു എംപിവി അവതരിപ്പിച്ചിരുന്നെങ്കില്‍ എന്ന് കൊതിച്ചവര്‍ ഏറെ ഉണ്ടായിരുന്നു.

അത്തരക്കാര്‍ക്ക് സന്തോഷമേകിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റൂമിയോണ്‍ എംപിവി ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിച്ചത്. 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഈ എംപിവി യഥാര്‍ത്ഥത്തില്‍ മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീ-ബാഡ്ജ്ഡ് പതജപ്പാണ്. ജാപ്പനീസ് കമ്പനികളായ സുസുക്കിയും ടൊയോട്ടയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സഖ്യത്തിലാണ്. പരസ്പരം കാറുകളും ടെക്‌നോളജിയും കൈമാറി ഒരുമിച്ച് വളരാനാണ് ഇരുകമ്പനികളുടെയും തീരുമാനം.

toyota rumion

ബലേനോ, ഗ്രാന്‍ഡ്‌വിറ്റാര എന്നിവയ്്ക്ക് ശേഷം ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിന് കീഴില്‍ വിപണിയില്‍ എത്തിയ മോഡലാണ് റൂമിയോണ്‍. ടൊയോട്ട റൂമിയോണ്‍ എംപിവി S, G, V എന്നിങ്ങനെ 3 വേരിയന്റുകളില്‍ ലഭ്യമാണ്. മൊത്തം 5 കളര്‍ ഓപ്ഷനുകളിലാണ് എംപിവി പുറത്തിറക്കിയിരിക്കുന്നത്. ടൊയോട്ട റൂമിയോണ്‍ പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ വാങ്ങാന്‍ സാധിക്കും.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആണ് റൂമിയോണിന്റെ പെട്രോള്‍ പതിപ്പിന് തുടിപ്പേകുന്നത്. പരമാവധി 103 bhp പവറും 137 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിനോടൊപ്പം, 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

toyota rumion

ഇതേ എഞ്ചിന്‍ തന്നെയാണ് റൂമിയോണ്‍ സിഎന്‍ജി പതിപ്പിന്റെയും ഹൃദയം. എന്നാല്‍ സിഎന്‍ജി മോഡില്‍ എഞ്ചിന്‍ പരമാവധി 88 bhp പവറും 121.5 Nm ടോര്‍ക്കുമാണ് പുറപ്പെടുവിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമാണ് റൂമിയോണ്‍ സിഎന്‍ജിക്കൊപ്പം ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. പവര്‍ ഔട്ട്പുട്ട് അല്‍പ്പം കുറവാണെങ്കിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്റെ അസാന്നിധ്യവുമുണ്ടെങ്കിലും മൈലേജിന്റെ കാര്യത്തില്‍ പെട്രോള്‍ പതിപ്പിനെ സിഎന്‍ജി പതിപ്പ് കടത്തിവെട്ടുന്നു.

ടൊയോട്ട റൂമിയോണിന്റെ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 7 സീറ്റര്‍ എംപിവിയുടെ സിഎന്‍ജി പതിപ്പ് കിലോയ്ക്ക് 26.11 കിലോമീറ്റര്‍ മൈലേജ് നല്‍കും. ഇതേകാരണം കൊണ്ട് തന്നെ ടൊയോട്ട റൂമിയോണ്‍ എംപിവിയുടെ സിഎന്‍ജി വേരിയന്റിന് വന്‍ ഡിമാന്‍ഡാണ്. ടൊയോട്ട റൂമിയോണ്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ 2024 ജനുവരിയിലെ ഈ കാറിന്റെ കാത്തിരിപ്പ് കാലയളവ് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

toyota rumion

കാറിന്റെ ബുക്കിംഗ് തീയതിക്കും ഡെലിവറിക്കും ഇടയിലുള്ള സമയമാണ് കാത്തിരിപ്പ് കാലയളവ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് എര്‍ട്ടിഗ അടിസ്ഥാനമാക്കിയുള്ള റൂമിയോണ്‍ മോഡലിന്റെ കാത്തിരിപ്പ് കാലയളവ് ഈ മാസം ഉയര്‍ന്നതായാണ് കാണുന്നത്. 2024 ജനുവരിയില്‍ റൂമിയോണിന് 30 ആഴ്ച്ച വരെ കാത്തിരിപ്പ് കാലയളവുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എംപിവിയുടെ പെട്രോള്‍ പതിപ്പുകള്‍ക്ക് മുന്‍മാസം 24 ആഴ്ചയായിരുന്നു കാത്തിരിപ്പ് കാലയളവ്.

ഈ ടൈംലൈന്‍ വര്‍ധിച്ചിരിക്കുകയാണ്. ഡിമാന്‍ഡ് റോക്കറ്റ് പോലെ ഉയര്‍ന്നത് കാരണം ടൊയോട്ട 2023 സെപ്റ്റംബറില്‍ റൂമിയോണ്‍ സിഎന്‍ജിയുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. അതുകൊണ്ട് തന്നെ സിഎന്‍ജി പതിപ്പ് ഇപ്പോള്‍ വാങ്ങാന്‍ സാധിക്കില്ല. ടൊയോട്ട റൂമിയോണ്‍ എംപിവിയുടെ ബുക്കിംഗ് പുനരാരംഭിക്കുന്ന മുറയ്ക്ക് ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും. അത് അറിയാന്‍ വേണ്ടി ഡ്രൈവ്‌സ്പാര്‍ക്ക് വെബ്‌സൈറ്റ് സ്ഥിരമായി സന്ദര്‍ശിക്കാന്‍ ശ്രമിക്കുമല്ലോ.

toyota rumion

10.29 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലക്കാണ് ടൊയോട്ട റൂമിയോണ്‍ എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എംപിവിയുടെ ടോപ് സ്‌പെക് വേരയന്റിന് 13.68 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. ഉയര്‍ന്ന മൈലേജ് ലഭിക്കുമെന്നതിനൊപ്പം രണ്ട് ചെറിയ കുടുംബങ്ങള്‍ക്ക് വരെ ഒരുമിച്ച് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കും. മുകളില്‍ പറഞ്ഞ സവിശേഷതകള്‍ക്കൊപ്പം ടൊയോട്ടയുടെ വിശ്വാസ്യത കൂടി ചേരുന്നതോടെ റൂമിയോണ്‍ കണ്ണുമടച്ച് വാങ്ങാം.

More from DriveSpark

Article Published On: Sunday, January 21, 2024, 15:00 [IST]
English summary
Toyota rumion mpv commands up to 30 weeks waiting period in january 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X