ടൊയോട്ടയെ ഇനി പിടിച്ചാൽ കിട്ടൂല, കോടികൾ മുടക്കി പുതിയ പ്ലാന്റ്! വരുന്നത് ഈ സംസ്ഥാനത്ത്

ഇന്ത്യക്കാര്‍ക്ക് ഏറെ വിശ്വാസമുള്ള കാര്‍ ബ്രാന്‍ഡാണ് ടൊയോട്ട. ജാപ്പനീസ് കമ്പനിയുടെ വലിയ കാറുകള്‍ മുതല്‍ അടുത്തിടെ മാരുതിയുമായുള്ള കൂട്ടുകെട്ടില്‍ വന്ന ചെറിയ കാറുകള്‍ക്ക് വരെ വമ്പന്‍ ഡിമാന്‍ഡ് ആണ്. വിശ്വാസ്യതയാണ് ടൊയോട്ട കാറുകളുടെ മുഖമുദ്ര. ക്വാളിസ്, ഇന്നോവ തുടങ്ങിയ പടക്കുതിരകള്‍ ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ ഓടിയിട്ടും ഇന്നും മികച്ച കണ്ടീഷനില്‍ തുടരുന്നത് തന്നെ അതിന് കാരണം. അതുകൊണ്ട് തന്നെ പുതിയ തലമുറയില്‍ പെട്ട ടൊയോട്ട കാറുകളും ജനങ്ങള്‍ ചോദിച്ച് വാങ്ങുന്നു. സമീപവര്‍ഷങ്ങളിലെ ടെയോട്ടക്ക് വില്‍പ്പനയില്‍ വെച്ചടി വെച്ചടി കയറ്റമാണ്. ഡിമാന്‍ഡിന് അനുസരിച്ച് നിര്‍മാണം നടക്കാത്തതിനാല്‍ ടൊയോട്ട കാറുകളുടെ കാത്തിരിപ്പ് കാലയളവും കുത്തനെ കൂടുന്നു.

കര്‍ണാടകയിലെ ബാംഗ്ലൂരിനടുത്തുള്ള ബിദദിയില്‍ ടൊയോട്ടയ്ക്ക് നിലവില്‍ രണ്ട് വാഹന നിര്‍മാണ ഫാക്ടറികള്‍ ഉണ്ട്. ഈ രണ്ട് ഫാക്ടറികള്‍ക്കും കൂടി പ്രതിവര്‍ഷം 3.42 ലക്ഷം കാറുകള്‍ നിര്‍മ്മിക്കാനാകും. എന്നാല്‍ ടൊയോട്ട കാറുകളുടെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ബിദദിയില്‍ തന്നെ മൂന്നാമത്തെ പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്നതായി ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. ഇതിനായി 3,300 കോടി രൂപയാണ് കര്‍ണാടകയില്‍ കമ്പനി നിക്ഷേപിക്കുന്നത്.

toyota plant

2026-ല്‍ മൂന്നാമത്തെ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.ബിദാദിയില്‍ സ്ഥാപിക്കുന്ന ടൊയോട്ടയുടെ മൂന്നാമത്തെ പ്ലാന്റിന് 1 ലക്ഷം യൂണിറ്റ് വാർഷിക ഉത്പാദന ശേഷിയുണ്ടാകും. ഈ ഫാക്ടറി പ്രവര്‍ത്തനക്ഷമമായാല്‍ ടൊയോട്ടയുടെ മൊത്തത്തിലുള്ള ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 4.42 ലക്ഷം കാറുകളായി ഉയരും. ഇപ്പോൾ ഏറ്റവം പുതിയ വിവരം അനുസരിച്ച് ടൊയോട്ട കമ്പനി മഹാരാഷ്ട്ര സര്‍ക്കാരുമായി ടൊയോട്ട ധാരണാപത്രം ഒപ്പുവെച്ചച്ചിരിക്കുകയാണ്.

കരാര്‍ പ്രകാരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ (ഔറംഗബാദ് ) പുതിയ ഗ്രീന്‍ഫീല്‍ഡ് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യത ടൊയോട്ട പരിശോധിക്കും. പുതിയ ഫാക്ടറി സ്ഥാപിക്കുന്നതിനായി ടൊയോട്ട മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത് വാഹനലോകത്ത് വലിയ ചർച്ചയായി. ടൊയോട്ട ഫാക്ടറി മഹാരാഷ്ട്രയിൽ സ്ഥാപിക്കുകയാണെങ്കില്‍ ഗ്രീൻ ടെക്നോളജിയിലായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

toyota plant

ഛത്രപതി സംഭാജി നഗറിലെ പുതിയ പ്ലാന്റ് 24,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 8,000 പേർക്ക് നേരിട്ടും ബാക്കിയുള്ളവർ അനുബന്ധ യൂണിറ്റുകളിലുമായി തൊഴിൽ ലഭിക്കും. ഈ പുതിയ ഫാക്ടറിയില്‍ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ ടൊയോട്ടയ്ക്ക് കഴിയും. ഹൈബ്രിഡ്, ഇലക്ട്രിക് കാറുകൾ ആയിരിക്കും ഇവിടെ പ്രധാനമായും നിർമിക്കുക.

ഇതിനായി ടൊയോട്ട ഈ ഫാക്ടറിയില്‍ വൻ തുക നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. മഹാരാഷ്ട്രയിൽ ജാപ്പനീസ് വാഹന ഭീമൻ എത്ര കോടി നിക്ഷേപിക്കുമെന്ന് കാര്യം ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കമ്പനി മഹാരാഷ്ട്രയിൽ 20000 കോടി രൂപക്ക് മേൽ നിക്ഷേപിക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുറച്ച് വര്‍ഷങ്ങൾ കൊണ്ട് ഘട്ടം ഘട്ടമായിട്ടായിരിക്കും നിക്ഷേപമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

toyota plant

'പദ്ധതിക്ക് കീഴിൽ 20,000 കോടി രൂപ മുതൽമുടക്കിൽ 400,000 ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾ ഓരോ വർഷവും നിർമ്മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 8,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 8,000 പേർക്ക് പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. ഈ പദ്ധതി ഓട്ടോമൊബൈൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കും' മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.

നമ്മള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട കാറുകളുടെ ആവശ്യം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ടൊയോട്ട കമ്പനിക്ക് പുതിയ ഫാക്ടറികള്‍ സ്ഥാപിക്കണം. ഇതുവരെ കർണാടകയിൽ കേന്ദ്രീകരിച്ചിരുന്ന കമ്പനി ഇപ്പോൾ മഹാരാഷ്ട്രയെയാണ് പുതിയ പ്ലാന്റ് സ്ഥാപിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. കമ്പനിയുടെ ലക്ഷ്യം പോലെ തന്നെ ഈ ഒരു മുന്നേറ്റം ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 1, 2024, 10:49 [IST]
English summary
Toyota signed deal with maharashtra govt to establish manufacturing facility in aurangabad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X