29 കി.മീ മൈലേജുള്ള ടൊയോട്ട കാര്‍ ഷോറൂമിലെത്തി! വില കേട്ടല്‍ നിങ്ങള്‍ ഇപ്പോള്‍ ബുക്ക് ചെയ്യും
കഴിഞ്ഞ വര്‍ഷം ഓട്ടോ എക്‌സ്‌പോയിലൂടെ അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ കാലം കൊണ്ട് ബെസ്റ്റ് സെല്ലര്‍ കാറുകളില്‍ ഒന്നായി മാറിയ മോഡലാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ്. ബലേനോയെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ ഹിറ്റായതോടെ ഇതിന്റെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തി.
അര്‍ബന്‍ ക്രൂയിസര്‍ എന്ന മോഡല്‍ നിര്‍ത്തലാക്കിയ ശേഷം സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ ടൊയോട്ടയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഈ വിടവ് നികത്തിക്കൊണ്ടാണ് അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ എന്ന മോഡല്‍ ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. E, S, S+, G, V എന്നിങ്ങനെ 5 വേരിയന്റുകളിലായിട്ടാണ് കാര്‍ പുറത്തിറക്കിയിരിക്കുന്നത്. 7.74 ലക്ഷം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ പ്രാരംഭ വില.

അതേസമയം, ടോപ് വേരിയന്റിന്റെ വില 13.04 ലക്ഷം രൂപയാണ്. 7.51 ലക്ഷം മുതല്‍ 13.03 ലക്ഷം രൂപ വിലയില്‍ വില്‍ക്കുന്ന ഫ്രോങ്ക്സുമായി തട്ടിച്ച് നോക്കുമ്പോള്‍ മാന്യമായ വില നിര്‍ണയമാണ് ഇതെന്ന് പറയാം. എക്സ്‌ഷോറൂം വിലകളാണിത്. ഇതിേനാടകം തന്നെ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. കാര്‍ ബുക്ക് ചെയ്തവര്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയുണ്ട്. 2024 മെയ് മാസം മുതല്‍ ഡെലിവറി ആരംഭിക്കുന്നതിന് മുന്നോടിയായി അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ ഇന്ത്യയിലുടനീളമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി.
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ കാറിന്റെ ഡെലിവറിക്കായി കാത്തിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പിലെത്തി കാര്‍ നേരിട്ട് കണ്ട് അടുത്തറിയാം. അഞ്ച് സിംഗിള്‍ ടോണ്‍, രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് വാഹനം വരുന്നത്. മറ്റ് റീബാഡ്ജ് മോഡലുകളെ പോലെ ഫ്രോങ്ക്സില്‍ നിന്ന് വ്യത്യസ്മാക്കാന്‍ വേണ്ടി ടൈസറില്‍ ചില്ലറ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ ടൊയോട്ട വരുത്തിയിട്ടുണ്ട്. ടൊയോട്ട ടൈസറിന് ഒരു വ്യത്യസ്ത ഫാസിയയുണ്ട്.

പുതുക്കിയ ഹെഡ്ലാമ്പുകളും ഡിആര്‍എല്ലുകളും, പുതിയ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പര്‍, ഒരു പുതിയ സെറ്റ് അലോയ് വീലുകള്‍, പുതുക്കിയ ടെയില്‍ ലാമ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് വാഹനം മേയ്‌ക്കോവര്‍ നടത്തിയത്. അകത്തേക്ക് കടന്നാല്‍ ഡാഷ്ബോര്‍ഡും പ്ലാസ്റ്റിക് ട്രിമ്മുകളും ഫ്രോങ്ക്‌സിന് സമാനമാണ്. എന്നാല്‍ വാഹനത്തിന്റെ ഇന്റീരിയര്‍ കളര്‍ തീമുകളിലും അപ്‌ഹോള്‍സ്റ്ററിയിലും ചെറിയ വ്യത്യാസങ്ങളുണ്ട്.
അതേസമയം ടൈസറിന്റെ ഫീച്ചറുകളുടെ ലിസ്റ്റ് ഫ്രോങ്ക്സിന് സമാനമാണ്. പുതിയ ഫീച്ചറുകള്‍ ഒന്നും കമ്പനി പുതുതായി ചേര്‍ത്തിട്ടില്ല. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍.

ഇതുകൂടാതെ, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സൗകര്യങ്ങളും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിയര്‍ ഡീഫോഗര്‍, സെന്‍സറുകളുള്ള പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയവയാണ് കാറിലെ സേഫ്റ്റി ഫീച്ചറുകള്‍.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ടൈസറിന്റെ സിഎന്‍ജി പതിപ്പും ഓഫറിലുണ്ട്. 1.2 ലിറ്റര്‍ എഞ്ചിനാണ് സിഎന്‍ജി മോഡലിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 22.89 കിലോമീറ്ററും മാനുവല്‍ വേരിയന്റുകള്‍ക്ക് 21.79 കിലോമീറ്ററുമാണ് മൈലേജ് പ്രതീക്ഷിക്കുന്നത്. ടൈസറിന്റെ സിഎന്‍ജി എഞ്ചിന്‍ കിലോഗ്രാമിന് 28.50 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിപണിയിലുള്ള സബ് 4 മീറ്റര്‍ എസ്‌യുവികള്‍ക്ക് മികച്ച ബദലാണ് കൂപ്പെ ശൈലിയിലുള്ള ഈ കാര്‍. സുസുക്കിയുമായുള്ള സഖ്യം ടൊയോട്ടക്ക് നേട്ടങ്ങള്‍ മാത്രമാണ് സമ്മാനിച്ചത്. മറ്റ് റീബാഡ്ജ് പതിപ്പുകള്‍ പോലെ ടൈസറും ടൊയോട്ട ഷോറൂമുകള്‍ നിറയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Source: Carwale


Click it and Unblock the Notifications








