ഓഫ്റോഡ് വമ്പന്മാരും നിശബ്ദരാവുന്നു; ഐതിഹാസിക ലാൻഡ് ക്രൂയിസറിന്റെ സൈലന്റ് മോഡലുകൾ അവതരിപ്പിക്കാൻ ടൊയോട്ട

ബ്രാൻഡിന്റെ ആകർഷണം വിപുലീകരിക്കാൻ രണ്ട് ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് ടൊയോട്ട തങ്ങളുടെ ഐക്കണിക് ലാൻഡ് ക്രൂയിസർ ലൈനപ്പ് ഇലക്ട്രിക്കായി മാറ്റാൻ ഒരുങ്ങുകയാണ്. സിറ്റി പ്രേമികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കോംപാക്ട് ക്രൂയിസർ ഇവിയും വളരെ ആഡംബരപൂർണമായ ലാൻഡ് ക്രൂയിസർ Se കൺസെപ്‌റ്റും പ്രൊഡക്ഷനായി ഒരുങ്ങുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വളർന്നു വരുന്ന സീറോ എമിഷൻ ഫ്യൂച്ചറിൽ ലാൻഡ് ക്രൂയിസറിനെ പ്രസക്തമായി നിലനിർത്താനുള്ള ടൊയോട്ടയുടെ തന്ത്രവുമായി ഈ നീക്കം യോജിക്കുന്നു.

ടൊയോട്ടയുടെ കോംപാക്ട് ക്രൂയിസർ ഇവി, തുടക്കത്തിൽ 2021 -ൽ ഒരു കൺസെപ്റ്റ് ആയി കമ്പനി പ്രദർശിപ്പിച്ചിരുന്നു. 2024 മോഡൽ ലാൻഡ് ക്രൂയിസറിന്റെ വലിപ്പം കുറഞ്ഞ പതിപ്പായിട്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിറ്റി പ്രേമികളായ ചെറുപ്പക്കാരായ ഉപഭോക്താക്കളെ, ഈ കോംപാക്ട് ഇലക്ട്രിക് എസ്‌യുവി ലക്ഷ്യമിടുന്നത് ലാൻഡ് ക്രൂയിസറിന്റെ സ്പിരിറ്റ് കൂടുതൽ താങ്ങാനാവുന്നതും സ്റ്റൈലിഷുള്ളതുമായ പാക്കേജിൽ എത്തിക്കാനാണ്. ഇലക്ട്രിക് പവർട്രെയിനിനൊപ്പം bZ4X -ന് സമാനമായി ടൊയോട്ടയുടെ E-TNGA പ്ലാറ്റ്‌ഫോം ഇതിനായി ഉപയോഗിക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

toyota land cruiser

കൃത്യമായ റിലീസും മറ്റ് വിശദാംശങ്ങളും ഇനിയും വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, കോംപാക്ട് ക്രൂയിസർ ഇവി കുറച്ച് വർഷങ്ങൾക്കുള്ളിൽ വിപണിയിൽ എത്തും. മെർസിഡീസ് ബെൻസിൽ നിന്നുള്ള ബേബി G-ക്ലാസ് പോലുള്ള ഓഫറുകളുമായി ഇത് മത്സരിക്കും. ഫ്യൂച്ചറിസ്റ്റിക് ഇവി ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ക്ലാസിക് ലാൻഡ് ക്രൂയിസറിനെ പ്രതിധ്വനിപ്പിക്കുന്ന പരുക്കൻ പുറംഭാഗമാണ് ഈ ഇലക്ട്രിക് അഡ്വഞ്ചർ മോഡലിനുള്ളത്. ചതുരാകൃതിയിലുള്ള ആർച്ചുകൾ, ഒരു ബോക്‌സി സിലൗട്ട്, റൂഫ് റാക്കുകൾ, ഓക്‌സിലറി ലൈറ്റുകൾ എന്നിവ പോലെ എവിടെയും പോകാവുന്ന ആക്‌സസറികളുടെ ഒരു റേഞ്ച് എന്നിവ പോലുള്ള സവിശേഷതകൾ ഇതിൽ കാണാനാവും എന്ന് പ്രതീക്ഷിക്കാം.

റഗ്ഗഡ്നെസിന്റെയും ആഡംബരത്തിന്റെയും ഒരു സമ്മിശ്രണം ആഗ്രഹിക്കുന്ന വാഹന പ്രേമികൾക്കായി, ലാൻഡ് ക്രൂയിസർ Se കൺസെപ്റ്റ് പ്രൊഡക്ഷനിലേക്ക് കൊണ്ടുവരാൻ ടൊയോട്ട പദ്ധതിയിടുന്നു. 2026 ഓടെ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്ന ഈ അപ്പ്മാർക്കറ്റ് എസ്‌യുവി, ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ 75 -ാം വാർഷികത്തെ സൂചിപ്പിക്കുന്നു. കാർ പോലെയുള്ള യൂണിബോഡി ഘടന, 2024 മോഡൽ ലാൻഡ് ക്രൂയിസറിനേക്കാൾ ദൈർഘ്യമേറിയ അളവുകൾ, ടൊയോട്ടയുടെ നെക്സ്റ്റ് ജെൻ പ്രിസ്മാറ്റിക് സെൽ ബാറ്ററി എന്നിവ ഉൾക്കൊള്ളുന്ന ഈ കൺസെപ്റ്റ് മോഡൽ സിംഗിൾ ചാർജിൽ ഏകദേശം 600 മൈൽ/ 965 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

toyota land cruiser 250

ലാൻഡ് ക്രൂയിസർ മോഡൽ ലൈനപ്പിന്റെ വിപുലീകരണവും ഇലക്ട്രിഫിക്കേഷനും ടൊയോട്ടയുടെ തന്ത്രപരമായ നീക്കത്തെ അടയാളപ്പെടുത്തുന്നു. പ്യുവർ ഡീസൽ, മൈൽഡ് ഹൈബ്രിഡ് ഓപ്ഷനുകൾ ഫീച്ചർ ചെയ്യുന്ന കോർ ലാൻഡ് ക്രൂയിസർ ഈ വർഷാവസാനം എത്തും, എന്നാൽ കൂടുതൽ ഓഡിയൻസിനെ പിടിച്ചിരുത്തുകയാണ് ഇലക്ട്രിക് വേരിയന്റുകളുടെ ലക്ഷ്യം. ഇലക്ട്രിഫിക്കേഷൻ പദ്ധതി ടൊയോട്ടയുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ യഥാർത്ഥമായ സാക്ഷ്യമാണ്, കൂടാതെ ആഡംബരത്തിനൊപ്പം കഴിവുള്ളതുമായ ഇലക്ട്രിക് എസ്‌യുവികളുടെ വർധിച്ചുവരുന്ന ആവശ്യം ഇത് നിറവേറ്റുന്നു.

ഫ്രാൻസിലെ നൈസിലെ ടൊയോട്ടയുടെ ED2 ഡെവലപ്‌മെന്റ് സെന്ററിൽ രൂപകൽപ്പന ചെയ്‌ത കോംപാക്ട് ക്രൂയിസർ ഇവി, 1960 -കളിലെ ഐക്കണിക് J40 -ജെനറേഷൻ ലാൻഡ് ക്രൂയിസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. അതിന്റെ ബ്ലോക്കി, അപ്പ്റൈറ്റ് അനുപാതങ്ങൾ, ചതുരാകൃതിയിലുള്ള ആർച്ചുകൾ, ഓഫ്-റോഡ് ആക്സസറികൾ എന്നിവ അതിന്റെ മുൻഗാമിക്ക് ആദരവ് അർപ്പിക്കുന്നു. BZ4X -ന് സമാനമായി E-TNGA പ്ലാറ്റ്‌ഫോമിന്റെ ഒരു വേരിയേഷനിൽ ഒരുങ്ങുമ്പോൾ, ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് മൊബിലിറ്റിയെ ഉൾക്കൊള്ളുന്ന സമയത്ത് തന്നെ ഈ കൺസെപ്റ്റ് ലാൻഡ് ക്രൂയിസറിന്റെ പാരമ്പര്യത്തേയും ഉൾക്കൊള്ളുന്നു.

toyota land cruiser prado

ഇലക്ട്രിക് ലാൻഡ് ക്രൂയിസറുകളിലേക്കുള്ള ടൊയോട്ടയുടെ ഈ ചുവടു വെയ്പ്പ് നവീകരണത്തിനും സുസ്ഥിരതയ്ക്കുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. കോംപാക്ട് ക്രൂയിസർ ഇവിയും ഉയർന്ന നിലവാരത്തിലുള്ള ലാൻഡ് ക്രൂയിസർ Se കൺസെപ്‌റ്റും ഐക്കണിക് ലാൻഡ് ക്രൂയിസർ പാരമ്പര്യത്തിൽ ഒരു പുതിയ യുഗത്തിന് വഴിയൊരുക്കുന്നു.

More from DriveSpark

Article Published On: Wednesday, January 24, 2024, 18:24 [IST]
English summary
Toyota to introduce ev models for iconic land cruiser suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X