ഹൈബ്രിഡ് & ഇവി സെഗ്മെന്റ് അടക്കി വാഴാൻ ടൊയോട്ട; അണിയറയിൽ ഒരുങ്ങുന്ന കിടിലൻ മോഡലുകൾ

2023 -ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ആഗോള തലത്തിൽ തന്നെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ഇന്ത്യ, അതിനാൽ തന്നെ മിക്ക വാഹന നിർമ്മാതാക്കളും ഇന്ന് ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പലരും പുതിയതായി രാജ്യത്തേക്ക് ചെുവടു വെയ്ക്കാനുള്ള അവസരം കാത്തു നിൽക്കുമ്പോൾ നിലവിലുള്ള പ്രമുഖർ തങ്ങളുടെ സ്ഥാനവും മാർക്കറ്റ് ഷെയറും വിട്ടു കൊടുക്കാതിരിക്കാൻ വൻ പദ്ധതികളാണ് പ്ലാൻ ചെയ്യുന്നത് എന്ന് നിസംശയം പറയാം. ഇത്രയും കാലമായി വളർത്തി എടുത്ത വിശ്വാസീയതയും വിപണി വിഹിതവും ഒട്ടും തന്നെ വിട്ടു കൊടുക്കാൻ ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയും തയ്യാറല്ല.

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിലൂടെയും അതോടൊപ്പം പാസഞ്ചർ വാഹനങ്ങളുടെ സ്വന്തം ശ്രേണിയിൽ നിന്നുമുള്ള മോഡലുകൾക്ക് ഈ വർഷം ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന സംഖ്യകൾ കൈവരിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനായി ആഭ്യന്തര മോഡൽ നിര ശക്തിപ്പെടുത്തുന്നതിനായി ടൊയോട്ടയിൽ നിന്ന് വരാനിരിക്കുന്നത് മൂന്ന് എസ്‌യുവികളാണ്. ഇവയിൽ ഒരു ഇലക്ട്രിക്, രണ്ട് ഹൈബ്രിഡ് മോഡലുകളാണുള്ളത്. അവ ഏതെല്ലാം എന്നു നോക്കാം.

3

1. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ 7 -സീറ്റർ: 2025 -ന്റെ മധ്യത്തോടെ ത്രീ റോ സീറ്റുമായി വരുന്ന അർബൻ ക്രൂയിസർ ഹൈറൈഡറിനെ ടൊയോട്ട അവതരിപ്പിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, മഹീന്ദ്ര XUV700, സിട്രൺ C3 എയർക്രോസ്, ഹ്യുണ്ടായി അൽകസാർ തുടങ്ങിയ മോഡലുകളോട് ഇത് ഏറ്റുമുട്ടുന്നത്.

ഇവയോട് മത്സരിക്കാൻ, വരാനിരിക്കുന്ന എസ്‌യുവിക്ക് പരിഷ്‌ക്കരിച്ച സ്റ്റൈലിംഗും മെച്ചപ്പെടുത്തിയ സവിശേഷതകളും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. 1.5 ലിറ്റ മൈൽഡ് -ഹൈബ്രിഡ് പെട്രോൾ യൂണിറ്റ്, 1.5 ലിറ്റർ സ്ട്രോംഗ് -ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ എന്നിങ്ങനെ നിലവിലെ 5 -സീറ്റർ മോഡൽ നിരയിൽ വരുന്ന അതേ എഞ്ചിൻ ലൈനപ്പ് തന്നെ ഇതിൽ ടൊയോട്ട നിലനിർത്തിയേക്കാം.

3

2. ടൊയോട്ട അർബൻ ക്രൂയിസർ ഇവി: വരുന്ന ജനുവരിയിൽ ഷെഡ്യൂൾ ചെയ്യുന്ന 2025 ബ്രസൽസ് മോട്ടോർ ഷോയിൽ അർബൻ ക്രൂയിസർ ഇവി വെളിപ്പെടുത്താൻ ടൊയോട്ട ഒരുങ്ങിയിരിക്കുകയാണ്. യുകെയിലെ വിലനിർണ്ണയവും മറ്റ് വിശദാംശങ്ങളും 2025 അവസാനത്തോടെ വെളിപ്പെടുത്തും എന്നാണ് റിപ്പോർട്ട്, അതേ വർഷം തന്നെ ഇന്ത്യൻ ലോഞ്ച് നടക്കും എന്ന് കമ്പനി വ്യക്തമാക്കുന്നു. e-വിറ്റാരയ്‌ക്കൊപ്പം സുസുക്കിയുടെ ഗുജറാത്ത് പ്ലാൻ്റിലായിരിക്കും ഇന്ത്യൻ വിപണിയിലേക്കുള്ള ഇതിന്റെ ഉൽപ്പാദനം നടക്കുക.

അർബൻ ക്രൂയിസർ ഇവി 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ലിഥിയം -അയൺ -ഫോസ്ഫേറ്റ് ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. ഇതിൽ 49 kWh മോഡലിൽ 144 bhp പവറും 189 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു ഫ്രണ്ട് വീൽ മോട്ടോർ സെറ്റപ്പാണ് അവതരിപ്പിക്കുന്നത്.

61 kWh ബാറ്ററിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് അതേ ടോർക്ക് റേറ്റിംഗിൽ പവർ ഔട്ട്‌പുട്ട് 174 bhp ആയി ഉയർത്തുന്നു എന്നത് ശ്രദ്ധേയമാണ്. കൂടാതെ, 61 kWh ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ഓൾ -വീൽ -ഡ്രൈവ് വേരിയന്റിൽ ഒരു റിയർ മോട്ടോറും ഉൾപ്പെടുന്നു, ഇത് സംയോജിത പവർ ഔട്ട്പുട്ട് 184 bhp ആയും ടോർക്ക് 300 Nm ആയും വർധിപ്പിക്കുന്നു.

4,285 mm നീളവും 2,700 mm വീൽബേസും വരുന്ന ടൊയോട്ട അർബൻ ക്രൂയിസർ ഇവി മൊത്തത്തിലുള്ള വലുപ്പത്തിൽ ഇ-വിറ്റാരയെ മറികടക്കുന്നു എന്നത് ശ്രദ്ധേയമാണ്, മാത്രമല്ല ടൊയോട്ട ഇവി മോഡലിന്റെ രൂപകൽപ്പനയെ ആഗോളതലത്തിൽ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയ അർബൻ എസ്‌യുവി കൺസെപ്റ്റ് വളരെയധികം സ്വാധീനിക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

3

3. ടൊയോട്ട ഫോർച്യൂണർ MHEV: തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ ലഭ്യമായ ടൊയോട്ട ഫോർച്യൂണർ MHEV എന്ന മോഡൽ മെച്ചപ്പെട്ട ഇന്ധനക്ഷമത, കുറഞ്ഞ മലിനീകരണം, മികച്ച ലോ സ്പീഡ് പെർഫോമെൻസ് എന്നിവയ്ക്കായി 48 -വോൾട്ട് മൈൽഡ് -ഹൈബ്രിഡ് സിസ്റ്റവുമായി സംയോജിപ്പിച്ചാണ് നിർമ്മാതാക്കൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ഈ സിസ്റ്റം 2.8 ലിറ്റർ ഫോർ സിലിണ്ടർ GD -സീരീസ് ഡീസൽ എഞ്ചിനുമായി കണക്ട് ചെയ്തിരിക്കുന്നു. കൂടാതെ, ടൊയോട്ട ഒരു നെക്സ്റ്റ് ജെൻ ഫോർച്യൂണറിൽ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഒരുപക്ഷേ അതിൻ്റെ പവർട്രെയിൻ ഓഫറുകൾ കൂടുതൽ വൈവിധ്യമാക്കുന്നതിന് ഒരു പുതിയ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഫീച്ചർ ചെയ്യുന്നു.

More from DriveSpark

Article Published On: Monday, December 23, 2024, 13:06 [IST]
English summary
Toyota to launch 3 new hybrid and electric suvs in 2025 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X