ഥാർ റോക്സിനെ തറപറ്റിക്കാൻ പുത്തൻ തന്ത്രവുമായി ടൊയോട്ട; 4x4 മിനി ഫോർച്ച്യൂണർ ഇതാ അണിയറയിൽ

ഇന്ത്യൻ വിപണിയിൽ വലിയ എസ്‌യുവികളുടെ വർധിച്ചുവരുന്ന ഡിമാൻഡ് അനുസരിച്ച് കൂടുതൽ പ്രീമിയം എസ്‌യുവികൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുകയാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. 2025 -ൽ, ജാപ്പനീസ് വാഹന നിർമ്മാതാക്കൾ രണ്ട് റീബാഡ്ജ്ഡ് അല്ലെങ്കിൽ റീ -എൻജിനീയർഡ് മാരുതി സുസുക്കി മോഡലുകൾ പുറത്തിറക്കും: മാരുതി ഗ്രാൻഡ് വിറ്റാര 7 -സീറ്ററിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ത്രീ റോ എസ്‌യുവിയും മാരുതി e -വിറ്റാര അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇലക്ട്രിക് കാറും അണിയറയിലുണ്ട്. അത് കൂടാതെ പുതിയ തലമുറ ടൊയോട്ട ഫോർച്യൂണറും അടുത്ത വർഷം കമ്പനി അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

വരും വർഷങ്ങളിൽ, മഹീന്ദ്രയുടെ ജനപ്രിയ 4X4 എസ്‌യുവികളായ സ്‌കോർപ്പിയോ N, ഥാർ റോക്‌സ് എന്നിവയുമായി മത്സരിക്കാൻ ഫോർച്യൂണറിൻ്റെ ചെറിയ പതിപ്പ് വിപണിയിൽ എത്തിക്കാൻ ടൊയോട്ട പദ്ധതിയിടുന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ടൊയോട്ടയുടെ പുതിയ പ്ലാൻ്റിൽ നിർമ്മിക്കുന്ന ആദ്യത്തെ പ്രൊഡക്ടുകളിൽ ഒന്നായിരിക്കും ഈ മോഡൽ എന്നത് ശ്രദ്ധേയമാണ്, 2027 -ൽ ഇതിന്റെ ഉത്പാദനം ആരംഭിക്കും എന്നാണ് റിപ്പോർട്ട്. കുഞ്ഞൻ ഫോർച്ച്യൂണറിന് വരുന്ന മാറ്റങ്ങളും പ്രധാന ഹൈലൈറ്റുകളും നോക്കാം.

4x4

ഓൾ ന്യൂ പ്ലാറ്റ്ഫോം: വരാനിരിക്കുന്ന ഈ ടൊയോട്ട എസ്‌യുവിക്ക് 4X4 ഡ്രൈവ്‌ട്രെയിൻ സിസ്റ്റമുള്ള പരുക്കൻ ക്യാരക്ടറുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമ്പനിയുടെ മോഡൽ നിരയിൽ, ഇത് അർബൻ ക്രൂയിസർ ഹൈറൈഡർ മിഡ്‌സൈസ് എസ്‌യുവിക്കും ഫോർച്യൂണർ ഫുൾ സൈസ് എസ്‌യുവിക്കും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക.

ഇതിൻ്റെ മൂത്ത സഹോദരൻ, ഫോർച്യൂണർ, ഒരു ബോഡി -ഓൺ -ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്, എങ്കിലും മിനി ടൊയോട്ട ഫോർച്യൂണർ ഒരു പുതിയ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ പുതിയ ആർക്കിടെക്ചർ ഒന്നിലധികം ബോഡി ടൈപ്പുകളും പവർട്രെയിൻ ഓപ്ഷനുകളും സപ്പോർട്ട് ചെയ്യും.

ഫോർച്യൂണർ ടൈപ്പ് സ്റ്റൈലിംഗ്: ഫോർച്യൂണറിനെപ്പോലെ, പുതിയ ടൊയോട്ട 4X4 എസ്‌യുവിയും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും വളരെ കമാൻഡിംഗായ റോഡ് പ്രെസൻസും അവതരിപ്പിക്കും. വാഹനത്തിന്റെ കൃത്യമായ അളവുകൾ ഇപ്പോഴും ലഭ്യമല്ല, എന്നാൽ മോഡലിന് 4,410 mm നീളവും 1,855 mm വീതിയും 1,870 mm ഉയരവും, ഏകദേശം 2,580 mm വീൽബേസ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

മിനി ടൊയോട്ട ഫോർച്യൂണർ അതിൻ്റെ മൂത്ത സഹോദരന്മാരിൽ നിന്ന് ചില ഡിസൈൻ ഘടകങ്ങളും ഫീച്ചറുകളും കടമെടുത്തേക്കാം. അതോടൊപ്പം ലാൻഡ് ക്രൂയിസറിന് സമാനമായി കൂടുതൽ ബോക്‌സി സ്റ്റൈൽ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഫ്ലാറ്റ് റൂഫും, ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്പെയർ ടയറും പോലുള്ള ഡിസൈൻ സവിശേഷതകൾ വാഹനത്തിൻ്റെ ഓഫ് -റോഡ് ലുക്ക് കൂടുതൽ മെച്ചപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല.

4x4

പെട്രോൾ -ഹൈബ്രിഡ് പവർട്രെയിൻ: ഈ വാഹനത്തിന്റെ പവർട്രെയിൻ സജ്ജീകരണം ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല, എന്നാൽ പുതിയ ടൊയോട്ട 4X4 എസ്‌യുവി ഇന്നോവ ഹൈക്രോസിൽ നിന്നുള്ള സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 2.0 ലിറ്റർ, ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിൻ പങ്കിട്ടേക്കും എന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡീസൽ എൻജിൻ ഓപ്ഷൻ ഇതിൽ ഉണ്ടായേക്കില്ല.

എന്നിരുന്നാലും നിലവിൽ മഹീന്ദ്ര കൈയ്യടക്കി വാഴുന്ന ഓഫ്റോഡ് എസ്‌യുവി സെഗ്മെന്റിൽ തങ്ങളുടെ സാനിധ്യം ഉറപ്പാക്കുക എന്ന പ്ലാനോടെയാണ് ടൊയോട്ട ഇത്തരം ഒരു നീക്കത്തിനൊരുങ്ങുന്നത്. ടൊയോട്ടയുടെ മികവും വിശ്വാസ്യതയും സംയോജിപ്പിച്ച് വിൽപ്പനയ്ക്ക് എത്തുന്ന ഈ മിനി ഫോർച്ച്യൂണറിന് വളരെ നിഷ്പ്രയാസം ഒരു മികച്ച ഫാൻബേസ് സൃഷ്ടിക്കാനാവും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

More from DriveSpark

Article Published On: Saturday, December 21, 2024, 8:30 [IST]
English summary
Toyota to launch new 4x4 suv to take on mahindra thar roxx and scorpio suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X